കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലംഭാവം കാണിച്ചാല്‍ പിടിവീഴും: കോഴിക്കോട് വാഹനങ്ങള്‍ വിട്ടുനല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി!!

Google Oneindia Malayalam News

കോഴിക്കോട്: കേരളം പ്രളയക്കെടുതിയില്‍ കഷ്ടപ്പെടുമ്പോള്‍ വാഹനങ്ങള്‍ വിട്ടുനല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി. ഇതോടെ കോഴിക്കോട് ജില്ലയില്‍ 14 ഉദ്യോഗസ്ഥര്‍ക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ സാംബശിവ റാവുവിന്റേതാണ് നടപടി. സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 60 കവിഞ്ഞിരുന്നു. ഇതിനിടെ കോഴിക്കോട് ജില്ലയില്‍ പുഴകള്‍ കവിഞ്ഞൊഴുകിയതോടെ ജില്ലയുടെ പല പ്രദേശങ്ങളും വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുകയാണ്. ഇതിനിടെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നിരുത്തരവാദിത്തപരമായ സമീപനം.

കേരളം മഴക്കെടുതിയില്‍: അവധിയെടുത്ത് തിരുവനന്തപുരം ജില്ലാ കളക്ടര്‍, പുതിയ വിവാദം കേരളം മഴക്കെടുതിയില്‍: അവധിയെടുത്ത് തിരുവനന്തപുരം ജില്ലാ കളക്ടര്‍, പുതിയ വിവാദം

വാഹനങ്ങള്‍ നല്‍കാന്‍ നിരവധി തവണ ആവശ്യപ്പെടുകയും മാധ്യമങ്ങള്‍ വഴി അറിയിപ്പ് നല്‍കുകയും ചെയ്തിട്ടും സഹകരിക്കാത്തവര്‍ക്കെതിരെയാണ് നടപടി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടാം ശനിയാഴ്ച പ്രവര്‍ത്തി ദിനമായി സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടായിരുന്നു. എന്നാല്‍ ശനിയാഴ്ചയും സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പല ഓഫീസുകളും തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല.

sambasivarao-

ഉപവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, മൃഗസംരക്ഷണ വകുപ്പ്, ആര്‍ക്കൈവ്സ്, സൂപ്പര്‍ ചെക്ക് സെല്‍, ടെക്നിക്കല്‍ എഡ്യുക്കേഷന്‍ റീജിയണല്‍ ഓഫീസ്, ഫാക്ടറീസ് ആന്‍ജ് ബോയിലേഴ്സ് വകുപ്പ്, ഗ്രൗണ്ട് വാട്ടര്‍ , ജില്ലാ വ്യവസായ വകുപ്പ്, ഡിഎംഒ ( ഹോമിയോ), ഡിടിപിസി, ഹാര്‍ബര്‍ എന്‍ജിനീയറിംഗ്, ഡെപ്യൂട്ടി കമ്മീഷണര്‍ ടാക്സസ് എന്നീ കാര്യാലയങ്ങളുടെ മേധാവികള്‍ക്കെതിരെയാണ് നടപടി. നടപടി എടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഇത് ബോധിപ്പിക്കാന്‍ ആഗസ്ത് 11 ‍ഞായറാഴ്ച രാവിലെ 10 മണിക്ക് ജില്ലാ കളക്ടറുടെ ചേംബറില്‍ നേരിട്ടെത്തി കാരണം ബോധിപ്പിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

English summary
Action against officials non coperative to rehabilitation activities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X