മണ്ണില്ലാതെ കരിങ്കല്ലും, ബേബി മെറ്റലുമായി പോഷക സമൃദ്ധമായ പച്ചക്കറികളും മത്സ്യകൃഷിയും നടത്തി അബു ഹാജിയുടെ നൂതന വിദ്യ

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: മണ്ണില്ലാതെ കരിങ്കല്ലും, ബേബി മെറ്റലുമുപയോഗിച്ചു അക്വാ പോണിക്‌സ് കൃഷിരീതി യിലൂടെ പോഷക സമൃദ്ധമായ പച്ചക്കറികളും തനതായ രുചിയുള്ള മത്സ്യവും ആഹാരത്തിലൂള്‍പ്പെടുത്താന്‍ വീട്ടുമുറ്റത്ത് നൂതന സംവിധാനമൊരുക്കി അബു ഹാജിയുടെ കൃഷി ശ്രദ്ധേയമാകുന്നു.

12 കാരിയുടെ പ്രണയത്തെ വളർത്തമ്മ എതിർത്തു; പിന്നെ ഒന്നും നോക്കിയല്ല, വളർത്തമ്മയെ കൊലപ്പെടുത്തി!

അടുത്ത കാലത്തായി പ്രചാരത്തില്‍ വന്ന അക്വോപോണിക്‌സ് കൃഷിരീതി ഉപയോഗിച്ചാണ് മലപ്പുറം വേങ്ങര വലിയോറയിലെ പുത്തനങ്ങാടി സ്വദേശി എ.കെ.അബൂ ഹാജി തന്റെ കൃഷിയിടം ഒരുക്കിയിരിക്കുന്നത്. മത്സ്യം വളര്‍ത്താന്‍ വെള്ളം നിറച്ച സംഭരണിയും, പച്ചക്കറിതൈകള്‍ വളര്‍ത്താന്‍ പ്ലാസ്റ്റിക് നിര്‍മ്മിത പുച്ചട്ടികളും, പൈപ്പുകളുമാണ് ആവശ്യം.

abuhaji

അക്വാപോണിക്ക് സമ്പ്രദായത്തിലുടെ ചെയത കൃഷി പച്ചക്കറി, മത്സ്യകൃഷിയിടത്തില്‍ അബു ഹാജി.

വെള്ളത്തില്‍ ലയിക്കാത്ത കരിങ്കല്ലുകളോ, ബേബി മെറ്റലുകളോ ചട്ടികളിലും, പൈപ്പുകളിലും നിറക്കുന്നു.പ്രത്യേകം ഡിസൈന്‍ ചെയ്ത അക്വാപോണിക്‌സ് സംവിധാനത്തില്‍ ടാങ്കിലെ വെള്ളത്തില്‍ മത്സ്യങ്ങളെ വളര്‍ത്തുന്നു. ഇവയുടെ വിസര്‍ജ്യത്തിലൂടെ വെള്ളത്തില്‍ ധാരാളം അമോണിയകലരുന്നു. ഈ അമോണിയ അടങ്ങിയ വെള്ളം പ്രത്യേക പൈപ്പുകളിലൂടെ പച്ചക്കറിതൈകള്‍ക്ക് കൊടുക്കുമ്പോള്‍ ജല്ലികള്‍ക്കിടയില്‍ വളരുന്ന നൈട്രോസൊമന ബാക്ടീരിയ അമോണിയയെ നൈട്രജനാക്കി മാറ്റുന്നു.

നൈട്രോ ബാക്ട് നൈട്രജനെ നൈട്രേറ്റാക്കി മാറ്റുന്നു. ഇത് ഭക്ഷണമായി സ്വീകരിച്ച് ചെടികള്‍ നന്നായി വളരുകയും നല്ല വിളവ് ലഭിക്കുകയും ചെയ്യുന്നു. ശുദ്ധമാകുന്ന വെള്ളം തിരിച്ച് സംഭരണിയിലേക്കു തന്നെ എത്തുന്നു.ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കും -മണ്ണു തീരെ ഉപയോഗിക്കാത്തതും, വെള്ളം നഷ്ടമാകാത്തതും ഈ കൃഷി രീതിയുടെ പ്രത്യേകതയാണ്.വീട്ടുമുറ്റത്ത് മുളക്, തക്കാളി, ചീര, വഴുതന, വെണ്ട തുടങ്ങിയ പച്ചക്കറികളോടൊപ്പം ഔഷധ ഇനങ്ങളായ വിക്‌സ് തുളസി, അറേബ്യന്‍ ജിര്‍ ജീര്‍, കൂസ തുടങ്ങിയവയും സമൃദ്ധമായി വളര്‍ത്തുന്നുണ്ട്. ദീര്‍ഘകാലം വിദേശത്തായിരുന്ന അബു ഹാജി വേങ്ങരയിലെ അറിയപ്പെടുന്ന കര്‍ഷകനും സാമുഹൃ പ്രവര്‍ത്തകനുമാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Abhu Haaji's advanced technology

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്