Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇവനെയൊക്കെ ജയിലിൽ ഇട്ടു വളർത്തി പുറത്തു വിടും, നിയമം മാറണം സർ'; കുറിപ്പുമായി നടൻ ആദിത്യൻ

ആലുവയിൽ കൊല്ലപ്പെട്ട മൂന്ന് വയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട റിപ്പോർട്ടിൽ രൂക്ഷ പ്രതികരണവുമായി നടൻ ജയൻ ആദിത്യൻ. കുട്ടിക്ക് ഈ അവസ്ഥ വരാൻ കാരണം കുട്ടിയുടെ വീട്ടുകാർ തന്നെയാണെന്ന് നടൻ കുറ്റപ്പെടുത്തി. സംഭവത്തിലെ കുറ്റവാളികളെ ജനത്തിന് വിട്ടുകൊടുക്കുകയാണ് വേണ്ടത്. നമ്മുടെ നാട്ടിലെ കോടതിയും നിയമവുമെല്ലാം മാറേണ്ട സമയം കഴിഞ്ഞുവെന്നും ആദിത്യൻ ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം-' ഈ മോൾക്ക് ഈ അവസ്ഥ വരാൻ കാരണം ആ കുഞ്ഞിന്റെ വീട്ടുകാർ തന്നെയാണ്,ഒന്നരവർഷം ഒരു കുഞ്ഞു ഒരു വീട്ടിൽ പീഡനം അനുഭവിച്ചു എങ്കിൽ എവിടെ പോയി വീട്ടുകാര്, കുഞ്ഞിന് വേണ്ട സ്നേഹം വീട്ടിൽ കിട്ടാതെ ആകുമ്പോൾ അടുത്ത് കാണുന്നവരെ കുട്ടിക്ക് സ്നേഹിക്കേണ്ടി വരും,ഇന്ന് ഈ സ്ത്രീ ആണേൽ കൊച്ചിനെ ഉപദ്രവം കൊച്ചിന് എങ്ങനെ പറയാൻ തോന്നും, വീട്ടിൽ എന്നും വഴക്ക്,ആ കുഞ്ഞ് ആരോട് പറയും, എല്ലാം സഹിച്ചു അവൾ.

aad-1748003

ഇതുപോലെ എത്ര കുഞ്ഞുങ്ങൾ കാണും ഈ ലോകത്ത് പല വീടുകളിലും അമ്മമാർക്ക് കുഞ്ഞിന്റെ കാര്യം നോക്കാൻ നേരമില്ല. കുട്ടിയെ കൊണ്ട് അംഗൻവാടിയിലും കണ്ട ഫ്ലാറ്റിലും അല്ലേൽ അയൽവാസികളുടെ വീട്ടിലും വിട്ടു അല്ലേൽ വീട്ടിൽ ജോലികരെയും ഏല്പിച്ചു പോകും,അച്ഛനെ കുറ്റം പറഞ്ഞു കൊടുത്തും അച്ഛനിൽ നിന്നും അകറ്റിയും അവരെ അനാഥമാക്കും.

‍പെൺകുഞ്ഞുങ്ങൾ ഉള്ള അമ്മമാർ മനസ്സിലാക്കണം അവരുടെ ആദ്യ കാവൽകാരൻ അവളുടെ അച്ഛനാണ് അയാളെയാണ് നിങ്ങൾ അവരിൽ നിന്നും അകറ്റുന്നത്. എല്ലാ അമ്മമാരെയും പറയില്ല, ഈ കുഞ്ഞു പീഡിപ്പിക്കപ്പെട്ടു എന്ന് അറിഞ്ഞ നിമിഷം അവനെ കൊന്നിട്ട് ആ കുഞ്ഞിനെ ചേർത്ത് പിടിച്ചിരുന്നു എങ്കിൽ ഈ പന്ന സ്ത്രീയെ ഈ ലോകം മുഴുവൻ അവൾക്കു ഒപ്പം നിന്നേനെ,ഇവളും ഈ കുഞ്ഞിന് ഉണ്ടായ പീഡനത്തിന് ഉത്തരവാദിയാണ്.

ഇന്ന് അമ്മയുടെ പുരുഷ സുഹൃത്തിന് ഉമ്മ കൊടുത്തില്ല എങ്കിൽ കുഞ്ഞിനെ ഉപദ്രവിക്കുന്ന കാലമാണ്,ആ തെണ്ടി പറയുന്നു പറ്റിപ്പോയി സാറെ എന്ന് എന്ത് പറ്റിപ്പോയി എടാ നിന്റെ മോള് അല്ലേടാ ഈ കുഞ്ഞു നിനക്ക് എങ്ങനെ തോന്നി,ഇവനെ നിയമത്തിന്റെ മുന്നിൽ നിർത്തി സുരക്ഷിതനായി അവനെ ജയിലിൽ ഇട്ടു വളർത്തി പുറത്തു വിടും നിയമം മാറണം സർ. ഇവിടെയുള്ള മക്കൾക്ക് ജീവിക്കണം ഇങ്ങനെയുള്ള അമ്മമാരിൽ നിന്നും ചെറിയച്ഛന്മാരിൽ നിന്നും സുഹൃത്തുകളിൽ നിന്നും അന്യദേശത്തൊഴിലാളികളിൽ നിന്നും മക്കൾക്ക് സംരക്ഷണം കൊടുക്കു സർ.

ഇവരെ ജനത്തിന് വിട്ടുകൊടുക്കു, ഇവിടുത്തെ കോടതി നിയമം എല്ലാം മാറേണ്ട സമയം കഴിഞ്ഞു,പല മാധ്യമങ്ങളും ഈ പന്ന മാനസികാരോഗി ആയ സ്ത്രീ വെള്ള പൂശാൻ നോക്കുന്നു അവളാണ് കള്ളി,ആ കുഞ്ഞിന് അവളുടെ അമ്മയോട് പറയാൻ പറ്റുമോ ക്രൂരമായി ഉപദ്രവിക്കുന്ന അമ്മയോട് എങ്ങനെ പറയും. അച്ഛൻ കൂലിപ്പണിക്കാരൻ ആ കുഞ്ഞു ആരുടെയും സ്നേഹം കിട്ടാതെ ഇതെല്ലാം സഹിച്ചു അവസാനം അതിനെ കൊന്നും കളഞ്ഞു.

ഇതുപോലെ എത്ര കേസ് ആയി ആര് ഓർക്കുന്നു, ഒന്ന് വന്നാൽ 10 ദിവസം അത് കഴിഞ്ഞാൽ അടുത്ത കേസ്. ഇത് തുടർന്ന് പോകുന്നു കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം ആരാണെലും. ഇപ്പോൾ ഒരു ഫാഷൻ ആയി അച്ഛനിൽ നിന്നും മക്കളെ അകറ്റുന്നത് അതിന് കൂട്ട് ഇവിടുത്തെ നിയമം, ഇതുപോലെ ഉള്ള മാനസികാരോഗികളായ അമ്മമാർ ഇവിടെ ഉണ്ട്,ഇതിനൊക്കെ സപ്പോർട്ട് ചെയ്ത് സുഹിക്കുന്ന ഇവളുമാരുടെ അമ്മമാരെയും വെറുതെ വിടരുത്. ഈ ദ്രോഹിയുടെ അമ്മയേയും അറസ്റ്റ് ചെയ്യണം,നമ്മുടെ കുഞ്ഞുങ്ങൾ അപകടത്തിലാണ് ഒന്നും പറയാതെ നിശബ്ദരായി ഇരിക്കുന്നത് ഇവിടെ ഉള്ള അനാവശ്യ നിയമത്തെ പേടിച്ചതാണ്. ആ ചങ്ങലപൊട്ടിച്ചു ജനം മുന്നോട്ടു വരുന്ന ഒരു ദിവസം ഉണ്ടാകും', ആദിത്യൻ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+