Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്;കുറ്റം ഏറ്റെടുക്കാൻ 2 ലക്ഷം,നിരസിച്ചപ്പോൾ ക്രൂര പീഡനം,ക്രൈംബ്രാഞ്ചിനെതിരെ സാക്ഷി കോടതിയിൽ

തിരുവനന്തപുരം: സിസ്റ്റർ അഭയ വധക്കേസിൽ വിചാരണ തുടങ്ങിയിട്ട് ദിവസങ്ങൾ മാത്രമേ ആയുള്ളൂ. 2009ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പത്ത് വർഷത്തിന് ശേഷമാണ് വിചാരണ ആരംഭിച്ചത്. അതായത് അഭയ മരിച്ച് 27 വർഷം കഴിഞ്ഞാണ് വിചാരണ ആരംഭിച്ചത്. ഫാ. തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ.

വിചാരണ തുടങ്ങി രണ്ട് ദിവസം പിന്നിട്ടപ്പോൾ‌ തന്നെ സാക്ഷികൾ കൂറുമാറിയിരുന്നു. അമ്പതാം സാക്ഷിയായ അനുപമ കൂറുമാറിയത് സിബിഐക്ക് വൻ തിരിച്ചടിയായിരുന്നു. കോൺവെന്റിൽ അഭയയുടെകൂടെ താമസിച്ചിരുന്ന വ്യക്തിയായിരുന്നു അനുപമ. എന്നാൽ വിചാരണക്കിടെ സിബിഐക്ക് മുമ്പ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിനെതിരെ രൂക്ഷ വിമർശനവുമായി ഒരു സാക്ഷി രംഗത്തെത്തി.

കൊലക്കുറ്റം ഏറ്റെടുത്താൽ 2 ലക്ഷം

കൊലക്കുറ്റം ഏറ്റെടുത്താൽ 2 ലക്ഷം


അഭയ കേസിൽ കൊലക്കുറ്റം ഏറ്റെടുത്താൽ രണ്ട് ലക്ഷം രൂപയും വീടും കുട്ടികളുടെ വിദ്യാഭ്യാസവും വാഗ്ദാനം ചെയ്തെന്നാണ് മൂന്നാം സാക്ഷിയായി വിസ്തരിച്ച അടയ്ക്കാ രാജു പറഞ്ഞത്. ക്രൈംബ്രാഞ്ച് എസ്പി സാമുവലിനെതിരെയായിരുന്നു തിരുവനന്തപുരം സിബിഐ കോടതിയിൽ രാജുവിന്റെ വെളിപ്പെടുത്തൽ. ക്രൂര മർദ്ദനവും പീഡനവും സഹിക്കേണ്ടി വന്നെന്നും അദ്ദേഹം കോടതിയിൽ വ്യക്കതമാക്കി.

55 ദിവസം ക്രൂര പീഡനം

55 ദിവസം ക്രൂര പീഡനം

മർദ്ദനത്തിന് ഒടുവിൽ എങ്ങിനെയാണ് കൊന്നതെന്ന് പറഞ്ഞാൽ കുറ്റം ഏറ്റെടുക്കാമെന്ന് പറഞ്ഞപ്പോൾ‌ ക്രൈംബ്രാഞ്ചിന്റെ കൊടിയ മർദ്ദനത്തിന് ഇരയാവുകയായിരുന്നെന്നും അടയ്ക്കാ രാജു കോടതിയിൽ പറഞ്ഞു. വാഗ്ദാനം നിരസിച്ചതിനാൽ അമ്പത്തഞ്ച് ദിവസത്തോളം കസ്റ്റഡിയിൽ വച്ചു പീഡിപ്പിച്ചുവെന്നും മൊഴി നൽകിയതായി മംഗംളം റിപ്പോർട്ട് ചെയ്യുന്നു.

മർദ്ദനം കാൽവെള്ളയിൽ

മർദ്ദനം കാൽവെള്ളയിൽ

ബഞ്ചിൽ മലർത്തിക്കിടത്തി കൈയ്യിൽ പുറകു വശത്തിലൂടെ വിലങ്ങ് അണിയിച്ച് കാൽ ബെഞ്ചിൽ കെട്ടിവെച്ച് കാൽവെള്ളയിൽ ചൂരൽകൊണ്ടടിച്ചു. ക്രൈംബ്രാഞ്ച് കോടതിയിൽ കൊണ്ടുപോയ മറ്റൊരു പ്രതി വഴിയാണ് ഈ പീഡനം ആദ്യം കോടതിയിൽ അറിയിച്ചതെന്ന് രാജു പറഞ്ഞു. എന്നാൽ ഇതിന് ശേഷവു രാജു കൊടിയ പീഡനമാണ് ഏൽക്കേണ്ടി വന്നത്.

45 മോഷണ കുറ്റം തലയിൽ കെട്ടിവെച്ചു

45 മോഷണ കുറ്റം തലയിൽ കെട്ടിവെച്ചു

ഇരുമ്പ് സാധനങ്ങൾ ചാക്കിൽ കെട്ടിതന്നതിന് ശേഷം ജീപ്പിൽ നിന്ന് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന് സമീപം തന്നെ ഇറക്കി വിട്ടെന്നും, പിന്നീട് മോഷണ കുറ്റം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തെന്നും രാജു പറയുന്നു. താൻ പുറത്തിറങ്ങിയാൽ എല്ലാ വിവരവും ലോകം അറിയും എന്നതിനാൽ 45 മോഷണക്കേസുകൾ തന്റെ പേരിൽ കെട്ടിവെച്ചെന്നും രാജു പറയുന്നു. തുടർന്ന് രണ്ട് വർഷം താൻ ശിക്ഷ അനുഭവിച്ചെന്നും സാക്ഷി കോടതിയിൽ വെളിപ്പെടുത്തി.

കോൺവെന്റിൽ കയറിയത് മോഷ്ടിക്കാൻ

കോൺവെന്റിൽ കയറിയത് മോഷ്ടിക്കാൻ

അഭയ താമസിക്കുന്ന കോൺവെന്റിന് മുകളിലുള്ളമിന്നൽ രക്ഷാ ചാലകത്തിന്റെ ചെമ്പ് കമ്പി മോഷ്ടിക്കാൻ കയറിയിട്ടുണ്ടെന്ന് രാജു കോടതിയിൽ പറഞ്ഞു. ഇത്തരത്തിൽ മൂന്ന് പ്രാവശ്യമാണ് കോൺവെന്റിന് അകത്ത് കയറിയത്. എന്നാൽ മൂന്നാം തവണ മോഷ്ടിക്കാൻ കയറിയത് അഭയ കൊല്ലപ്പെട്ട ദിവസമായിരുന്നു. വെളുപ്പിന് 4.30ന് ഫാ. തോമസ് കോട്ടൂരും ഫാ. ജോസ് പൂതൃക്കയിലും ടോർച്ചടിച്ച് കോൺവെന്റ് കെട്ടിടത്തിന്റെ സ്റ്റെപ്പ് ഇറങ്ങി വരുന്നത് കണ്ടെന്നും രാജു കോടതിയിൽ മൊഴി നൽകി.

Recommended Video

cmsvideo
    സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് 26 വർഷം. നാടകീയതകൾ അവസാനിക്കാത്ത കേസ്
    ബൈബിൾതൊട്ട് സത്യം ചെയ്യിക്കും

    ബൈബിൾതൊട്ട് സത്യം ചെയ്യിക്കും

    അതേസമയം അഭയ കേസിൽ കൂടുതലും സഭ വിശ്വികളാണ്. പലരും മൊഴി മാറ്റി പറയുന്നുണ്ട്. ഇത്തരത്തിൽ മൊഴി മാറ്റി പറയുന്നതിന് കൂച്ചു വിലങ്ങിടാൻ പദ്ധതിയിട്ടിരിക്കുകയാണ് സിബിഐ. ബൈബിൾ തൊട്ട് സത്യം ചെയ്യിക്കാനാണ് സിബിഐ പദ്ധതി. അത്തരത്തിൽ സത്യം ചെയ്യിക്കുന്നതിൽ നിയമപരമായ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നാണ് സിബിഐയുടെ വാദം. വെളിളിയാഴ്ച കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസറ്റബിൾ തോമസ്, കളർകോട് വേണുഗോപാലൻ നായർ എന്നിവരെയാണ് സിബിഐ കോടതിയിൽ വിസ്തരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+