Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിന് ആപ്പാകുമോ ഈ പ്രമുഖര്‍?

ചക്കരക്കുടത്തില്‍ കൈയ്യിട്ടാല്‍ നക്കാത്തവരുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട്, ഞാനുണ്ട് എന്ന് പറഞ്ഞ സാക്ഷാല്‍ ഒയ്യാരത്ത് ചന്തുമേനോനെ പോലെയാണ് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. കെജ്രിവാളിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും ആശയങ്ങളില്‍ സംശയമില്ലാത്തവര്‍ പോലും, ഈ പാര്‍ട്ടിയിലേക്ക് തള്ളിക്കയറുന്ന പലരെയും നോക്കി സംശയം കൂറുന്നത് കാണാ, ഇവരീ പാര്‍ട്ടിയെ എന്ത് ചെയ്യാന്‍ പോകുകയാണ്?

ദില്ലിയിലെ അത്ഭുത വിജയവും തുടര്‍ന്നുള്ള മാരക പെര്‍ഫോമന്‍സുമാണ് കെജ്രിവാളിനും സംഘത്തിനും ഇത്രമാത്രം ഫാന്‍ബോയ്‌സിനെ ഉണ്ടാക്കിക്കൊടുത്തത് എന്ന കാര്യത്തില്‍ സംശയം വേണ്ട. അഴിമതിക്കെതിരായ കലാപം കേരളത്തിലും വോട്ടാകും എന്ന് കണ്ട് 'മേ ഭീ ആം ആദ്മി' എന്നും പറഞ്ഞ് ആം ആദ്മി തൊപ്പി തയ്പ്പിക്കാന്‍ കൊടുത്തവരും കുറവല്ല എന്നാണ് ദോഷൈകദൃക്കുകള്‍ പറയുന്നത്.

ദില്ലിയിലെ എ എ പിയില്‍ കയറിക്കൂടി പാര്‍ട്ടിക്ക് തലവേദനയാകുന്ന വിനോദ് കുമാര്‍ ബിന്നിമാര്‍ കേരളത്തിലെ പാര്‍ട്ടി ഘടകത്തില്‍ ഒരുപാടുണ്ട് എന്നും ആശങ്കപ്പെടുന്നവരുണ്ട്. എന്തായാലും ആശങ്കകള്‍ അവിടെ നില്‍ക്കട്ടെ, ആം ആദ്മി പാര്‍ട്ടിയോട് അനുഭാവമുള്ള കേരളത്തിലെ പ്രമുഖര്‍ ആരൊക്കെയെന്ന് നോക്കൂ.

സാറാ ജോസഫ്

സാറാ ജോസഫ്

മലയാളത്തിലെ തലയെടുപ്പുള്ള എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമാണ് സാറ ടീച്ചര്‍ എന്ന് വിളിപ്പേരുളള്ള സാറാ ജോസഫ്. ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നെങ്കിലും സ്വന്തം നിലപാടില്‍ തുടരുമെന്നാണ് സാറാ ജോസഫ് പറയുന്നത്.

കെ എം ഷാജഹാന്‍

കെ എം ഷാജഹാന്‍

പ്രതിപക്ഷ നേതാവ് വി എസിന്റെ മുന്‍ പഴ്‌സനല്‍ സ്റ്റാഫ് അംഗമായ കെ എം ഷാജഹാനും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന പ്രമുഖരുടെ പട്ടികയില്‍ പെടുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് സി പി എം പുറത്താക്കിയതാണ് ഷാജഹാനെ.

മോഹന്‍ലാല്‍

മോഹന്‍ലാല്‍

ആം ആദ്മി പാര്‍ട്ടിയെ പുകഴ്ത്തിക്കൊണ്ട് തന്റെ ബ്ലോഗില്‍ സിനിമാതാരം മോഹന്‍ലാല്‍ കുറിപ്പെഴുതി. കൂട്ടായ്മയുടെ വെളിപാട് എന്നാണ് മോഹന്‍ലാല്‍ എ എ പിയെ വിളിച്ചത്.

സുരേഷ് ഗോപി

സുരേഷ് ഗോപി

ആം ആദ്മി പാര്‍ട്ടിയെ പതിരെന്ന് പറഞ്ഞ് തള്ളിക്കളയരുത് എന്ന് മുന്നറിയിപ്പ് നല്‍കുന്നവരില്‍ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുമുണ്ട്. എന്നാല്‍ താരം എ എ പിയില്‍ ചേര്‍ന്നിട്ടൊന്നുമില്ല.

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

ഇടതുസഹയാത്രികനും ദേശാഭിമാനി മുന്‍ എഡിറ്റോറിയലംഗമായ അപ്പുക്കുട്ടന്‍ വള്ളിക്കുന്നാണ് ആം ആദ്മിയിലേക്ക് വന്നേക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മറ്റൊരു പ്രമുഖന്‍. നിലപാട് പ്രശ്‌നത്തെത്തുടര്‍ന്ന് സി പി എം വിട്ടയാളാണ് വള്ളിക്കുന്ന്.

സി കെ ജാനു

സി കെ ജാനു

ആം ആദ്മി പാര്‍ട്ടിയുമായി ഒത്തുപോകാന്‍ ആഗ്രഹിക്കുന്നതായി ആദിവാസി ഗോത്ര മഹാസഭ നേതാവ് സി കെ ജാനു വ്യക്തമാക്കി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തങ്ങളുടെ താല്‍പര്യവുമായി ഒത്തുപോകുന്ന പാര്‍ട്ടി എന്ന നിലയ്ക്കാണ് സി കെ ജാനു ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നത്.

ഗീതാനന്ദന്‍

ഗീതാനന്ദന്‍

ഭൂപരിഷ്‌കരണ സമിതി കണ്‍വീനറായ ഗീതാനന്ദനും ആം ആദ്മി പാര്‍ട്ടിയില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ആര്‍ എം പി

ആര്‍ എം പി

റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആം ആദ്മികളുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ഇങ്ങനെയൊരു നീക്കമില്ലെന്നാണ് ആപ്പ് സംസ്ഥാന ഘടകം പറയുന്നത്. എന്നാല്‍ തങ്ങള്‍ ചര്‍ച്ച നടത്തിയത് ദില്ലിയിലാണെന്ന് ആര്‍ എം പിക്കാരും വാദിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+