• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യേശുദാസിന്‍റെ മകൻ ആയെന്ന കാരണം കൊണ്ടു മാത്രം പിന്നണി ഗായകൻ പട്ടം; വിജയ് യേശുദാസിനെതിരെ രാജീവ് രംഗന്‍

തിരുവനന്തപുരം: ഇനി മുതല്‍ മലയാള സിനിമയില്‍ പാടില്ലെന്ന വിജയ് യേശുദാസിന്‍റെ പ്രഖ്യാപനം വളരെ ഞെട്ടലോടെയാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍ കേട്ടത്. മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കും അര്‍ഹിക്കുന്ന വില കിട്ടുന്നില്ലെന്ന് ആരോപിച്ചാണ് ഇത്തരമൊരു പ്രഖ്യാപനം വിജയം യേശുദാസ് നടത്തിയത്. തമിഴിലും തെലുങ്കിലും അങ്ങനെയല്ല. അവഗണനകളില്‍ മടുത്തിട്ടാണ് മലയാള സിനിമയില്‍ ഇനി പാടില്ലെന്ന തീരുമാനം എടുത്തതെന്നായിരുന്നു വനിതകയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് യേശുദാസ് വ്യക്തമാക്കിയത്. എന്നാല്‍ ഇതിന് പിന്നാലെ ഇത്തരമൊരു നിലപാട് സ്വീകരിച്ചതില്‍ വിജയ് യേശുദാസിനെ വിമര്‍ശിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നടനും ഗായകനുമായ രാജീവ് രംഗൻ

ഹൃദയവേദന

ഹൃദയവേദന

പല കാരണങ്ങളാലും അവസരങ്ങൾ കിട്ടാത്ത ഒരുപാട് ഗായകരുടെ ഹൃദയവേദന ഒരു പക്ഷേ മനസ്സിലായിട്ടുണ്ടാവില്ല. അങ്ങനെ ഉള്ള ധാരാളം കഴിവുറ്റ ഗായകരെ എനിക്കു നേരിട്ട് അറിയാം. താങ്കളുടെ ഈ തീരുമാനം മൂലം ആ പാവങ്ങൾക്ക് ചില അവസരങ്ങൾ എങ്കിലും ലഭിക്കും എങ്കിൽ.. അതൊരു വലിയ നന്മ ആവട്ടെ എന്നാണ് ഈയുള്ളവൻ ആഗ്രഹിക്കുന്നതെന്നാണ് രാജീവ് രംഗന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഡിയർ ബ്രദർ വിജയ് യേശുദാസ്

ഡിയർ ബ്രദർ വിജയ് യേശുദാസ്

ഡിയർ ബ്രദർ വിജയ് യേശുദാസ്...,

താങ്കൾ ഇനി മലയാള സിനിമയിൽ ഗാനങ്ങൾ ആലപിക്കില്ല എന്നൊരു തീരുമാനം എടുത്തതായി അറിയാൻ കഴിഞ്ഞു. ആ വാർത്ത ശരി ആണ് എങ്കിൽ.... വളരെ നന്നായി ബ്രോ. ഗാന ഗന്ധർവ്വന്റെ മകൻ ആയി എന്ന ഒരേ ഒരു കാരണം കൊണ്ടു മാത്രം പിന്നണി ഗായകൻ എന്ന പട്ടം കിട്ടിയ താങ്കൾക്ക്. കഴിവും പ്രാർത്ഥന യും ഗുരുത്വവും ഉണ്ടായിട്ടും ഭാഗ്യം എന്നതിന്റെയും.., പിടിപാടിന്റെയും.., പിന്നെ കുതി കാൽ വെട്ടിന്റെയും..., പാരവയ്‌പിന്റെയും..., ബാലപാഠങ്ങൾ പോലും അറിയാത്തതിന്റെ പേരിൽ അവസരങ്ങൾ കിട്ടാത്ത ഒരുപാട് ഗായകരുടെ ഹൃദയവേദന ഒരു പക്ഷേ മനസ്സിലായിട്ടുണ്ടാവില്ല.

വലിയ നന്മ ആവട്ടെ

വലിയ നന്മ ആവട്ടെ

അങ്ങനെ ഉള്ള ധാരാളം കഴിവുറ്റ ഗായകരെ എനിക്കു നേരിട്ട് അറിയാം. താങ്കളുടെ ഈ തീരുമാനം മൂലം ആ പാവങ്ങൾക്ക് ചില അവസരങ്ങൾ എങ്കിലും ലഭിക്കും എങ്കിൽ..

അതൊരു വലിയ നന്മ ആവട്ടെ എന്നാണ് ഈയുള്ളവൻ ആഗ്രഹിക്കുന്നത്. എന്തായാലും ഞങ്ങൾ പ്രേക്ഷകർക്ക് താങ്കളുടെ ആലാപനം കേട്ടില്ല എങ്കിലും നേരം പുലരും

അനേകം ഗാനങ്ങളുണ്ട്

അനേകം ഗാനങ്ങളുണ്ട്

ഞങ്ങൾക്ക് എന്നുമെന്നും ആവർത്തിച്ചു കേൾക്കാനും ആസ്വദിക്കാനും മഹാന്മാരായ കുറെ ഗായകർ നൽകിയ അനേകം ഗാനങ്ങളുണ്ട്. ഞങ്ങൾ അതൊക്കെ ആസ്വദിച്ചു ജീവിച്ചോളാം എന്ന് താഴ്മയായി പറഞ്ഞു കൊള്ളട്ടെ. രാജീവ് ഗംഗന്‍ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നു. സൈന്യം, പ്രാവചകന്‍, അഹം തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിക്കുകയും ഗാനം ആലപിക്കുക്കുയം ചെയ്ത വ്യക്തിയാണ് രാജീവ് രംഗന്‍

നജീം കോയയും

നജീം കോയയും

വിജയ് യേശുദാസിനെ വിമര്‍ശിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ നജീം കോയയും രഗത്ത് എത്തിയിരുന്നു. വിജയ് യേശുദാസ് അര്‍ഹിക്കുന്നതിനും എത്രയോ മുകളിലാണ് അയാളിപ്പോഴെന്നാണ് നജീം കോയ ഫേസ്ബുക്കില്‍ കുറിക്കുന്നത്. മാർക്കോസ്, ജി വേണുഗോപാലോ, മധു ബാലകൃഷ്ണനോ, കലാഭവൻ മണിയോ, കുട്ടപ്പൻ മാഷോ തന്നതിന്റെ ഒരു അംശം പോലും നിങ്ങൾ മലയാള സിനിമയ്ക്കു തന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ആ പടത്തിൽ പാടിയ പാട്ട്

ആ പടത്തിൽ പാടിയ പാട്ട്

സിനിമയിൽ ഒരു എഴുത്തുകാരന്റെ, ഒരു സംവിധായകന്റെ, ഒരു നിർമാതാവിന്റെ, ഒരു ക്യാമറമാന്റെ, ഒരു ആർട്ട്‌ ഡയറക്ടറുടെ, ഒരു പാട്ടു എഴുത്തുകാരന്റെ, ഒരു സംഗീത സംവിധായകന്റെ, ഒരു മേക്കപ്പ് കാരന്റെ, ഒരു കോസ്റ്റുo ചെയുന്ന, എന്തിനു സിനിമ സെറ്റിൽ പത്രം കഴുകുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ചേട്ടൻമാരുടെ കഷ്ടപാടുകളെ പോലും നിങ്ങൾ ആ പടത്തിൽ പാടിയ പാട്ടു കൊണ്ട് നിങ്ങൾ വിഴുങ്ങി കളയാറില്ലേയെന്നും നജീം കോയ ചോദിക്കുന്നു.

നിങ്ങൾക്കു അറിയുമോ

നിങ്ങൾക്കു അറിയുമോ

വിജയ് യേശുദാസ് തന്‍റെ ഒരുപടപത്തില്‍ പാടിയുണ്ട്. എന്നാല്‍ നിങ്ങൾക്കു എന്നെ അറിയുവോ... ഞാൻ ആ സിനിമയ്ക്കു വേണ്ടി എത്ര നാൾ ഞാൻ അലഞ്ഞിട്ടുണ്ടെന്ന് ... നടന്ന് തീർത്ത വഴികളും, കാർവാനിനു മുന്നിൽ നിന്ന് സ്വയം അനുഭവിച്ച കാലുകളുടെ വേദനയെത്രെന്ന് .. നിങ്ങൾക്കു പാട്ടു പാടാൻ അവസരം എഴുതിയ മറ്റു എഴുത്തുകാരെ നിങ്ങൾക്കു അറിയുമോ.

പരിഗണന

പരിഗണന

നിങ്ങൾക്കു ആ പാട്ടു പാടാൻ അവസരം ഉണ്ടാക്കിയ എഴുത്തുകാരനെ, സംവിധായകനെ, ആ പ്രൊഡ്യൂസറെ.. ഏതെങ്കിലും സ്റ്റേജിൽ സന്തോഷത്തോടെ രണ്ടു വാക്കു.....നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന സുഖലോലുപത ഉണ്ടലോ അത് ഈ മലയാളികൾ തന്നതാ അത് മറക്കണ്ട. "പരിഗണന കിട്ടുന്നില്ല പോലും "" പരിഗണന "" മാങ്ങാത്തൊലി എന്നും നജീം കോയ ഫേസ്ബുക്കില്‍ കുറിച്ചു.

20 വര്‍ഷം

20 വര്‍ഷം

പിതാവ് യേശുദാസിനടക്കം സംഗീത ലോകത്ത് നേരിട്ട ദുരനുഭവങ്ങളും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് യേശുദാസ് തുറന്നു പറഞ്ഞിരുന്നു. മലയാള സിനിമ പിന്നണി ഗാനരംഗത്ത് എത്തി 20 വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴായിരുന്നു വിജയ് യേശുദാസിന്‍റെ ഞെട്ടിക്കുന്ന പ്രഖ്യാപനം ഉണ്ടായത്.

2000 ത്തില്‍

2000 ത്തില്‍

2000 ല്‍ പുറത്തിറങ്ങിയ ജയറാം-ബിജു മേനോന്‍ ചിത്രമായ മില്ലേനിയം സ്റ്റാര്‍സില്‍ അച്ഛന്‍ യേശുദാസിനൊപ്പമായിരുന്നു വിജയ് യേശുദാസ് ആദ്യമായി മലയാളത്തില്‍ പാടുന്നത്. പിന്നീട് നിരവധി ഗിറ്റ് ഗാനങ്ങള്‍ വിജയ് യേശുദാസിന്‍റെ ശബദത്തില്‍ പുറത്തു വന്നു. മൂന്ന് തവണ സംസ്ഥാന സര്‍ക്കാറിന്‍റെ മികച്ച ഗായകനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്.

3 അവാര്‍ഡ്

3 അവാര്‍ഡ്

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലെ 'കോലക്കുഴല്‍ വിളി കേട്ടോ' എന്ന ഗാനത്തിലൂടെ 2007 ലാണ് വിജയ് യേശുദാസിനെ തേടി മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് ആദ്യമായി എത്തുന്നത്. 2012 ല്‍ ഗ്രാന്‍ഡ്മാസ്റ്ററിലെ 'അകലെയോ നീ', സ്പിരിറ്റിലെ 'മിഴികൊണ്ടു മാത്രം' എന്നീ ഗാനങ്ങള്‍ക്ക് രണ്ടാമതും അവാര്‍ഡ് ലഭിച്ചു. ജോസഫ് എന്ന ചിത്രത്തിലെ 'പൂമുത്തോളെ' എന്ന ഗാനത്തിനായിരുന്നു അവസാനം അവാര്‍ഡ് ലഭിച്ചത്.

ജോസിന് അടിപതറുന്നു; ജില്ലാ ജനറല്‍ സെക്രട്ടറി ഉള്‍പ്പടേയുള്ളവര്‍ ജോസഫ് പക്ഷത്ത് ചേര്‍ന്നു, കൊഴിഞ്ഞു

cmsvideo
  Vijay Yesudas is quitting from Malayalam Music Industry

  English summary
  Actor and singer Rajeev Rangan about Vijay Yesudas decision of quitting from Malayalam cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X