Get Updates
Get notified of breaking news, exclusive insights, and must-see stories!

അബ്ദുള്ളക്കുട്ടി രാജിക്ക്, വേണ്ടെന്ന് മുഖ്യന്ത്രി

കണ്ണൂര്‍: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍ തനിക്കെതിരെ ലൈംഗിക പീഡനക്കേസിന് പരാതി നല്‍കിയ സാഹചര്യത്തില്‍ രാജിവയ്ക്കാന്‍ തയ്യാറാണെന്ന് കണ്ണൂര്‍ എം എല്‍ എ എംപി അബ്ദുള്ളക്കുട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. എന്നാല്‍ ഇപ്പാേള്‍ രാജിവയ്‌ക്കേണ്ട സാഹചര്യമൊന്നുമില്ലെന്ന് മുഖ്യമന്ത്രി അബ്ദുള്ളക്കുട്ടിയോട് പറഞ്ഞു.

ഇന്ന് (05-06-2014, വ്യാഴം) രാവിലെ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. തന്നെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ സരിത എസ് നായര്‍ അബ്ദുള്ളക്കുട്ടിക്കെതിരെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എം എല്‍ എയ്‌ക്കെതിരെ പൊലീസ് കേസെടുക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസില്‍ ഒരുവിഭാഗം അബ്ദുള്ളക്കുട്ടിയുടെ രാജിയാവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്.

abdullakkutty

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കോണ്‍ഗ്രസിനോ സര്‍ക്കാറിനോ ഏതെങ്കിലും തരത്തില്‍ പ്രതിസന്ധിയുണ്ടാക്കിയെങ്കില്‍ താന്‍ രാജിവയ്ക്കാം. നാളുകളായി ഒറ്റപ്പെടുന്ന അവസ്ഥയിലാണ് താനുള്ളതെന്നും അബ്ദുള്ളക്കുട്ടി മുഖ്യമന്ത്രിയോടു പറഞ്ഞു.

എന്നാല്‍ തിടുക്കപ്പെട്ട് രാജിവയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി അബ്ദുള്ളക്കുട്ടിയോട് പറഞ്ഞു. അതേസമയം അബ്ദുള്ളക്കുട്ടി രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. അബ്ദുള്ളക്കുട്ടി രാജിവയ്ക്കുകയാണെങ്കില്‍ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കണ്ണൂര്‍ മുന്‍ എം പി കെ സുധാകരനെ ഇവിടെ നിര്‍ത്തി മത്സരിപ്പിക്കാനുള്ള ശ്രമവും കോണ്‍ഗ്രസിനകത്ത് നടക്കുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+