കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി ശശീന്ദ്രനെതിരെ നടപടി പ്രതീക്ഷിച്ചു; മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചെന്ന് കുണ്ടറയിലെ പരാതിക്കാരി

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് വേദനിപ്പിച്ചെന്ന് കുണ്ടറ പീഡനക്കേസിലെ പരാതിക്കാരി. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഇടപെട്ട മന്ത്രി എ കെ ശശീന്ദ്രനെതിരെ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി മന്ത്രിക്കൊപ്പമാണ് നിലകൊണ്ടത്. മുഖ്യമന്ത്രി ഇതിലൂടെ നല്‍കുന്ന സന്ദേശമെന്താണെന്നും പരാതിക്കാരി ചോദിച്ചു. മന്ത്രിക്കെതിരെ നിയമനടപടി ആലോചിക്കുന്നുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കി.

 നേമം കൈവിട്ടു, കേരളത്തില്‍ സംപൂജ്യരായി, ബിജെപിക്ക് പിഴച്ചതെവിടെ; അവലോകന യോഗങ്ങള്‍ക്ക് തുടക്കം നേമം കൈവിട്ടു, കേരളത്തില്‍ സംപൂജ്യരായി, ബിജെപിക്ക് പിഴച്ചതെവിടെ; അവലോകന യോഗങ്ങള്‍ക്ക് തുടക്കം

വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ എകെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ കാണാന്‍ ഇന്ന് ക്ലിഫ് ഹൗസിലെത്തി വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടില്ലെന്നാണ് സൂചന. പാര്‍ട്ടിയിലെ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടിയാണ് ഇടപെട്ടതെന്നായിരുന്നു ശശീന്ദ്രന്‍ നല്‍കിയ വിശദീകരണം. ഇത് കണക്കിലെടുത്താണ് മുഖ്യമന്ത്രി രാജി ആവശ്യപ്പെടാത്തത് എന്നാണ് സൂചന. അതേസമയം, 2017ലെ ഫോണ്‍വിളി വിവാദത്തില്‍ ശശീന്ദ്രനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയായിരുന്നു.

kerala

സൗന്ദര്യം എപ്പോഴും പുഞ്ചിരിയോടെ നിലനിര്‍ത്തുക; വൈറലായി സ്റ്റാര്‍ മാജിക് താരം ലക്ഷ്മി നക്ഷത്രയുടെ ഫോട്ടോഷൂട്ട്

എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും അത് ബോധ്യപ്പെട്ടോ എന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും ശശീന്ദ്രന്‍ മാധ്യമങ്ങളോട് രാവിലെ പറഞ്ഞിരുന്നു. രണ്ട് പാര്‍ട്ടിയുടെ നേതാക്കള്‍ തമ്മിലുള്ള വിഷയമായത് കൊണ്ട് മാത്രമാണ് ഇടപെട്ടതെന്നുമാണ് മുഖ്യമന്ത്രിയെ അദ്ദേഹം അറിയിച്ചത്.

രാജിവെക്കേണ്ട സാഹചര്യമില്ല; ശശീന്ദ്രനെ കൈവിടാതെ എൻസിപിയും സിപിഎമ്മുംരാജിവെക്കേണ്ട സാഹചര്യമില്ല; ശശീന്ദ്രനെ കൈവിടാതെ എൻസിപിയും സിപിഎമ്മും

അതേസമയം, എ കെ ശശീന്ദ്രന്റെ നടപടിയെ ന്യായീകരിച്ച് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ രംഗത്തെത്തിയിരുന്നു പെണ്‍കുട്ടിയുടെ അച്ഛനെ മന്ത്രി ഫോണ്‍ ചെയ്തത് പാര്‍ട്ടിയിലെ പ്രശ്നം പരിഹരിക്കാനാണെന്ന് പി സി ചാക്കോ പറഞ്ഞത്. പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് മന്ത്രി ഈ പ്രശ്നത്തില്‍ ഇടപെട്ടതെന്നും ശശീന്ദ്രന്‍ ഇടപെട്ടാല്‍ പ്രശ്നം തീരുമെന്നായിരുന്നു നേതാക്കള്‍ പറഞ്ഞതെന്നും ചാക്കോ വ്യക്തമാക്കി.

'സര്‍ജറിക്ക് ശേഷം മൂത്രം ഒഴിക്കാന്‍ വയറ് അമര്‍ത്തിപ്പിടിക്കണം'; അനന്യ നേരിട്ട പ്രയാസങ്ങള്‍ വിവരിച്ച് സഹോദരി'സര്‍ജറിക്ക് ശേഷം മൂത്രം ഒഴിക്കാന്‍ വയറ് അമര്‍ത്തിപ്പിടിക്കണം'; അനന്യ നേരിട്ട പ്രയാസങ്ങള്‍ വിവരിച്ച് സഹോദരി

Recommended Video

cmsvideo
ശശീന്ദ്രനെതിരെ പരാതി നൽകിയത് തോമസ് ചാണ്ടിയുടെ പിഎയുടെ സഹായി ? | Oneindia Malayalam

മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഇടപെടല്‍ നടത്തിയ മന്ത്രി എകെ ശശീന്ദ്രനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പെണ്‍കുട്ടിയുടെ അച്ഛന്‍. കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്നും ഒത്തുതീര്‍ക്കാന്‍ ഇത് പാര്‍ട്ടി വിഷയമല്ലെന്നും യുവതിയുടെ പിതാവ് അറിയിച്ചിരുന്നു.

എകെ ശശീന്ദ്രനെ ന്യായീകരിച്ച് പിസി ചാക്കോ; മന്ത്രി ഇടപെട്ടത് പാര്‍ട്ടിയിലെ പ്രശ്‌നം പരിഹരിക്കാന്‍എകെ ശശീന്ദ്രനെ ന്യായീകരിച്ച് പിസി ചാക്കോ; മന്ത്രി ഇടപെട്ടത് പാര്‍ട്ടിയിലെ പ്രശ്‌നം പരിഹരിക്കാന്‍

സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ബ്ലെസി കുര്യന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

English summary
Action was expected against ak saseendran; Kundara complainant Says stand of the CM hurt her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X