കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പായ്‌ വഞ്ചിയില്‍ ഒറ്റക്ക്‌ ലോകം ചുറ്റിയ മലയാളി അഭിലാഷ്‌ ടോമി നാവികസേനയില്‍ നിന്ന്‌ വിരമിച്ചു

Google Oneindia Malayalam News

ന്യൂഡല്‍ഹി; പായ്‌വഞ്ചിയില്‍ ഒറ്റക്ക്‌ ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരന്‍ ഇന്ത്യന്‍ നാവിക സേന കമാന്റര്‍ അഭിലാഷ്‌ ടോമി വിരമിച്ചു.പായ്‌വഞ്ചിയില്‍ ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമാണ്‌ മലയാളിയായ അഭിലാഷ്‌ ടോമി. രണ്ടായിരത്തിലാണ്‌ മലയാളിയായ അഭിലാഷ്‌ ടോമി നാവികസേനയില്‍ ചേര്‍ന്നത്‌.

2013ല്‍ പായ്‌വഞ്ചിയില്‍ ഒറ്റക്ക്‌ ലോകം ചുറ്റി തിരിച്ചെത്തിയ അഭിലാഷിന്‌ രാജ്യം കീര്‍ത്തിചക്ര നല്‍കി ആദരിച്ചിരുന്നു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സേനാ മെഡല്‍, അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സിലെ മികവിന്‌ ടെന്‍സിങ്‌ നോര്‍ഗെ നാഷനല്‍ അഡ്വഞ്ചര്‍ അവാര്‍ഡ്‌ എന്നിവയും സ്വന്തമാക്കിയിട്ടുണ്ട്‌.

abhilash tomy

42 വയസായി. ഇപ്പോള്‍ വിരമിച്ചാല്‍ പായ്‌വഞ്ചി ദൗത്യങ്ങളില്‍ കൂടുതല്‍ പങ്കാളിയാകാം. 2022ലെ ഗോള്‍ഡന്‍ ഗ്ലോബ്‌ മത്സരത്തില്‍ പങ്കെടുക്കുകയാണ്‌ ലക്ഷ്യം. കഴിഞ്ഞ തവണത്തെ തെറ്റുകള്‍ ആവര്‍ത്തിക്കാതെ മത്സരം പൂര്‍ത്തിയാക്കണമെന്നും വിരമിക്കലിനോട്‌ പ്രതികരിച്ച്‌ അദ്ദേഹം വ്യക്തമാക്കി.
2018ല്‍ ഗോള്‍ഡന്‍ ഗ്ലോബ്‌ പായ്‌വഞ്ചി മത്സരത്തില്‍ പങ്കെടുത്ത അഭിലാഷ്‌ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച്‌ അപകടത്തില്‍പ്പെട്ടിരുന്നു. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന്‌ 1900 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള സ്ഥലത്ത്‌ വെച്ചായിരുന്നു അപകടം.മണിക്കൂറില്‍ 120 കിലോമീറ്ററിലേറെ ശക്തിയില്‍ വിശിയടിച്ച കാറ്റിലും, 14 മീറ്ററിലേറെ ഉയരത്തില്‍ ഉയര്‍ന്ന്‌ പൊങ്ങിയ്യിരുന്നു അപകടം. അന്ന്‌ ഫ്രഞ്ച്‌ കപ്പല്‍ ഒസരീസ്‌ ആണ്‌ അഭിലാഷിനെ രക്ഷിച്ചത്‌. നടുവിന്‌ പരിക്കേറ്റ അഭിലാഷ്‌ ദീര്‍ഘ കാലം വിശ്രമത്തിലാലായിരുന്നു. നാവിക സേനയിലെ ചുമതലകളിലേക്ക്‌ മടങ്ങിയെത്തിയെങ്കിലും സെയിലിങ്ങിലേക്ക്‌ തിരിച്ചെത്താനായില്ല. ഇതിനുള്ള ശ്രമങ്ങള്‍ക്കിടയിലാണ്‌ വിരമിക്കല്‍ പ്രഖ്യാപനം. നിരവധി അന്താരാഷ്ട്ര സെയിലിങ്‌ മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്‌. കൊച്ചി കണ്ടനാട്‌ വെല്യാറ വീട്ടില്‍, റിട്ട. നാവികസേന ലഫ്‌. കമാന്‍ഡര്‍ വിസി ടോമിയുടേയും വല്‍സമ്മയുടെയും മകനാണ്‌.

Recommended Video

cmsvideo
ഗോൾഡൻ ഗ്ലോബ് റേസ് : അറിയേണ്ടതെല്ലാം | Feature Video | Oneindia Malayalam

English summary
Abilash tomy the famous Malayali sailor retired from Indian navy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X