'ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓർത്ത് ലജ്ജയുണ്ട്, വിദേശത്തെങ്കിൽ ആ മാതാപിതാക്കൾ അറസ്റ്റിലായേനേ';
വാഹനാപകടത്തിൽ പെട്ട് ആലിൻ എന്ന 10 മാസം പ്രായമുള്ള ആലിൻ എന്ന കുഞ്ഞ് മരണപ്പെട്ട വാർത്ത വേദനയോടെയാണ് കേരളം കേട്ടത്. ഫെബ്രുവരി അഞ്ചിനാണ് കോട്ടയം പളളത്ത് വെച്ചുണ്ടായി അപകടത്തിൽ മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റേയും ഷെറിന്റെയും മകളായ ആലിന് ഗുരുതര പരിക്കേൽക്കുന്നത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ കുഞ്ഞിന് മസ്തിക മരണം സംഭവിച്ചു. തുടർന്ന് കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്തിരുന്നു. 4 കുഞ്ഞുങ്ങൾക്ക് പുതുജീവൻ നൽകിയാണ് ആലിൻ മടങ്ങിയത്.
ആലിൻ്റെ മരണം തീർത്ത ആഘാതം മലയാളികളെ ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. ഹൃദയം നുറുങ്ങുന്ന വേദനയിലും മകളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ച മാതാപിതാക്കളെ വണങ്ങുകയാണ് മലയാളികൾ ഒന്നടങ്കം. കുഞ്ഞിനുള്ള ആദരസൂചകമായി കോഴിക്കോട്ട് സര്‍ക്കാര്‍ തുടങ്ങുന്ന അവയവമാറ്റ ആശുപത്രിക്ക് ആലിന്റെ പേരു നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ആലിൻ സംസ്ഥാനം മുഴുവൻ ചർച്ചയായി മാറുന്നതിനിടയിൽ ഇപ്പോഴിതാ കുഞ്ഞിൻ്റെ മരണത്തിൽ സംവിധാനങ്ങളുടെ അനാസ്ഥ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരനും ശാസ്ത്ര ചിന്തകനുമായ എതിരന്‍ കതിരവന്‍. ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓർത്ത് ലജ്ജയുണ്ടെന്നും ഈ സംഭവം വിദേശ രാജ്യത്താണ് നടന്നിരുന്നതെങ്കിൽ കേരളത്തിൽ ആലിൻ്റെ മാതാപിതാക്കൾ അറസ്റ്റിലായേനേയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം.

'ആലിൻ' എന്ന കുഞ്ഞ് വിലക്ഷണമായി പ്രതീകവൽക്കരിക്കപ്പെട്ട് നമ്മൾ ഉത്തരവാദിത്തതിൽ നിന്ന് ഒഴിയുന്നത് അതി ക്രൂരവും പൈശാചികവും ആയ പെരുമാറ്റമാണ്. മുരളി തുമ്മാരുകുടി പറഞ്ഞ് പറഞ്ഞ് മടുത്ത് നിർത്തിയത് ആരും ഓർമ്മിക്കേണ്ടതില്ലത്രെ. ഒരു Baby seat കർശനമാക്കുന്നതിനെപ്പറ്റി ആർക്കും നിർദ്ദേശിക്കാനില്ല. നമ്മളുടെ അനാസ്ഥ ആ കുഞ്ഞിനെ കൊന്നു കളഞ്ഞെന്ന് തോന്നുന്നവർ ആരുമില്ലെ ഇവിടെ? ആലിൻ്റെ മാതാപിതാക്കൾക്ക് അധികം പരിക്കേറ്റിട്ടില്ല. സൂക്ഷിച്ചിരുന്നെങ്കിൽ ആലിൻ മരിക്കുമായിരുന്നോ? മറ്റ് രാജ്യങ്ങളിൽ ആ പേരെൻ്റ്റ്സ് അറെസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ ആയിരിക്കും.
ഇന്നലെ ഇവിടെ, പാലായിൽ ഒരാൾ ചെറിയ മകനെ ഡ്രൈവർ സീറ്റിൽ മടിയിലിരുത്തി കാർ ഓടിയ്ക്കുന്നത് കണ്ടു. ഒരു ചെറിയ ആഘാതത്താൽ ആ പയ്യൻ്റെ തലയിൽ സ്റ്റീറിങ്ങ് വന്ന് ഇടിക്കും.മിണ്ടാപ്രാണികളായ കുഞ്ഞുങ്ങളെ വിനോദങ്ങളിൽ പെടുത്തുന്ന ഇവർ parents തന്നെ ആണോ? ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓർത്ത് ലജ്ജയുണ്ട്.












Click it and Unblock the Notifications