Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് കൂടുതല്‍ സീറ്റ് പിടിക്കും; ബിജെപിക്ക് ഏറിയാല്‍ 2, ഭരണം എല്‍ഡിഎഫിന് തന്നെ എന്ന് പുതിയ സര്‍വ്വെ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കേരളം അടുക്കവെ അഭിപ്രായ സര്‍വ്വെ ഫലങ്ങള്‍ നിരവധി പുറത്തുവന്നു. എല്‍ഡിഎഫിന്റെ വിജയമാണ് എല്ലാ സര്‍വ്വെകളിലും തെളിഞ്ഞത്. പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും സര്‍വ്വെകള്‍ വ്യക്തമാക്കുന്നു.

തുടര്‍ഭരണം കിട്ടുക എന്നത് ഇടതുപക്ഷത്തിന് ലഭിക്കുന്ന വലിയ അംഗീകാരമാകും. പ്രതിപക്ഷം ഉന്നയിച്ച ഒട്ടനേകം അഴിമതി ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളി എന്ന നിഗമനത്തിലെത്താന്‍ ഇടതുപക്ഷത്തെ സഹായിക്കുകയും ചെയ്യും. ഇതിനിടെയാണ് എബിപി-സി-വോട്ടര്‍ നടത്തിയ സര്‍വ്വെ ഫലം പുറത്തുവന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ലോക്ക്ഡൗണില്‍ നിശ്ചലമായി നാഗ്പൂർ- ചിത്രങ്ങള്‍ കാണാം

അഞ്ചിടങ്ങള്‍ പോളിങ് ബൂത്തിലേക്ക്

അഞ്ചിടങ്ങള്‍ പോളിങ് ബൂത്തിലേക്ക്

നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 27 മുതല്‍ മെയ് 2 വരെ നീളുന്നതാണ് നടപടിക്രമങ്ങള്‍. കേരളത്തില്‍ ഏപ്രില്‍ ആറിനാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മെയ് രണ്ടിനും. പ്രചാരണം ശക്തിപ്പെട്ടിരിക്കെയാണ് ജനാഭിപ്രായം ചോദിച്ചറിഞ്ഞുള്ള സര്‍വ്വെ ഫലങ്ങള്‍ പുറത്തുവരുന്നത്.

ബിജെപിയുടെ പ്രത്യേക ശ്രദ്ധ

ബിജെപിയുടെ പ്രത്യേക ശ്രദ്ധ

അസം, പശ്ചിമ ബംഗാള്‍, കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്. അസമില്‍ ബിജെപിയാണ് ഭരിക്കുന്നത്. ബംഗാളിലും കേരളത്തിലും ബിജെപി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് വളരെ നിര്‍ണായകമാണ്. ബംഗാളില്‍ ആദ്യഘട്ട പോളിങ് ഈ മാസം 27ന് തുടങ്ങും.

പ്രമുഖര്‍ പത്രിക നല്‍കി

പ്രമുഖര്‍ പത്രിക നല്‍കി

140 നിയമസഭാ മണ്ഡലങ്ങലാണ് കേരളത്തിലുള്ളത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച് 19 ആണ്. പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ധര്‍മടത്ത് പത്രിക നല്‍കി. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇന്ന് പത്രിക സമര്‍പ്പിച്ചു.

ഇടതുപക്ഷം വീണ്ടും അധികാരത്തില്‍

ഇടതുപക്ഷം വീണ്ടും അധികാരത്തില്‍

ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ആര്‍ക്കാണ് വിജയം. ജനമനസിലെന്ത് എന്നീ കാര്യങ്ങളാണ് എബിപി-സി വോട്ടര്‍ സര്‍വ്വെയില്‍ പരിശോധിച്ചത്. പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം തന്നെ കേരളത്തില്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് സര്‍വ്വെയില്‍ പറയുന്നു.

ഇടുതപക്ഷത്തിന് എത്ര സീറ്റ്

ഇടുതപക്ഷത്തിന് എത്ര സീറ്റ്

ഭരിക്കാന്‍ വേണ്ടത് 71 സീറ്റുകളാണ്. ഇടതുപക്ഷത്ിന് 77 മുതല്‍ 85 വരെ സീറ്റ് കിട്ടുമെന്ന് എബിസി-സിവോട്ടര്‍ സര്‍വ്വെയില്‍ പറയുന്നു. അതായത് കേവല ഭൂരിപക്ഷം മറികടക്കുമെന്ന് ഉറപ്പാണ് എന്ന്. കഴിഞ്ഞദിവസം മീഡിയ വണ്‍ ചാനല്‍ നടത്തിയ സര്‍വ്വെയിലും എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിച്ചിരുന്നു.

യുഡിഎഫിന് സീറ്റ് കൂടും

യുഡിഎഫിന് സീറ്റ് കൂടും

അതേസമയം, പ്രതിപക്ഷമായ യുഡിഎഫിന് ഇത്തവണ സീറ്റുകള്‍ കൂടുമെന്നാണ് എബിസി-സിവോട്ടര്‍ സര്‍വ്വെയില്‍ പറയുന്നത്. 2016ല്‍ യുഡിഎഫിന് 47 സീറ്റാണുണ്ടായിരുന്നത്. വരുന്ന തിരഞ്ഞെടുപ്പില്‍ 54 മുതല്‍ 62 സീറ്റ് വരെ ലഭിക്കുമെന്ന് സര്‍വ്വെ ഫലം വ്യക്തമാക്കുന്നു.

ബിജെപിക്ക് നേട്ടമില്ല

ബിജെപിക്ക് നേട്ടമില്ല

ബിജെപിക്ക് കേരളത്തില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കില്ല എന്നാണ് എബിപി-സിവോട്ടര്‍ അഭിപ്രായ സര്‍വ്വെ പറയുന്നത്. ഏറിയാല്‍ രണ്ടു സീറ്റ് ബിജെപിക്ക് കിട്ടിയേക്കാമെന്നും സര്‍വ്വെ വ്യക്തമാക്കുന്നു. മൂന്നാം കക്ഷിയായി ഇത്തവണയും എന്‍ഡിഎ മാറുമെന്നും സര്‍വ്വെ പറയുന്നു. അതേസമയം, മറ്റുള്ളവര്‍ക്ക് ഒരു സീറ്റ് കിട്ടാനിടയുണ്ട് എന്നും സര്‍വ്വെയിലുണ്ട്.

എല്ലാ മുന്നണികള്‍ക്കും വോട്ട് കുറയും

എല്ലാ മുന്നണികള്‍ക്കും വോട്ട് കുറയും

പ്രധാന മുന്നണികള്‍ക്കെല്ലാം ലഭിക്കുന്ന വോട്ടുകളുടെ ശതമാനത്തില്‍ കുറവുണ്ടാകും. 2016നെ അപേക്ഷിച്ച് എല്‍ഡിഎഫിന് 0.6 ശതമാനം വോട്ട് കുറയും. യുഡിഎഫിന് 0.9 ശതമാനം വോട്ട് നഷ്ടമാകും. ബിജെപിക്ക് 0.3 ശതമാനം വോട്ടിന്റെ കുറവുണ്ടാകുമെന്നും എബിപി-സിവോട്ടര്‍ സര്‍വ്വെയില്‍ പറയുന്നു.

2016ലെ ഫലം ഇങ്ങനെ

2016ലെ ഫലം ഇങ്ങനെ

2016ല്‍ ഇടതുപക്ഷത്തിന് 91 സീറ്റുകളാണ് ലഭിച്ചത്. യുഡിഎഫിന് 47 സീറ്റായിരുന്നു. ബിജെപിക്ക് ഒരു സീറ്റും. മറ്റുള്ളവര്‍ എന്ന ഗണത്തില്‍ ഒരു സീറ്റും. ബിജെപിക്ക് തിരുവനന്തപുരത്തെ നേമം മണ്ഡലവും മറ്റുള്ളവര്‍ എന്നത് പിസി ജോര്‍ജ് ജയിച്ച കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ മണ്ഡലവുമാണ്.

നടി സംഗീത ശൃംഗേരിയുടെ പുത്തന്‍ ഫോട്ടോകള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+