കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കൊലക്കേസ് പ്രതികള്‍ക്ക് ജാമ്യം: തോമസ് കോട്ടൂരും സെഫിയും പുറത്തിറങ്ങും, വിമർശനവുമായി ജോമോന്‍

Google Oneindia Malayalam News

കോട്ടയം: സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതികള്‍ക്ക് ജാമ്യം. തോമസ് കോട്ടൂർ. സെഫി എന്നിവർക്കാണ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കർശന ഉപാധികളോടെയാണ് ജാമ്യം. 5 ലക്ഷം രൂപ കെട്ടിവയ്ക്കണം, സംസ്ഥാനം വിടരുത് തുടങ്ങിയ ഉപാധികളാണ് ഹൈക്കോടതി പ്രതികള്‍ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. അതേസമയം പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതില്‍ രൂക്ഷ വിമർശവുമായി സാമൂഹ്യപ്രവർത്തകനും ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹിയുമായ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ രംഗത്ത് എത്തി.

'ദിലീപ് പണം കൊണ്ട് അമ്മാനമാടി, പലരേയും കയ്യിലെടുത്തു; അപ്പോഴാണ് ആ അടി വരുന്നത്, അതില്‍ വീണു''ദിലീപ് പണം കൊണ്ട് അമ്മാനമാടി, പലരേയും കയ്യിലെടുത്തു; അപ്പോഴാണ് ആ അടി വരുന്നത്, അതില്‍ വീണു'

സി ബി ഐയുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് ഇടയാക്കിയതെന്നാണ് കേസിലെ കക്ഷി കൂടിയായ ജോമോന്‍ പുത്തന്‍ പുരക്കല്‍ വ്യക്തമാക്കുന്നത്. പ്രതികള്‍ കൊടുത്ത അപ്പീലില്‍ കൌണ്ടർ അപ്പീല്‍ പോലും സി ബി ഐ ഫയല്‍ ചെയ്തിട്ടില്ല. ഹർജി കഴിഞ്ഞയാഴ്ച പരിഗണനയ്ക്ക് വന്നപ്പോള്‍ പ്രതികള്‍ക്ക് ജാമ്യം കൊടുക്കുന്ന പ്രശ്നമേയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുന്നോട്ടുള്ള വാദത്തില്‍ കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ സി ബി ഐക്ക് സാധിച്ചില്ല. കേരളത്തില്‍ നടക്കുന്ന കേസില്‍ തെലങ്കാനയില്‍ നിന്നും ഈ കേസിനെ കുറിച്ച് ഒന്നും അറിയാത്ത ഒരു വക്കീലിനെ കൊണ്ടുവരികയായിരുന്നു. കോടതി ചോദിച്ച ചോദ്യങ്ങള്‍ക്ക് അയാള്‍ക്ക് ഉത്തരം പറയാന്‍ സാധിച്ചില്ല. അതുകൊണ്ട് തന്നെ സി ബി ഐ കരുതിക്കൂട്ടി തന്നെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്ന നിലപാട് സ്വീകരിച്ചുവെന്ന് പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

abhya case

അഭയകൊലക്കേസിലെ ഒന്നും മൂന്നും പ്രതികളായ സിസ്റ്റർ സ്റ്റെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ശിക്ഷാവിധി റദ്ദാക്കിക്കൊണ്ട് തങ്ങൾക്ക് ജാമ്യം അനുവദിക്കണം എന്നതായിരുന്നു പ്രതികളുടെ ആവശ്യം. ശിക്ഷ വിധിക്കെതിരെ പ്രതികള്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

എവിടെയോ മുഖ പരിചയം.. അല്ല മഞ്ജു ചേച്ചിയല്ലേ ഇത്: വൈറലായി ആരാധകർക്കൊപ്പമുള്ള മഞ്ജു വാര്യറുടെ ചിത്രം

ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രൻ, സി.ജയചന്ദ്രൻ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഫാ കോട്ടൂരിന്റേയും സ്റ്റെഫിയുടേയും ഹർജിയിൽ വിധി പറഞ്ഞത്. 28 വർഷത്തോളം നീണ്ട നിയമനപടികള്‍ക്ക് ശേഷമമായിരുന്നു ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്ന് സി ബി ഐ കോടതി വിധിച്ചത്. കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടത്. ഇതിനെതിരേയാണ് കേസിന്‍റെ വിചാരണയടക്കമുള്ള നടപടികൾ നീതിപൂർവ്വമായിരുന്നില്ലെന്ന് വാദിച്ചുകൊണ്ട് പ്രതികള്‍ ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്.

Recommended Video

cmsvideo
Abhaya Case | Sister Abhaya യെ കൊന്നവർക്ക് ജാമ്യം | *Kerala

English summary
Abhaya murder case accused Thomas Kottur and Steffi released on bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X