കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലില്‍ നിന്ന് മകന്‍റെ കത്ത്, തെളിവായി പൊട്ടിയ ചില്ല്; മുരളിയുടെ ഘാതകനെ പോലീസ് കുടുക്കിയത് ഇങ്ങനെ

Google Oneindia Malayalam News

തൃശൂര്‍: നിസ്സാരമെന്ന് തോന്നിപ്പിക്കുന്ന ചിലതെളിവുകളാണ് പലകേസുകളുടേയും ചുരുളഴിക്കാന്‍ പോലീസിന് സഹായകമാവുന്നത്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ഒരു ഡൈസ്ഡ് മിററിനെ പിന്തുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുരളധീരന്‍ എന്നയാള്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയെ പിടികൂടന്നത്.

<strong>വിദ്യാര്‍ത്ഥിയായിരിക്കെ പ്രണയവിവാഹം; ഒടുവില്‍ പ്രിയതമനും മകളും യാത്രയപ്പോള്‍ തനിച്ചായത് ലക്ഷ്മി</strong>വിദ്യാര്‍ത്ഥിയായിരിക്കെ പ്രണയവിവാഹം; ഒടുവില്‍ പ്രിയതമനും മകളും യാത്രയപ്പോള്‍ തനിച്ചായത് ലക്ഷ്മി

ലോക്കല്‍ പോലിസ് അന്വേഷിച്ച് പ്രതിയെ കണ്ടെത്താനാവത്തിതിനെ തുടര്‍ന്ന് മന്ദഗതിയിലായിരുന്നു കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത് മറ്റൊരു കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്നു മകന്‍ അയച്ച് കത്തിനെത്തുടര്‍ന്നാണ്. സംഭവവികാസങ്ങള്‍ ഇങ്ങനെ..

<strong>പ്രതീക്ഷകള്‍ വിഫലമായി; മകള്‍ക്ക് പിന്നാലെ വയലിനിസ്റ്റ് ബാലഭാസ്‌കറും മരണത്തിന് കീഴടങ്ങി</strong>പ്രതീക്ഷകള്‍ വിഫലമായി; മകള്‍ക്ക് പിന്നാലെ വയലിനിസ്റ്റ് ബാലഭാസ്‌കറും മരണത്തിന് കീഴടങ്ങി

2017 ജൂണ്‍ 13 ന്

2017 ജൂണ്‍ 13 ന്

2017 ജൂണ്‍ 13 ന് രാത്രിയാണ് എടത്തിപ്പറമ്പില്‍ മുരളീധരന്‍ (65) ഓട്ടോയിടിച്ച് മരിക്കുന്നത്. പൂല്ലൂറ്റ് പാലത്തിന് സമീപത്തെ പലചരക്ക് കടയിലേക്ക് നടന്നുപോകുമ്പോഴായിരുന്നു അപകടം നടന്നത്. മുരളീധരനെ ഇടിച്ച ശേഷം ഓട്ടോ നിര്‍ത്താതെ പോയിരുന്നു.

പോലീസിന് സാധിച്ചിരുന്നില്ല

പോലീസിന് സാധിച്ചിരുന്നില്ല

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുരളീധരനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ആശുപത്രിയില്‍ വെച്ച് മരണം സംഭവിച്ചു. മുരളീധരനെ ഇടിച്ചിട്ടു പോയ വണ്ടി എതാണെന്ന് കണ്ടെത്താന്‍ ലോക്കല്‍ പോലീസിന് സാധിച്ചിരുന്നില്ല.

പണം കണ്ടെത്താനാവാതെ

പണം കണ്ടെത്താനാവാതെ

വണ്ടി കണ്ടെത്താന്‍ കഴിയാതിരുന്നത് ഇന്‍ഷൂറന്‍സ് അടക്കമുള്ള സഹായങ്ങള്‍ കുടുംബത്തിന് ലഭിക്കുന്നതിന് തടസ്സമായി. മൂന്നു പേരക്കുട്ടികളുടെ വിദ്യാഭ്യാസച്ചെലവിനും വീട്ടുവാടകയ്ക്കും പണം കണ്ടെത്താനാവാതെ മുരളീധരന്റെ ഭാര്യ തങ്ക കഷ്ടപ്പാടിലായി.

ജയിലില്‍ നിന്ന്

ജയിലില്‍ നിന്ന്

വിവരമറിഞ്ഞ രാജേഷ് ജയിലില്‍ നിന്ന് മനുഷ്യാവാശ കമ്മീഷന് കത്തെഴുതിയിരുന്നു. ഭാര്യ കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു രാജേഷ്.

രാജേഷിന്റെ കത്ത്

രാജേഷിന്റെ കത്ത്

രാജേഷിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഉര്‍ജിതമാക്കണമെന്ന നിര്‍ദ്ദേശം മനുഷ്യാവകാശ കമ്മീഷന്‍ റൂറല്‍ പോലിസിന് നല്‍കി. പിന്നീടാണ് കേസ് ക്രൈംബ്രാഞ്ച് എറ്റെടുക്കുന്നത്. ഡിവൈഎസ്പി ഫ്രാന്‍സിസിനായിരുന്നു അന്വേഷണത്തിന്റെ ചുമതല.

സൈഡ് മിറര്‍

സൈഡ് മിറര്‍

മുരളീധരനെ ഇടിച്ചിട്ടുപോയ വണ്ടിയുടെ സൈഡ് മിറര്‍ മാത്രമാണ് പ്രതിയിലേക്ക് എത്തുന്ന സൂചനയായി പോലീസിന് ലഭിച്ചിരുന്നത്. ഒരു വര്‍ഷം ലോക്കല്‍ പോലീസ് കേസിന് പിന്നാലെ നടന്നെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഓട്ടോറിക്ഷയുടേത്

ഓട്ടോറിക്ഷയുടേത്

പുതുതായി അന്വേഷണം ഏറ്റെടുത്ത ക്രൈബ്രാഞ്ചും സൈഡ് മിററിനെ പിന്തുടര്‍ന്നാണ് അന്വേഷണത്തെ മുന്നോട്ട് കൊണ്ടുപോയത്. മോട്ടോര്‍ വാഹന വിദഗ്ദരുടെ സഹായത്തോടെ സൈഡ് മിര്‍ ഒരു പെട്ടി ഓട്ടോറിക്ഷയുടേതാണെന്ന് ഉറപ്പിക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞു.

ഓട്ടോ സ്റ്റാന്‍ഡുകളിലും വര്‍ക്ക്‌ഷോപ്പുകളിലും

ഓട്ടോ സ്റ്റാന്‍ഡുകളിലും വര്‍ക്ക്‌ഷോപ്പുകളിലും

പിന്നീട് ആയിരത്തോളം ഓട്ടോ ഡ്രൈവര്‍മാരെ ക്രൈബ്രാഞ്ച് ചോദ്യം ചെയ്തു. നിരവധി തവണ ഡ്രൈവര്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്തും അന്വേഷം മുന്നോട്ട് നീങ്ങി. നഗരത്തിലെ ഓട്ടോ സ്റ്റാന്‍ഡുകളിലും വര്‍ക്ക്‌ഷോപ്പുകളിലും സംഘം അന്വേഷണം നടത്തി.

പ്രതിയെ പിടികൂടി

പ്രതിയെ പിടികൂടി

ഈ അന്വേഷണത്തിനൊടുവില്‍ ഓട്ടോഡ്രൈവര്‍മാരില്‍ നിന്ന് ലഭിച്ച സൂചനകള്‍ക്കൊടുവില്‍ പ്രതിയെ ക്രൈംബ്രാഞ്ച് പിടികൂടുകയായിരുന്നു. ഓട്ടോ ഡ്രൈവറായ കോഴിക്കുളങ്ങര ആശാരിപ്പറമ്പില്‍ ശ്രീശാലുവിനെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം

ലോക്കല്‍ പോലീസ് അന്വേഷിച്ച് പ്രതിയിലേക്ക് എത്താന്‍ കഴിയാതിരുന്ന കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന മകന്‍ മനുഷ്യാവകാശ കമ്മീഷന് അയച്ച കത്തിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമായിരുന്നു രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയിലാകന്‍ കാരണമായത്.

English summary
accident case accuse arrested after 2 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X