ആരിക്കാടിയില്‍ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

കുമ്പള: ഓട്ടോറിക്ഷയില്‍ ലോറിയിലിടിച്ച് ഡ്രൈവര്‍ മരിച്ചു. ദേശീയപാതയില്‍ കുമ്പള ആരിക്കാടി പാലത്തിനടുത്ത് വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് അപകടമുണ്ടായത്. ഓട്ടോഡ്രൈവര്‍ ശാന്തിപ്പള്ളയിലെ കൃഷ്ണന്റെ മകന്‍ കിരണ്‍ (29) ആണ് മരിച്ചത്.

accident

തോമസ് ചാണ്ടി പുറത്തേക്ക്.. കുരുക്ക് മുറുക്കി നിയമോപദേശം, ഇനി പിണറായിക്കും രക്ഷിക്കാനാവില്ല!

മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. ആരിക്കാടിയില്‍ നിന്നും കുമ്പളയിലേക്ക് വരികയായിരുന്ന കിരണ്‍ സഞ്ചരിച്ച കെ എല്‍ 14 എല്‍ 4243 നമ്പര്‍ ഓട്ടോറിക്ഷയില്‍ കെ എ 19 സി 1341 നമ്പര്‍ ലോറി ഇടിക്കുകയായിരുന്നു.

driver

അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ കിരണിനെ കുമ്പള സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.

English summary
accident in arikkatty; auto and truck collide; auto driver died

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്