കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പ് ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്‌തെന്ന് അശ്വതി നായര്

Google Oneindia Malayalam News

ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നാല്‍ ലക്ഷങ്ങള്‍ തരാമെന്ന് ആം ആദ്മി പാര്‍ട്ടി വാഗ്ദാനം ചെയ്തതായി സാമൂഹ്യ പ്രവര്‍ത്തക അശ്വതി നായര്‍. ആലപ്പുഴയില്‍ ആപ്പിന്റെ തന്നെ സ്ഥാനാര്‍ഥിയായേക്കുമെന്ന് പ്രചരിക്കപ്പെട്ടിരുന്ന പേരാണ് അശ്വതി നായരുടേത്. ഫേസ്ബുക്കിലൂടെയാണ് അശ്വതി നായര്‍ ഇക്കാര്യം പുറത്ത് വിട്ടത്.

ആപ്പ് നേതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ മത്സരിക്കാന്‍ സമ്മതിച്ചതെന്ന് അശ്വതി നായര്‍ പറയുന്നു. ആലപ്പുഴയില്‍ മാത്രമേ മത്സരിക്കൂ എന്നും താന്‍ ആപ്പ് നേതാക്കളോട് പറഞ്ഞിരുന്നു. ഇക്കാര്യം അവര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് കൊല്ലത്തേക്ക് മാറ്റാന്‍ ശ്രമം നടന്നു. ഇതിന് വേണ്ടി എത്ര രൂപ വേണമെങ്കിലും തരാമെന്ന് ആം ആദ്മി പാര്‍ട്ടിയിലെ ഒരാള്‍ ഫോണില്‍ വിളിച്ച് പറയുകയും ചെയ്തു.

ആരാണ് ഈ അശ്വതി നായര്‍. അശ്വതി നായരുടെ വിശേഷങ്ങളിലേക്കും ആം ആദ്മി പാര്‍ട്ടിക്കാരോട് അശ്വതി നായര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങങ്ങളിലേക്കും.

 അശ്വതി നായര്‍

അശ്വതി നായര്‍

കഴിഞ്ഞ ആറ് വര്‍ഷമായി, തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുക വഴിയാണ് ഈ 26 കാരിയായ സാമൂഹ്യ പ്രവര്‍ത്തക ജനമനസുകളില്‍ ഇടം പിടിച്ചത്.

ജനസേവനം

ജനസേവനം

വീട്ടില്‍ അമ്മ പാകം ചെയ്യുന്ന ഭക്ഷണവും പുറത്ത് നിന്നും വാങ്ങുന്ന ഭക്ഷണവും ഇതിനായി ഉപയോഗിക്കുന്നു. തിരുവനന്തപുരം ലോ അക്കാദമി വിദ്യാര്‍ഥിനിയാണ് അശ്വതി നായര്‍.

അശ്വതി ആപ്പില്‍

അശ്വതി ആപ്പില്‍

അശ്വതിയെ ആം ആദ്മി പാര്‍ട്ടി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കും എന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രചരിച്ചത്. ആലപ്പുഴയാണ് അശ്വതി തിരഞ്ഞെടുത്ത മണ്ഡലം.

ഉള്‍കളികള്‍

ഉള്‍കളികള്‍

എന്നാല്‍ ആപ്പിലെ തന്നെ ഒരു വിഭാഗം ആളുകള്‍ കൊല്ലത്തേക്ക് മാറാന്‍ അശ്വതിയോട് ആവശ്യപ്പെടുകയായിരുന്നു. ആലപുഴ അല്ലാതെ മറ്റൊരു ഭാഗത്തേക്കും ഞാന്‍ ഇല്ല എന്ന് പറഞ്ഞപ്പോള്‍ കാത്തിരിക്കൂ എന്ന മറുപടിയാണ് കിട്ടിയത്.

സീനിയര്‍ നേതാക്കള്‍

സീനിയര്‍ നേതാക്കള്‍

ആം ആദ്മി സംസ്ഥാന ഘടകത്തിലെ അംഗങ്ങളായ മനോജ് പത്മനാഭന്‍, സുരേഷ്, കെ പി രതീഷ് എന്നിവരാണ് അശ്വതിയൊട് ഇക്കാര്യം സംസാരിച്ചതെന്നാണ് അശ്വതി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

ലക്ഷങ്ങള്‍ വാഗ്ദാനം

ലക്ഷങ്ങള്‍ വാഗ്ദാനം

വിദേശത്ത് നിന്നും ഒരു ആം ആദ്മി വോളന്റിയര്‍ വിളിക്കുകയും 'സംസ്ഥാന അംഗങ്ങള്‍ പറഞ്ഞിട്ട് വിളിക്കുകയാണ്, ആലപുഴ യില്‍ നിന്നും പിന്‍മാറാം എങ്കില്‍ എത്ര തുക വേണം എങ്കിലും തരാം എന്ന് പറഞ്ഞു - അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും.

ആപ്പിന്റെ ലക്ഷ്യം

ആപ്പിന്റെ ലക്ഷ്യം

അശ്വതി നായര്‍ക്ക് പൊതു സമൂഹം നല്കിയ സപ്പോര്‍ട്ട് ഉപയോഗിച് പ്രചരണം നടതുകയയിരുന്നോ ഇവരുടെ ആപ്പിന്റെ ലക്ഷ്യം എന്നാണ് അവര്‍ തന്നെ ചോദിക്കുന്നത്.

എന്തിനാണ് പണം

എന്തിനാണ് പണം

എനിക്ക് ലക്ഷങ്ങള്‍ വാഗ്ദാനം നല്കി ആലപുഴയില്‍ നിന്നും മാറണം എന്ന് പറയുന്നതിന്റെ പിന്നിലെ ലക്ഷ്യം എന്താണ് - അശ്വതിയുടെ ഈ ചോദ്യത്തിന് ഉത്തരമില്ല.

സ്ഥാനമോഹം തന്നെ

സ്ഥാനമോഹം തന്നെ

സംസ്ഥാന കമ്മറ്റിയിലെ മുതിര്‍ന്ന അംഗങ്ങളുടെ സ്ഥാനമോഹമാണ് തന്റെ അനുഭവത്തിന് പിന്നിലെന്നാണ് അശ്വതി വിശ്വസിക്കുന്നത്. ഹൈക്കമാന്‍ഡ് ഇല്ല എന്ന് അവകാശപ്പെടുന്ന ആപ്പിനും ഉണ്ട് കേരളത്തില്‍ ഹൈക്കമാന്‍ഡ് എന്നതാണ് സ്ഥിതി.

 അശ്വതി മത്സരിക്കുമോ

അശ്വതി മത്സരിക്കുമോ

എന്താണ് സത്യത്തില്‍ സംഭവിച്ചത്. അതിന്റെ സത്യം തേടി ഞാന്‍ ആലപുഴയില്‍ മത്സരിക്കണം എന്ന് ജനവികാരം ഉയര്‍ന്നു വന്നിട്ടുണ്ട് അത് ഞാന്‍ ആലോചിച്ച് തീരുമാനം എടുക്കും എന്ന് അശ്വതി തന്നെ പറയുന്നു.

English summary
AAP Alappuzha candidate controversy in Social Media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X