കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണല്‍ക്കടത്ത് അര്‍ധ രാത്രിയും പുലര്‍ച്ചെയും, മൂന്നു മാസത്തിനിടെ പെരിന്തല്‍മണ്ണയില്‍ മാത്രം പിടികൂടിയത് ഇരുപതിലേറെ വാഹനങ്ങള്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: മണല്‍ മാഫിയക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ കടവുകളില്‍ നിന്നു രണ്ടു വാഹനങ്ങളും മൂന്നു തോണികളും പെരിന്തല്‍മണ്ണ പോലീസ് പിടിച്ചെടുത്തു. പിടികൂടിയ തോണികള്‍ ജെസിബി ഉപയോഗിച്ച് നശിപ്പിക്കുകയും മണല്‍ പുഴയില്‍ നിക്ഷേപിക്കുകയും ചെയ്തു. പുലാമന്തോള്‍, ഏലംകുളം എന്നിവിടങ്ങളിലെ വിവിധ കടവുകളില്‍ നിന്നാണ് പെരിന്തല്‍മണ്ണ പോലീസ് ഇന്നലെ മണല്‍ പിടികൂടിയത്.

ഉൻ പേക്തൂ പർവതം‌ സന്ദർശിച്ചത് ഇതിന്? സൈനിക മേധാവിയെ കൊലപ്പെടുത്തി!!ഉൻ പേക്തൂ പർവതം‌ സന്ദർശിച്ചത് ഇതിന്? സൈനിക മേധാവിയെ കൊലപ്പെടുത്തി!!

രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് പ്രദേശത്തെ കടവുകളില്‍ നിന്നു വന്‍ തോതില്‍ മണല്‍വാരുന്നത്. ഇതേത്തുടര്‍ന്നു ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി. മോഹനചന്ദ്രന്‍, സിഐ ടി.എസ് ബിനു, എസ്‌ഐ കമറുദീന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് മണല്‍ ശേഖരം പിടികൂടിയത്. എസ്‌ഐ രാജേഷ്, പ്രമോദ്, പ്രഭുല്‍, റാഫി, വിപിന്‍ചന്ദ്രന്‍, അജീഷ്, വിനീത്, ജയന്‍, സുമേഷ്, തോമസ്, നെവില്‍ പാസ്‌ക്കല്‍, വിജേഷ് എന്നിവര്‍ ഉള്‍പ്പെട്ടതാണ് പ്രത്യേക സംഘം.

thoni

പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയ മണല്‍തോണി ജെസിബി ഉപയോഗിച്ചു നശിപ്പിക്കുന്നു.

മൂന്നു മാസത്തിനിടെ ഇരുപതിലേറെ വാഹനങ്ങളാണ് പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയത്. മണല്‍വാരല്‍ കേന്ദ്രങ്ങളില്‍ നിന്നു വിദൂര സ്ഥലങ്ങളില്‍ സൂക്ഷിക്കുന്ന മണല്‍വാരല്‍ ഉപകരണങ്ങളുമായി രാത്രിയാണ് മണല്‍ക്കടത്ത് നടക്കുന്നത്. രാത്രി ഏഴു മുതല്‍ തോണി ഉപയോഗിച്ചു ശേഖരിക്കുന്ന മണല്‍ അര്‍ധരാത്രിക്കു ശേഷവും പുലര്‍ച്ചെയുമാണ് കടവുകളില്‍ ലോറിയെത്തിച്ചു കടത്തിക്കൊണ്ടു പോകുന്നത്. പുഴയിലെ നീരൊഴുക്കിനു പോലും മണല്‍വാരല്‍ ഭീഷണിയായിട്ടുണ്ട്. മണല്‍മാഫിയക്കെതിരേ ശക്തമായ നടപടികളാണ് പെരിന്തല്‍മണ്ണ പോലീസ് സ്വീകരിച്ചു വരുന്നത്.

English summary
Above 20 numbers of vehicle seized with sand mafia from Perinthalmanna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X