ഇത്രയേ ഉള്ളോ എബിവിപി? യൂണിവേഴ്സിറ്റി കോളജ് എസ്എഫ്ഐ കോട്ട തന്നെ, കാവിക്കൊടി നാട്ടില്ല!!
തിരുവനന്തപുരം: എബിവിപിയുടെ മാത്രം കോട്ടയായിരുന്ന എംജി കോളേജിൽ എസ്എഫ്ഐ യൂണിറ്റ് തുടങ്ങിയിരുന്നു. പതിറ്റാണ്ടുകളായി എബിവിപി മാത്രമാണ് എം.ജി കോളേജിലുണ്ടായിരുന്നത്. ഈ ചരിത്രം തിരുത്തി കഴിഞ്ഞ ആഴ്ച എസ്എഫ്ഐ യൂണിറ്റ് തുടങ്ങുകയും സംസ്ഥാന ഭാരവാഹികളുള്‍ ഉൾപ്പെടെ എത്തി കൊടി മരം നാട്ടുകയും ചെയ്തിരുന്നു. എം.ജി കോളേജ് പരിസരത്ത് ഇരു വിഭാഗവും തമ്മിൽ ഏറ്റു മുട്ടലും ഉണ്ടായിരുന്നു.
എന്നാൽ തങ്ങളുടെ മാത്രം കോട്ടയായിരുന്ന എംജി കോളേജില്‍ യൂണിറ്റ് തുടങ്ങിയ എസ്എഫ്ഐയ്ക്ക് തിരിച്ചടിയായി യൂണിവേഴ്സിറ്റി കോളേജില്‍ കൊടി നാട്ടാനുള്ള ശ്രമം എബിവിപി ഉപേക്ഷിച്ചു. വ്യാഴാഴ്ച രാവിലെ കൊടിമരവുമായി കോളേജിലേക്ക് മാർച്ച് നടത്താനാണ് തീരുമാനിച്ചിരുന്നത്. പിന്നീട് അത് വേണ്ടെന്ന് വെക്കുകായയിരുന്നു. ആര്‍.എസ്.എസിന്റെ വിയോജിപ്പാണ് തീരുമാനത്തിന് പിന്നിലെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

ഉദ്ദേശം ഇതായിരുന്നു...
കൊടിമരവുമായി കോളേജിന്റെ മുന്നിലെത്തി പ്രവര്‍ത്തകര്‍ ഉണ്ടെന്ന് തെളിയിച്ച് കൊടിനാട്ടാനാണ് ഉദ്ദേശിച്ചിരുന്നത്. ഇവരെ നേരിടാന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളേജിനുള്ളിലും തമ്പടിച്ചിരുന്നു.

വൻപോലീസ് സന്നാഹം
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.

എബിവിപിയുടെ അവകാശവാദം
മാര്‍ച്ച് ഉപേക്ഷിച്ചെങ്കിലും രണ്ടു ദിവസത്തിനുള്ളില്‍ യൂണിവേഴ്സിറ്റ് കോളേജില്‍ യൂണിറ്റ് തുടങ്ങുമെന്നാണ് എബിവിപിയുടെ അവകാശവാദം.

പുഷ്പം കൊടുത്ത് സ്വീകരിക്കും
എബിവിപിക്കാരാണെന്ന് യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളില്‍ ആരെങ്കിലും പറഞ്ഞാല്‍ സംഘടനയെ പുഷ്പം നല്‍കി സ്വീകരിക്കുമെന്ന എസ്എഫ്ഐയുടെ പ്രഖ്യാപനമാണ് കോളേജിലെത്താൻ എബിവിപിയെ പ്രേരിപ്പിച്ചത്.

മെഡിക്കൽ കോളേജ് വിവാദം
മെഡിക്കല്‍ കോളേജ് അഴിമതി ആരോപണമുള്‍പ്പെടെ ബിജെപിയെ വലയ്ക്കുമ്പോള്‍ സംഘപരിവാര്‍ സ്വയം പ്രതിരോധത്തിലായതാണ് പിന്‍വലിയാന്‍ കാരണമെന്നാണ് അറിയുന്നത്.

ധനുവച്ചപുരം എന്‍എസ്എസ് കോളേജ്
നഗരത്തില്‍ എബിവിപിയുടെ സ്വാധീനത്തില്‍ തുടരുന്ന ധനുവച്ചപുരം എന്‍എസ്എസ് കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് തുടങ്ങാന്‍ യോഗം ചേര്‍ന്നിരുന്നു.

ചരിത്രം തിരുത്തി എഴുതി
പതിറ്റാണ്ടുകളായി എബിവിപി മാത്രമാണ് എംജി കോളേജിലുണ്ടായിരുന്നത്. ഈ ചരിത്രം തിരുത്തി കഴിഞ്ഞ ആഴ്ച എസ്എഫ്ഐ യൂണിറ്റ് തുടങ്ങുകയും സംസ്ഥാന ഭാരവാഹികളുള്‍പ്പടെ എത്തി കൊടിമരം നാട്ടിയത്.












Click it and Unblock the Notifications