കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അച്ചടി ഭാഷയിൽ ശുദ്ധ അസംബന്ധം പറയുന്നയാളാണ് മാത്യൂ'; വീണയ്ക്കെതിരായ ആരോപണത്തിന് റഹീമിന്റെ മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിച്ച മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയ്ക്കെതിരെ ഡി വൈ എഫ് ഐ ദേശീയ അധ്യക്ഷന്‍ എഎ റഹീം. നല്ല അച്ചടി ഭാഷയിൽ ശുദ്ധ അസംബന്ധം പറയാൻ നല്ല മികവുള്ള ആളാണ് മാത്യൂ കുഴല്‍നാടെന്നാണ് റഹീം വിമർശിക്കുന്നത്. മുഖ്യന്ത്രിയുടെ മകള്‍ വീണാ വിജയന് പ്രൈസ് വാട്ടർ കൂപ്പേഴ്സ് ഡയറക്ടർ ജെയ്ക്ക് ബാലകുമാറുമായി ബന്ധമുണ്ടെന്ന പച്ചക്കള്ളമാണ് മാത്യു കുഴൽനാടൻ ഉന്നയിച്ചത്.

കഴിഞ്ഞ തവണ ഇത് ഉന്നയിച്ചപ്പോൾ അതിന്റെ മുന അന്ന് തന്നെ ഓടിയുകയും മറ്റാരും ഏറ്റെടുക്കുകയും ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എഎ റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

വിജയ് ബാബു കുരുക്കിലേക്കോ? ഇന്ന് ഹോട്ടലുകളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുംവിജയ് ബാബു കുരുക്കിലേക്കോ? ഇന്ന് ഹോട്ടലുകളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും

മാത്യു അങ്ങനെയൊക്കെയാണ്. നല്ല അച്ചടി ഭാഷയിൽ ശുദ്ധ അസംബന്ധം

മാത്യു അങ്ങനെയൊക്കെയാണ്. നല്ല അച്ചടി ഭാഷയിൽ ശുദ്ധ അസംബന്ധം പറയാൻ നല്ല മികവുള്ള ആളാണ്. ഇത് മുൻപ് ഒരു ചർച്ചയിലും ഞാൻ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ തന്നെ സൂചിപ്പിച്ചിരുന്നു. ഇന്ന്,മാത്യു കുഴൽനാടൻ നിയമസഭ സഭയിൽ വിചിത്രമായ ഒരാരോപണം ഉന്നയിക്കുന്നത് കേട്ടു. " ജെയിക്ക് ബാലകുമാർ എന്നു പറയുന്ന പ്രൈസ് വാട്ടർ കൂപ്പേഴ്സ് ഡയറക്ടർ അങ്ങയുടെ മകളുടെ മെൻ്ററെ പോലെയാണെന്ന് മകൾ പറഞ്ഞ കാര്യം അങ്ങേയ്ക്ക് നിഷേധിക്കാൻ കഴിയുമോ?"

അനന്യ ദാ ഇവിടെയുണ്ട്: ചുവപ്പില്‍ സൂപ്പർ ലുക്കില്‍ തിളിങ്ങി താരം, ചിത്രങ്ങള്‍ കാണാം

അത്തരത്തിലുള്ള ഒരു വ്യക്തിയെയും എന്റെ മകളുടെ

മുഖ്യമന്ത്രി അതിന് മറുപടി പറഞ്ഞു: "അത്തരത്തിലുള്ള ഒരു വ്യക്തിയെയും എന്റെ മകളുടെ മെന്ററായിട്ട് ആ മകൾ ഒരിക്കലും പറഞ്ഞിട്ടില്ല". മാത്യു കുഴൽനാടൻ ഇന്ന് നിയമസഭയിൽ പറഞ്ഞത്, കഴിഞ്ഞ വർഷം വളരെ മോശമായി ഉന്നയിക്കപ്പെട്ട ഒരു ആരോപണത്തിനെ മറ്റൊരു ദുരരോപണമായി ഉന്നയിക്കാനുള്ള ശ്രമമാണ്. പച്ചക്കള്ളമാണ് മാത്യു കുഴൽനാടൻ ഉന്നയിച്ചത്. കഴിഞ്ഞ തവണ ഇത് ഉന്നയിച്ചപ്പോൾ അതിന്റെ മുന അന്ന് തന്നെ ഓടിയുകയും മറ്റാരും ഏറ്റെടുക്കുകയും ചെയ്തില്ല. അതേ അസംബന്ധം,ഞാൻ ആദ്യം സൂചിപ്പിച്ച അച്ചടി ഭാഷയിൽ ഇന്ന് ആവർത്തിക്കുകയാണ് കുഴൽ നാടൻ ചെയ്തത്.

തന്റെ മെന്റർ ആണ് ജെയ്ക്ക് എന്ന് മുഖ്യമന്ത്രിയുടെ മകൾ

തന്റെ മെന്റർ ആണ് ജെയ്ക്ക് എന്ന് മുഖ്യമന്ത്രിയുടെ മകൾ വീണ പറഞ്ഞു എന്നാണ് ഇന്ന് മാത്യു ഉന്നയിച്ചത്. ഒരിക്കൽ പോലും വീണ അങ്ങനെ പറഞ്ഞിട്ടില്ല. പറയാത്ത കാര്യങ്ങൾ,'മുഖ്യമന്ത്രിയുടെ മകൾ പറഞ്ഞു'എന്ന് കള്ളം പറഞ്ഞു നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനുള്ള നീച ശ്രമമാണ് അദ്ദേഹം ഇന്ന് സഭയിൽ നടത്തിയത്. യതാർത്ഥത്തിൽ വീണയുടെ കമ്പനിയായ എക്സാലോജിക്കിന്റെ കൺസൾട്ടന്റുമാരിൽ ഒരാളായി പേര് കൊടുത്തത് ഈ ജെയ്ക്ക് ബാലാകുമാരിന്റേത് കൂടിയായിരുന്നു. വീണയുടെ കൂടെ ജോലി ചെയ്യുന്ന വ്യക്തിയുടെ കസിൻ ബ്രദറായ ജൈക്കിനെ എക്സാലോജിക് സൊലൂഷൻസിന്റെ കൺസൾട്ടന്റായി വെബ്സൈറ്റിൽ പരാമർശിച്ചിട്ടുണ്ട്. അത് ഐടി രംഗത്ത് സാധാരണ എല്ലാവരും ചെയ്യുന്ന കാര്യവുമാണ്.

ഏഷ്യാനെറ്റ് ന്യൂസിൽ കുടുംബസമേതമുള്ള ഒരു ഇന്റർവ്യൂവിൽ

ഏഷ്യാനെറ്റ് ന്യൂസിൽ കുടുംബസമേതമുള്ള ഒരു ഇന്റർവ്യൂവിൽ വീണ ഇതേക്കുറിച്ച് വ്യക്തമായി പ്രതികരിക്കുന്നുണ്ട്. ജൈക് ബാലകുമാർ തന്റെ മെന്ററാണെന്ന് വീണ ഒരിക്കലും ഒരിടത്തും പറഞ്ഞിട്ടില്ല. എക്സലോജിക്കിന്റെ കൺസൽറ്റന്റായി ജൈക്കിന്റെ പേര് വെബ്സൈറ്റിൽ കൊടുത്തുവെന്ന് മാത്രം. കൂടെ ജോലി ചെയ്യുന്ന വ്യക്തിയുമായുള്ള ബന്ധുത്വം കൊണ്ടുമാത്രം ചെയ്തകാര്യമാണ് അത്. പിന്നീട് വിവാദങ്ങൾക്ക് ശേഷം ജൈക്ക് ആവശ്യപ്പെട്ടതനുസരിച്ച് പേര് നീക്കം ചെയ്തുവെന്നും വീണ ഏഷ്യാനെറ്റിനോട് പറയുന്നുണ്ട്.

ലോകത്താകെ 742 ഇടങ്ങളിലായി മൊത്തം 157 രാജ്യങ്ങളിൽ

ലോകത്താകെ 742 ഇടങ്ങളിലായി മൊത്തം 157 രാജ്യങ്ങളിൽ പിഡബ്ലൂസി പ്രവർത്തിക്കുന്നുണ്ട്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന്റെ 19,447 ഡയരക്ടർമാരിൽ ഒരാൾ മാത്രമാണ് മാത്യു കുഴൽനാടൻ പറഞ്ഞ ജൈക് ബാലകുമാർ. പിഡബ്ലൂസി യുടെ നയപരമായ എന്തെങ്കിലും തീരുമാനം കൈക്കൊള്ളാനുള്ള പദവിയോ അധികാരമോ ഒന്നും തന്നെ ജൈക്കിനില്ല. മാത്രവുമല്ല, കമ്പനിയുടെ ഇന്ത്യയിലെ പോയിട്ട് ഏഷ്യാ വൻകരയിലെ ഒരു പ്രോജക്റ്റും ജൈക് ഇതുവരെയും ഏറ്റെടുത്തില്ല. വീണ വഴി സ്വാധീനം ചെലുത്തിയിട്ടാണ് സ്വപ്നയ്ക്ക് ഐടി വകുപ്പിൽ പിഡബ്ലൂസിയുമായി ബന്ധമുള്ള സ്ഥാപനത്തിൽ കരാർ ജോലി കിട്ടിയത് എന്നത് ഏതായാലും വല്ലാത്ത കണ്ടുപിടുത്തം തന്നെയാണ്.

പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് മാത്യു കുഴൽനാടൻ

പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് മാത്യു കുഴൽനാടൻ ചെയ്യുന്നത്. സ്വപ്നയുടെ ജോലി വീണ ഇടപെട്ടുലഭിച്ചതാണെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം. പക്ഷെ, അവിടെയും തിരക്കഥ പോരാ. കൂടുതൽ വ്യക്തമായി പറഞ്ഞാൽ സ്വപ്‌ന സുരേഷ് ഒരിക്കലും ഐടി വകുപ്പ് ജീവനക്കാരിയായിരുന്നില്ല. കേരള ഐടി ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡിന്റെ സ്‌പേസ് പാര്‍ക് പ്രോജക്റ്റിൽ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനെയാണ് കണ്‍സള്‍ട്ടന്റായി നിയമിച്ചിരുന്നത്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ സഹകരാർ കൊടുത്ത കമ്പനിയാണ് വിഷന്‍ ടെക്. ഈ വിഷന്‍ ടെക്കിലെ കോൺട്രാക്ട് ജീവനക്കാരിയായിരുന്നു സ്വപ്‌ന. വിഷൻ ടെക്കിലെ സ്വപ്നയുടെ കരാർ നിയമനത്തിന് പുറകിൽ പിഡബ്ലൂസി യിലെ അനേകം ഡയരക്ടർമാരിൽ ഒരാളായ ജൈക് ബാലകുമാറിന്റെ സ്വാധീനമാണെന്നതൊക്കെ അസാധ്യമായ കോൺസ്പിരസി തിയറിയാണെന്നേ പറയാൻ കഴിയൂ.

തുടക്കത്തിൽ പറഞ്ഞപോലെ,മാത്യു പണ്ടേ തന്നെ

തുടക്കത്തിൽ പറഞ്ഞപോലെ,മാത്യു പണ്ടേ തന്നെ മുനയൊടിഞ്ഞുപോയ അസംബന്ധങ്ങൾ, കളവുകൾ നല്ല താളത്തിൽ പറയാൻ ശ്രമിക്കുന്നു എന്ന് മാത്രം. ഇങ്ങനെ കല്ലെറിഞ്ഞാൽ തകർന്ന് പോകുന്നതാണ് മുഖ്യമന്ത്രിയെന്ന് കരുതരുത്. മകളും കുടുംബാംഗങ്ങളും വേട്ടയാടപ്പെടുമ്പോൾ ഭരണത്തലവൻ തളർന്നപോകുമെന്ന് കരുതരുത്.

Recommended Video

cmsvideo
കേരളത്തില്‍ കാര്യങ്ങള്‍ കൈവിട്ടു, രണ്ടും കല്‍പ്പിച്ച് അണികള്‍

English summary
AA Rahim responds to mathew kuzhalnadan on allegations against Veena Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X