രണ്ട് മക്കളുടെ അമ്മയായ യുവതിയും കാമുകനും റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ! നടുക്കം മാറാതെ ആലുവ...

  • Written By: Desk
Subscribe to Oneindia Malayalam

കൊച്ചി: ആലുവ തുരുത്തിൽ യുവാവിനെയും യുവതിയെയും തീവണ്ടി തട്ടി മരിച്ചനിലയിൽ കണ്ടെത്തി. ശ്രീമൂലനഗരം കല്ലയം ഏത്താപ്പിള്ളി വീട്ടിൽ കുഞ്ഞന്റെ മകൻ ഇകെ രാഗേഷ്(30), ചൊവ്വര എടനാട് അമ്പാട്ടുകര വീട്ടിൽ ദിവ്യന്റെ ഭാര്യ ശ്രീകല(28) എന്നിവരാണ് മരിച്ചത്. തുരുത്ത് ഓട്ടോറിക്ഷാ സ്റ്റാൻഡിന് സമീപത്തെ റെയിൽവേ ട്രാക്കിൽ ശനിയാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടത്.

ഏപ്രിൽ 13 വെള്ളിയാഴ്ച രാത്രി മുതൽ ശ്രീകലയെ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവ് ദിവ്യൻ കാലടി പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ശ്രീകലയുടെയും രാഗേഷിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. അവിവാഹിതനായ രാഗേഷും ഭർതൃമതിയും രണ്ട് കുട്ടികളുടെ അമ്മയുമായ ശ്രീകലയും തമ്മിൽ പ്രണയിത്തിലായിരുന്നുവെന്നാണ് വിവരം.

അയൽവാസികൾ...

അയൽവാസികൾ...

ചൊവ്വര എടനാട് അമ്പാട്ടുകര വീട്ടിൽ ദിവ്യന്റെ ഭാര്യയായ ശ്രീകലയും കല്ലയം ഏത്തപ്പിള്ളി വീട്ടിൽ ഇകെ രാഗേഷും തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്നു. നേരത്തെ രാഗേഷിന്റെ വീടിന് സമീപത്തായിരുന്നു ശ്രീകലയും ഭർത്താവും മക്കളും താമസിച്ചിരുന്നത്. ഈ സമയത്താണ് ശ്രീമൂലനഗരത്തെ സ്വകാര്യ പൈപ്പ് കമ്പനിയിൽ പ്ലംബറായ രാഗേഷും ശ്രീകലയും തമ്മിൽ അടുപ്പത്തിലായത്. കുറച്ചു വർഷങ്ങൾക്ക് മുൻപ് ശ്രീകലയും കുടുംബവും ഇവിടെനിന്ന് താമസം മാറി. രണ്ട് കിലോമീറ്റർ അപ്പുറത്ത് പുതിയ വീട് നിർമ്മിച്ചതിനെ തുടർന്നാണ് ശ്രീകലയും കുടുംബവും ശ്രീമൂലനഗരം കല്ലയത്ത് നിന്നും താമസം മാറിയത്. എന്നാൽ ശ്രീമൂലനഗരത്ത് നിന്ന് താമസം മാറിയെങ്കിലും ശ്രീകലയും രാഗേഷും തമ്മിലുള്ള ബന്ധം തുടർന്നു.

പോലീസിൽ പരാതി...

പോലീസിൽ പരാതി...

അമ്പാട്ടുകര വീട്ടിൽ ദിവ്യന്റെ ഭാര്യയായ ശ്രീകലയെ ഏപ്രിൽ 13 വെള്ളിയാഴ്ച മുതലാണ് കാണാതായത്. ഭാര്യയെ കാൺമാനില്ലെന്ന് പറഞ്ഞ് അന്ന് രാത്രി തന്നെ ദിവ്യൻ കാലടി പോലീസിൽ പരാതിയും നൽകിയിരുന്നു. ഈ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് രാഗേഷ് ജോലി ചെയ്യുന്ന പൈപ്പ് കമ്പനിയിൽ എത്തിയ ശ്രീകല ഇവിടെനിന്നും രാഗേഷിനെ വിളിച്ചിറക്കി കൊണ്ടുപോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ അതിനുശേഷം രണ്ടുപേരും എങ്ങോട്ട് പോയി എന്നതിനെ സംബന്ധിച്ച് പോലീസിന് വിവരമൊന്നും ലഭിച്ചിരുന്നില്ല. വെള്ളിയാഴ്ച രാത്രി വൈകിയും പോലീസ് വിശദമായ അന്വേഷണം നടത്തിയെങ്കിലും കമിതാക്കളെ കണ്ടെത്താൻ കഴിഞ്ഞില്ല.

റെയിൽവേ ട്രാക്കിൽ...

റെയിൽവേ ട്രാക്കിൽ...

ഏപ്രിൽ 14 ശനിയാഴ്ച രാവിലെ നടക്കാനിറങ്ങിയവരാണ് തുരുത്ത് ഓട്ടോ സ്റ്റാൻഡിന് സമീപത്തെ റെയിൽവേ ട്രാക്കിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉടൻതന്നെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. തീവണ്ടി തട്ടിയ ആഘാതത്തിൽ ഇരുവരുടെയും തലഭാഗം ചിന്നിച്ചിതറിയിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. പോലീസ് നടത്തിയ പരിശോധനയിൽ രാഗേഷിന്റെ പോക്കറ്റിൽ നിന്ന് ബൈക്കിന്റെ താക്കോലും മൊബൈൽ സിം കാർഡും കണ്ടെത്തി. തുടർന്ന് ഈ സിം കാർഡ് ഉപയോഗിച്ച് ഫോൺ വിളിച്ചതിന് ശേഷമാണ് മരിച്ചവരെ പോലീസ് തിരിച്ചറിഞ്ഞത്. അതേസമയം, രാഗേഷിന്റെ കൈയിലുണ്ടായിരുന്നത് സ്വന്തം സിം കാർഡല്ലെന്ന് പോലീസ് കണ്ടെത്തി. ആലപ്പുഴ സ്വദേശിയായ ഒരു ബന്ധുവിന്റെ പേരിലുള്ള സിം കാർഡാണ് രാഗേഷിന്റെ പോക്കറ്റിൽ നിന്നും കണ്ടെത്തിയത്. ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. രാഗേഷിന്റെ മൃതദേഹം എടനാട് ശ്മശാനത്തിലും ശ്രീകലയുടേത് കപ്രശേരി ശ്മശാനത്തിലും സംസ്കരിച്ചു.

മകൾ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് ഞാൻ തുണിയുടുക്കാതെ നടക്കണോ? പൊട്ടിത്തെറിച്ച് രാജേശ്വരി...

ആ മൃതദേഹം സൗമ്യയുടേത്; സന്ദീപിനെയും മക്കളെയും കണ്ടെത്താൻ തിരച്ചിൽ തുടരുന്നു...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
a young man and a woman commits suicide in aluva, kochi.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്