കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകടകാരണം വാഹനത്തിന്റെ അമിത വേഗതയും അശ്രദ്ധയും; വാഹനത്തിന്റെ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും

  • By Desk
Google Oneindia Malayalam News

കൊച്ചി: മരടില്‍ സ്‌കൂള്‍ ബസ് കുളത്തില്‍ പതിച്ച് ആയയും രണ്ടു പിഞ്ചു കുട്ടികളും മരിച്ചത് ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയും മൂലമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍. ഇടുങ്ങിയ വഴിയിലൂടെ അമിത വേഗതയിലെത്തി അതേ നിലയില്‍ അശ്രദ്ധമായി വളവ് തിരിച്ചതാണ് വാഹനം കുളത്തിലേക്ക് വീഴാന്‍ കാരണമായതെന്ന് എറണാകുളം റീജിയണല്‍ ആര്‍ടിഒ റെജി പി. വര്‍ഗീസ് പറഞ്ഞു. സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. വാഹനത്തിന്റെ ഡ്രൈവര്‍ അനില്‍ കുമാറിന്റെ ലൈസന്‍സ് റദ്ദാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.

schoolbus


അപകടം നടന്ന സ്ഥലത്ത് റോഡിന് 2.5 മീറ്റര്‍ വീതിയേ ഉള്ളു. 90 ഡിഗ്രി വളവാണിത്. ഈ സ്ഥലത്ത് വാഹനം 20 കിലോ മീറ്ററില്‍ കൂടുതല്‍ വേഗതയില്‍ സഞ്ചരിക്കുന്നത് സുരക്ഷിതമല്ലെന്ന് അദ്ദേഹം പറഞ്ഞു. കുളത്തിന്റെ അവസ്ഥയും വളരെ മോശമായിരുന്നു. മുഴുവനായും പായലും ചെളിയും നിറഞ്ഞ നിലയിലാണ്. നല്ല ആഴമുള്ള കുളമാണ് ഇത്. വളവ് തിരിഞ്ഞപ്പോള്‍ വലതുവശത്തുള്ള കുളത്തിന് സമീപത്തേക്ക് വാഹനത്തിന്റെ ഇതേ ഭാഗം ചെരിയുകയായിരുന്നു. റോഡില്‍ നിന്ന് തെന്നിമാറുകയും ചെയ്തു. ഈ സമയം ഡോര്‍ തുറന്ന് കുട്ടികളെ ഇറക്കാന്‍ ശ്രമിക്കുന്നതും ആളുകള്‍ ഓടിക്കൂടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആളുകള്‍ വാഹനത്തിലുള്ളവരെ ഇറക്കാന്‍ ശ്രമിക്കുമ്പോഴാണ് പൂര്‍ണമായും വെളത്തിലേക്ക് മറിഞ്ഞത്. വലതുഭാഗത്തിരുന്ന കുട്ടികള്‍ ഇതോടെ ചെളിയില്‍ പൂണ്ടുപോകുന്ന അവസ്ഥയുണ്ടായി. ഈ കുട്ടികളാണ് മരിച്ചത്. ആയയും ഇതേ അവസ്ഥയിലായിരുന്നു. ഇവരെ ഇറക്കാന്‍ ആളുകള്‍ ശ്രമിച്ചെങ്കിലും ശ്രമം ആദ്യ ഘട്ടങ്ങളില്‍ വിജയിച്ചില്ല. സ്ഥിരമായി ഈ വഴിയിലൂടെ വാഹനമോടിക്കുന്ന വ്യക്തിയാണ് ഡ്രൈവര്‍ അനില്‍കുമാര്‍. അമിത വേഗതയിലൂടെയാണ് ഇയാള്‍ വാഹനമോടിച്ചിരുന്നതെന്ന് മരണപ്പെട്ട കുട്ടിയുടെ വീടിന് സമീപത്തുള്ളവര്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയതും ഡ്രൈവറായിരുന്നു. ഇതിനിടെയാണ് ഇയാള്‍ കുഴഞ്ഞുവീണത്. വാഹനം യാത്രക്ക് പൂര്‍ണ സുരക്ഷിതമായിരുന്നില്ലെന്ന് മോട്ടോര്‍ വെഹിക്കിള്‍ അധികൃതരും നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. ടയര്‍ പൂര്‍ണമായി തേഞ്ഞ് തീര്‍ന്ന നിലയിലാണ്.

കൂടാതെ നിരവധി കേടുപാടുകള്‍ വാഹനത്തിനുണ്ടായിരുന്നുവെന്ന് ഇതിന് മുമ്പ് വാഹനം പരിശോധിച്ചിട്ടുള്ള മെക്കാനിക്കും പറയുന്നു. അത് പൂര്‍ണമായി പരിഹരിക്കുവാന്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വാഹനത്തിന്റെ ഫിറ്റ്‌നസ് രേഖകള്‍ എല്ലാം ശരിയാണെന്നു അധികൃതര്‍ പറഞ്ഞി. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഴുവന്‍ വാഹനങ്ങളും പരിശോധിച്ച് മോട്ടോര്‍ വാഹന വകുപ്പ് പ്രത്യേക സ്റ്റിക്കര്‍ പതിച്ചിരുന്നു. എന്നാല്‍ ഈ വാഹനം പരിശോധനക്ക് ഹാജരാക്കിയിരുന്നില്ലെന്നു അധികൃതര്‍ അറിയിച്ചു.

English summary
accident in maradu due to overspeed and Negligence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X