Get Updates
Get notified of breaking news, exclusive insights, and must-see stories!

രഹ്ന ഫാത്തിമയ്ക്കെതിരെ പരാതിയുമായി അമ്മ: മകള്‍ക്കെതിരെ ഗുരുതര ആരോപണം, പൊലീസ് വിളിച്ചു വരുത്തി

ആലപ്പുഴ: ആക്ടിവിസ്റ്റും മോഡലുമായ രഹ്ന ഫാത്തിമയ്ക്കെതിരെ വീണ്ടും പൊലീസില്‍ പരാതി. ഇത്തവണ സ്വന്തം അമ്മയാണ് രഹ്നയ്ക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലാണ് രഹ്നയുടെ മാതാവ് പ്യാരി പരാതി നല്‍കിയിരിക്കുന്നത്.

മകളും മരുമകനും ചേർന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പ്യാരി ആരോപിക്കുന്നത്. പീഡനത്തെ തുടർന്ന് വീട്ടില്‍ നില്‍ക്കാന്‍ സാധിച്ചില്ല. ആലപ്പുഴയിലെ ബന്ധുവീട്ടിലേക്ക് താമസം മാറിയെങ്കിലും രഹ്നയില്‍ നിന്നും അവിടേയും ഭീഷണി തുടരുകയാണെന്നും പരാതിയില്‍ ആരോപിക്കുന്നു.

തന്റെ ഏകമകളാണ് രഹ്നമ ഫാത്തിമ.

തന്റെ ഏകമകളാണ് രഹ്നമ ഫാത്തിമ. ഇവർക്കൊപ്പം എറണാകുളത്തെ ഫ്ലാറ്റിലായിരുന്നു താമസം. എന്നാല്‍ ഇവിടെ നിന്ന് ക്രൂരമായ പീഡനമാണ് നേരിടേണ്ടി വന്നത്. മകളും മരുമകനും (രഹ്നയുടെ മുന്‍ പങ്കാളി മനോജ് കെ ശ്രീധര്‍) ചേർന്ന് ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു. നിരന്തരമുള്ള പീഡനം സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് വീട് വിട്ട് പുറത്ത് പോവേണ്ടി വന്നതെന്നും പരാതിയില്‍ പ്യാരി പറയുന്നു.

ഫ്ലാറ്റില്‍ ഇനിയും തുടർന്നാല്‍ ജീവന്

ഫ്ലാറ്റില്‍ ഇനിയും തുടർന്നാല്‍ ജീവന് തന്നെ ഭീഷണിയാവും എന്ന സാഹചര്യമായി. ഇതോടെയാണ് ആലപ്പുഴയിലെ ബന്ധു വീട്ടിലേക്ക് താമസം മാറി. കഴിഞ്ഞ രണ്ട് മാസമായി ബന്ധുവിന് ഒപ്പമാണ് താമസിച്ച് വരുന്നത്. എന്നാല്‍ മകളുടെ പീഡനം ഇവിടേയും തുടർന്നു. രഹ്ന ഫാത്തിമ ബന്ധുക്കളേയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

മകള്‍ക്കൊപ്പം താമസിക്കാന്‍ ഇനി താല്‍പര്യമില്ലെന്ന്

മകള്‍ക്കൊപ്പം താമസിക്കാന്‍ ഇനി താല്‍പര്യമില്ലെന്ന് വ്യക്തമാക്കുന്ന മാതാവ്, ഇപ്പോള്‍ താമസിക്കുന്ന വീട്ടുകാരെ ഒരു കാരണവശാലും ശല്യപ്പെടുത്തരുതെന്ന് രഹ്ന ഫാത്തിമയെ താക്കീത് ചെയ്യണമെന്നാണ് പരാതിയിലൂടെ പൊലീസിനോട് ആവശ്യപ്പെടുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ രഹ്നയെ ആലപ്പുഴ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയും ചെയ്തു.

vastu tips: സമ്പത്ത് വർധിക്കണോ, വാസ്തുവിലുണ്ട് മാർഗ്ഗങ്ങള്‍, മണിപ്ലാന്റ് മാത്രമല്ല, പാത്രത്തിന്റെ നിറവും പ്രധാനമാണ്

ഫാത്തിമ രഹ്നയോട് മാതാവിന്

ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തിയ ഫാത്തിമ രഹ്നയോട് മാതാവിന് ഒരുതരത്തിലുള്ള ഭീഷണിയോ, ഏതെങ്കിലും തരത്തിലുള്ള ഉപദ്രവമോ ഉണ്ടാകാന്‍ പാടില്ലെന്ന താക്കീതും നല്‍കി വിട്ടയച്ചു. വയോജന സംരക്ഷണ നിയമപ്രകരം നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതി ഇതോടെ തീർപ്പായി.

രഹ്ന ഫാത്തിമക്കെതിരായ മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്

അതേസമയം, രഹ്ന ഫാത്തിമക്കെതിരായ മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേസ് റദ്ദാക്കണമെന്ന രഹന ഫാത്തിമയുടെ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ സ്റ്റേ ആവശ്യം തള്ളിയത്. യൂട്യൂബ് ചാനലില്‍ നടത്തിയ കുക്കറി ഷോഷിയിലൂടെ മതവികാരം വൃണപ്പെടുത്തി എന്നായിരുന്നു രഹ്നയ്ക്കെതിരായ കേസ്.

"ഗോമാതാ ഉലർത്ത്" എന്ന പേരിൽ ബീഫ് പാചകം ചെയ്യുന്ന കുക്കറി വീഡിയോ പോസ്റ്റ് ചെയ്തതായിരുന്നു രഹ്നയ്ക്കെതിരായ പരാതിയുടെ അടിസ്ഥാനം. യൂട്യൂബ് ചാനല്‍ വഴി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനായി ശ്രമിച്ചെന്ന് കാണിച്ച് എറണാകുളം സ്വദേശിയായ അഭിഭാഷകൻ രജീഷ് രാമചന്ദ്രനായിരുന്നു രഹ്ന ഫാത്തിമയ്ക്കെതിരെ എറണാകുളം സൌത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ശബരിമലയില്‍ യുവതീ പ്രവേശനം

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വന്നതിന് പിന്നാലെയും രഹ്ന ഫാത്തിമ വിവാദങ്ങളില്‍ ഇടം പിടിച്ചിരുന്നു. ഈ വിവാദം ശക്തമായതോടെ സ്ഥാപനത്തിന്റെ സല്‍പ്പേരിനെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി ബി എസ് എന്‍ എല്‍ ജീവനക്കാരിയായ രഹനയെ സ്ഥാപനം സര്‍വീസില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ സ്വന്തം നഗ്‍നശരീരത്തിൽ

ഇതിന് പിന്നാലെ സ്വന്തം നഗ്‍നശരീരത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച് സമൂഹ മധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിലും രഹ്നയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പോക്സോ വകുപ്പുകൾ ചുമത്തിയായിരുന്നു രഹ്ന ഫാത്തിമയ്ക്കെതിരെ അന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാല്‍ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായിട്ടാണ് കുട്ടികളെ കൊണ്ട് നഗ്‌ന ശരീരത്തിൽ ചിത്രം വരപ്പിച്ചതെന്നായിരുന്നു രഹ്ന ഫാത്തിമയുടെ വിശദീകരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+