നടന്‍ ആസിഫ് അലിയുടെ വീടിനുനേരെ കല്ലെറിഞ്ഞത് സിപിഎം, എന്താണ് കാരണം?
തൊടുപുഴ: നടന്‍ ആസിഫ് അലിയുടെ വീട് ആക്രമിച്ചത് മുസ്ലീം ലീഗല്ല, സിപിഎമ്മുകാരാണ്. ആസിഫിന്റെ വീടിനുനേരെ കല്ലെറിഞ്ഞതിനു പിന്നില്‍ രണ്ടു സിപിഎം പ്രവര്‍ത്തകരാണെന്ന് പോലീസ് പറയുന്നു. ആക്രമണത്തിനു പിന്നില്‍ മുസ്ലീം ലീഗുകാരാണെന്ന് ആസിഫിന്റെ പിതാവ് ഷൗക്കത്തലി ഉറപ്പിച്ചു പറഞ്ഞപ്പോഴും സംശങ്ങള്‍ സിപിഎമ്മിനു നേരെയായിരുന്നു.
തൊടുപുഴ നഗരത്തിലെ ഒരു വ്യാപാരിയുടെ പക്കല്‍ നിന്ന് 4.32ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് ഈ ആക്രമണത്തിനു പിന്നിലെ സത്യാവസ്ഥ അറിഞ്ഞത്. പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ആസിഫിന്റെ വീടിനുനേരെ കല്ലെറിഞ്ഞതിനുപിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു പ്രതികള്‍ പറയുകയായിരുന്നു.

നേരത്തെ നടന്ന പ്രശ്‌നത്തില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനാണ് ഇങ്ങനെയൊരു അക്രമം സിപിഎം നടത്തിയതെന്ന് പറയുന്നു. നഗരസഭയിലെ ടികെ അനില്‍കുമാറിനെ വാര്‍ഡ് സഭയ്ക്കിടെ ഒരു സംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കസേര കൊണ്ട് ആക്രമിക്കുകയും മുണ്ടുരിഞ്ഞ ശേഷം ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ഈ പ്രശ്‌നം പ്രദേശത്ത് നിലനില്‍ക്കുന്നതിനിടെയാണ് ആസിഫലിയുടെ വീടിനുനേരെ ആക്രമണം ഉണ്ടാകുന്നത്.
പിതാവും സിപിഎം നേതാവുമായ ഷൗക്കത്ത് അലിയോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആദ്യം പറഞ്ഞത്. ആസിഫിന്റെ പിതാവ് തന്നെയാണ് ഇക്കാര്യം പറഞ്ഞതും. ആക്രമണം നടക്കുമ്പോള്‍ ആസിഫ് അലി വീട്ടിലുണ്ടായിരുന്നില്ല.












Click it and Unblock the Notifications