Get Updates
Get notified of breaking news, exclusive insights, and must-see stories!

1500 രൂപയും കൊണ്ട് മുംബൈയിലേക്ക് സൈക്കിൾ ചവിട്ടിയെത്തിയ അഭിജിത്ത് ദേ ഇവിടെയുണ്ട്!!!

തിരുവനന്തപുരം: രാജ്യം മുഴുവൻ ചുറ്റിക്കറങ്ങണമെന്ന മോഹവുമായി വട്ടിയൂർക്കാവ് സ്വദേശി അഭിജിത്ത് സൈക്കിൾ ചവിട്ടാൻ തുടങ്ങിയിട്ട് ഇന്നേക്ക് ഒരു മാസം. 1500 രൂപയും കയ്യിൽ കരുതി തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച യാത്ര മുംബൈയിലെത്തി നിൽക്കുകയാണ്. ചെറുപ്രായത്തിൽ മനസ്സിൽ ചേക്കേറിയ ആഗ്രഹം സഫലമാക്കാൻ അഭിജിത്തിന് വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനം കടന്നുള്ള യാത്രയിൽ ആശങ്കയുണ്ടെങ്കിലും തൻ്റെ ആഗ്രഹത്തിൻ്റെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കാനായതിൻ്റെ സന്തോഷം അഭിജിത്ത് വൺ ഇന്ത്യ മലയാളത്തോട് പങ്കുവച്ചു.

പ്രിയപ്പെട്ട നൈക്കിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവച്ച് കീര്‍ത്തി സുരേഷ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

1

തിരുവനന്തപുരം വട്ടിയൂർക്കാവ് കൊടുങ്ങാനൂർ അശ്വതി ഭവനിൽ കെ.അനിൽകുമാറിന്റെയും ശ്രീലതയുടെയും മകനാണ് 27കാരനായ എ എസ് അഭിജിത്ത്. ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയ അഭിജിത്ത് 2017-ൽ ടൈൽസ് കട തുടങ്ങിയെങ്കിലും കേന്ദ്രം കൊണ്ടുവന്ന നോട്ടുനിരോധനത്തിലൂടെ കച്ചവടം നഷ്ടത്തിലായി. തുടർന്ന് കട ഉപേക്ഷിച്ചു. ബിസിനസ്സ് മതിയാക്കി.

2

അതിന് ശേഷം കയ്യിലുണ്ടായിരുന്ന കുറച്ചു കാശ് ഉപയോഗിച്ച് ഒരു കാർ വാങ്ങി ടാക്സിയായി ഓടിത്തുടങ്ങി. ഇക്കാലയളവിൽ, തിരുവനന്തപുരത്ത് ചൈൽഡ് ലൈനിലും കുറച്ച് നാൾ താത്ക്കാലിക കാലപരിധിയിൽ ഡ്രൈവറായി ജോലി നോക്കി. ഒടുവിൽ വാങ്ങിയ സൈക്കിളിൽ യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. യാത്രാവേളകളിൽ താമസിക്കാനായി ടെന്റും യാത്രയ്ക്കാവശ്യമായ സാധനങ്ങളും കയ്യിലുണ്ടായിരുന്ന തുച്ഛമായ തുകകൊണ്ട് വാങ്ങിക്കൂട്ടി. അങ്ങനെ ആരോടും ചിലവിനായി ഒന്നും ചോദിക്കാതെ 1500 രൂപയും കൊണ്ട് സൈക്കിൾ ചവിട്ടാൻ തുടങ്ങി.

3

സൈക്കിൾ സവാരി നടത്തണമെന്ന മോഹം അഭിജിത്തിന് ചെറുപ്രായം മുതൽക്കേ ഉണ്ടായിരുന്നുവെങ്കിലും പ്രതികൂല സാഹചര്യങ്ങൾ കാരണം ഇതുവരെയും അതിന് കഴിഞ്ഞിരുന്നില്ല. ഇക്കഴിഞ്ഞ ജൂലൈ 26 നാണ് തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിക്കാൻ തീരുമാനിച്ചത്. അന്ന് കയ്യിലുണ്ടായിരുന്നത് വെറും 1500 രൂപ മാത്രം. തിരുവനന്തപുരത്ത് നിന്ന് കൊല്ലം വഴി ആലപ്പുഴയിലേക്കായിരുന്നു ആദ്യ യാത്ര.

4

യാത്രയിലുടനീളം വഴിയിൽ കണ്ട് പരിചയപ്പെട്ട നിരവധി ആൾക്കാരുമായി അഭിജിത്ത് നിറയെ വർത്തമാനം പറഞ്ഞു. ഒറ്റയ്ക്ക് സൈക്കിളിൽ യാത്ര ചെയ്ത് വരുന്നത് കണ്ട് പലരും അത്ഭുതത്തോടെ വിശേഷങ്ങൾ തിരക്കി.ഇതിലൂടെ പലരുമായും നല്ല സൗഹൃദത്തിലായി. വഴിനീളെ യാത്രക്കാർ സംസാരിക്കാനും വിശേഷങ്ങൾ തിരക്കാനും എത്തുന്നുണ്ടായിരുന്നു.ആലപ്പുഴയിലെത്തിയ ദിവസം ഹൗസ്ബോട്ടിൽ താമസിക്കാൻ അഭിജിത്തിന് അവസരവും ലഭിച്ചു.

5

കൊവിഡ് വ്യാപനം കുറയാതെ നിൽക്കുന്നതിനാൽ ആദ്യമൊക്കെ യാത്ര പലകുറി വഴിയിൽ അവസാനിപ്പിക്കേണ്ടി വരുമോയെന്നുള്ള ആശങ്കയും ഉണ്ടായിരുന്നു. എന്നാൽ, കൃത്യം ഒരു മാസം കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വഴി കർണാടകയിലെത്തിയ ശേഷം കയ്യിൽ കരുതിയ ആ തുച്ഛമായ തുകയും കൊണ്ട് ആഗ്രഹ സഫലീകരണത്തിനായി അഭിജിത്ത് മുംബൈയിലെത്തി യാത്രയുടെ ഒന്നാംഘട്ട ലക്ഷ്യസ്ഥാനത്തിൽ ചുവടുറപ്പിക്കുകയായിരുന്നു.

6

യാത്രക്കിടയിൽ പരിചയപ്പെടുന്ന ആളുകളുടെ വീട്ടിൽ തന്നെയാണ് താമസിക്കാൻ അവസരം ലഭിച്ചത്. ഇത്തരത്തിൽ താമസിക്കുന്ന ആളുകളുടെ വീട്ടിൽ നിന്ന് ഒരു നേരത്തെ ഭക്ഷണം കഴിക്കാനും യാത്രക്കിടയിൽ ഇത്രയും നാൾ ഭാഗ്യമുണ്ടായി. പെട്രോൾ പമ്പിലും വഴിയോര വിശ്രമ കേന്ദ്രങ്ങളും ടെൻ്റടിച്ച് രാത്രിയിൽ വിശ്രമിക്കാമെന്നായിരുന്നു ആദ്യ പ്ലാൻ. എന്നാൽ പിന്നീടത് പരിചയപ്പെട്ട പല സൗഹൃദങ്ങളുടെയും വീടുകളിൽ തന്നെയായി - സന്തോഷത്തോടെ അഭിജിത്ത് യാത്ര വിശേഷങ്ങൾ പറയുന്നു.

7

കേരളത്തിൽ ചിലവഴിക്കാൻ ആഹാരത്തിനും യാത്രാചിലവിനുമായി വളരെ തുച്ഛമായ തുക മാത്രമേ വേണ്ടിവന്നുള്ളൂ. യാത്രയ്ക്കിടയിൽ ഒരുതവണ സൈക്കിളിൻ്റെ അറ്റകുറ്റപ്പണി നടത്തി.കർണാടകയിലെ വിവിധ പ്രദേശങ്ങളിൽ താമസിച്ചപ്പോൾ കയ്യീന്ന് കുറച്ചധികം കാശ് ചിലവായി. ഇതിനിടെ കേടായ ആഹാരം കഴിച്ച് കുറച്ച് ദിവസം ചെറിയ ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായി - അഭിജിത്തിൻ്റെ വാക്കുകൾ.

8

എങ്കിലും, യാത്ര അവസാനിപ്പിക്കണമെന്ന മോഹത്തിലേക്ക് അഭിജിത്ത് കടന്നില്ല. കർണാടകയിൽ നിന്ന് അടുത്ത ലക്ഷ്യസ്ഥാനമായ മഹാനഗരമെന്ന് വിളിപ്പേരുള്ള മുംബൈയിലെത്തി. നിലവിൽ മുംബൈയിലുള്ള അഭിജിത്ത് ഈ മാസം അവസാനത്തോടെ നാട്ടിൽ ഒന്നാംഘട്ട യാത്ര പൂർത്തിയാക്കി മടങ്ങിയെത്തും.

9

മുംബൈയിൽ ബന്ധുവീട്ടിലാണ് താമസം. തീവണ്ടിയിലായിരിക്കും മടക്കയാത്ര. അമ്മയും ചേച്ചിയും മാത്രമാണ് വീട്ടിലുള്ളത്. അച്ഛൻ 2016ലുണ്ടായ ഒരു അപകടത്തിൽപ്പെട്ട് മരണപ്പെട്ടു. വീട്ടിൽ തിരിച്ചെത്തി അവിടത്തെ കാര്യങ്ങൾ നോക്കിയശേഷം അടുത്ത യാത്ര പദ്ധതി ആരംഭിക്കും. ചെന്നൈ, മധുര വഴി തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിലേക്കായിരിക്കും അടുത്ത യാത്ര. ഇതിനുള്ള ക്രമീകരണങ്ങൾ മനസ്സിൽ ആലോചിക്കുന്നുണ്ട്. എന്നാൽ, രണ്ടാം ഘട്ട യാത്ര എന്ന് ഔദ്യോഗികമായി തുടങ്ങാനാകുമെന്ന വിലയിരുത്തൽ ഇപ്പോഴില്ല - അഭിജിത്ത് പറയുന്നു.

10

യാത്രയുടെ വിവരങ്ങളും വിശേഷങ്ങളും സാമൂഹികമാധ്യമങ്ങളിലുടെയും 'വണ്ടേഴ്‌സ് ഓഫ് മൈ ലൈഫ് അബി' യെന്ന യൂടുബ് ചാനലിലും ഇവൻ പങ്കുവെയ്ക്കുന്നുണ്ട്. അഭിജിത്തിൻ്റെ തൻ്റെ സ്വന്തം ചാനലാണിത്.പുതിയ അനുഭവങ്ങൾ, കൂട്ടുകാർ, കാഴ്ചകൾ, ആശയങ്ങൾ, നിലയ്ക്കാത്ത സൗഹൃദങ്ങൾ തുടങ്ങിയവയൊക്കെ ഈ യാത്രയിൽ നിന്നും നേടാൻ കഴിയുമെന്ന വിശ്വാസവും അഭിജിത്തിനുണ്ട്. യാത്രകളെ ഇഷ്ടപ്പെടുകയും ഒറ്റക്കുള്ള സൈക്കിൾ യാത്രയെ അത്രയധികം നെഞ്ചോടു ചേർക്കുകയും ചെയ്യുന്ന അഭിജിത്ത് മുംബൈയിലിരുന്ന് ഇത് പറയുമ്പോൾ, തൻ്റെ അച്ഛൻ ഇത് കാണാനില്ലാതെ പോയെന്ന സങ്കടവും അവൻ്റെ ഉള്ളിലുണ്ട്.

Recommended Video

cmsvideo
    Now you can book Covid-19 vaccine slots on WhatsApp

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+