Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഹൃത്തുമായി നില്‍ക്കുമ്പോള്‍ അയാള്‍ വന്ന് വെട്ടി, ദേഷ്യം തോന്നിയില്ല, വധശ്രമത്തെ കുറിച്ച് ബാബുരാജ്

മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ കടന്നുവന്ന് പിന്നീട് ഹാസ്യതാരമായും മികച്ച സ്വഭാവ നടനായും കഴിവ് തെളിയിച്ച താരമാണ് ബാബുരാജ്. താന്‍ ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടന്നിട്ടുണ്ടെന്ന് നേരത്തെ ബാബുരാജ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ ഉണ്ടായ ഒരു ആക്രമണത്തെ കുറിച്ച് പറയുകയാണ് താരം. വധശ്രമത്തിന് സമാനമാണ് ഇതെന്നും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്. ഒപ്പം ജോജിയിലെ കഥാപാത്രവും തന്റെ അമ്മയുമായുള്ള സമാനതകളും താരം പങ്കുവെച്ചു. ബാബുരാജിന്റെ വാക്കുകളിലേക്ക്...

ഇന്ധന വില വര്‍ധനവിനെതിരെ യുഡിഎഫ് എംപിമാരുടെ രാജ്ഭവന്‍ ധര്‍ണ- ചിത്രങ്ങള്‍

pic1

ബാബുരാജിനെതിരെ വധശ്രമം ഉണ്ടായോ എന്ന് ഒരു അഭിമുഖത്തില്‍ ചോദ്യമുയര്‍ന്നിരുന്നു. അതിലാണ് താരം ആ സംഭവത്തെ കുറിച്ച് വിവരിച്ചത്. തനിക്കെതിരെ ഉണ്ടായത് ശരിക്കും വധശ്രമം എന്നൊന്നും പറയാന്‍ പറ്റുന്നതല്ല. ഞങ്ങളുടെ ആശ്രിതനായ ഒരാളുടെ സ്ഥലം ഞാന്‍ വാങ്ങിയിരുന്നു. അവരുടെ കൂടെ ആവശ്യത്തിനായി അത് വാങ്ങിയത്. ഒരു അപകടത്തില്‍ മസ്തിഷ്‌ക ക്ഷതം വന്നയാളാണ് അദ്ദേഹം. മകന്റെ വിയോഗം കൂടി വന്നതോടെ മാനസിവാസ്ഥ തെറ്റി. സുഹൃത്തിനൊപ്പം ആ സ്ഥലത്ത് നില്‍ക്കുമ്പോള്‍ പെട്ടെന്ന് വന്ന് വെട്ടുകയായിരുന്നു.

pic2

എന്നെ വെട്ടിയത് കൊണ്ട് അയാളോട് ദേഷ്യം ഒന്നും തോന്നിയില്ല. സുഖം ഇല്ലാത്തയാളാണല്ലോ? അപ്പോള്‍ ദേഷ്യം തോന്നേണ്ട കാര്യമില്ലല്ലോ. ഇപ്പോഴും അദ്ദേഹത്തെ താന്‍ സഹായിക്കുന്നുണ്ടെന്നും ബാബുരാജ് വ്യക്തമാക്കി. നമ്മളെ കുറിച്ച് നാട്ടുകാര്‍ എന്ത് വേണമെങ്കിലും പറയട്ടെ, കാരണം ജനം എന്ത് പറഞ്ഞാലും വിശ്വസിക്കും. ഗുഡ് സര്‍ട്ടിഫിക്കറ്റിലൊന്നും വലിയ വിശ്വാസമില്ല. തന്നെ കുറിച്ച് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കുലുങ്ങാന്‍ പോകുന്നില്ലെന്നും ബാബുരാജ് വ്യക്തമാക്കി

pic3

ബാബുരാജിന്റെ അടുത്തിടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ജോജി. ഈചിത്രത്തില്‍ അപ്പന്റെ ആത്മാവ് വിട്ടു പോകാനായി പ്രാര്‍ത്ഥന നടത്തുന്ന ഒരു രംഗമുണ്ടായിരുന്നു. പിതാവിനെ വിധിക്ക് വിട്ട് കൊടുക്കാന്‍ തയ്യാറാവാതെ എല്ലാവരെയും എതിര്‍ത്ത് നില്‍ക്കുന്ന ജോമോനായിരുന്നു ആ ചിത്രത്തില്‍ കണ്ടത്. ആ കഥാപാത്രം തനിക്ക് ചെയ്യാന്‍ വലിയ ബുദ്ധിമുട്ടായിരുന്നുവെന്ന് ബാബുരാജ് പറയുന്നു.

pic4

ജോജിയുടെ കഥ കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഒരു മറുപടിയും നല്‍കാതെ കാറെടുത്ത് തിരികെ പോരുകയായിരുന്നു. താനൊരു ക്രിസ്ത്യാനിയാണ്. തന്റെ അമ്മ മരിക്കാന്‍ കിടക്കുമ്പോള്‍ ആത്മാവ് വിട്ടുപോകാനായി നടത്തിയ പ്രാര്‍ത്ഥനയില്‍ ഇതേ പോലെ ഞാനും പങ്കെടുത്തിരുന്നില്ല. ഇത്രയും നാള്‍ താന്‍ സ്‌നേഹിച്ച ഒരാള്‍ വിട്ടുപോകണേ എന്ന് പ്രാര്‍ത്ഥിക്കാന്‍ തനിക്കൊരിക്കലും കഴിയില്ലായിരുന്നുവെന്നും ബാബുരാജ് പറഞ്ഞു.

pic5

അത്തരമൊരു കഥ തന്നെയായിരുന്നു ജോജിയിലും. ആ ഓര്‍മകള്‍ തന്നെ ബാധിച്ചു. തനിക്ക്ഇത്രയും ആഴമുള്ള കഥാപാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്ന് സംശയിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഒന്നും മിണ്ടാതെ പോന്നതെന്നും ബാബുരാജ് വ്യക്തമാക്കി. അതേസമയം ചിത്രത്തില്‍ ബാബുരാജിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ആ കഥാപാത്രത്തെ കുറിച്ചുള്ള ബാബുരാജിന്റെ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

pic6

താന്‍ സിനിമയില്‍ വന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഡയലോഗ് റയാന്‍ അവസരം ലഭിച്ചതെന്നും ബാബുരാജ് പറയുന്നു. പ്രജ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയായിരുന്നു ആദ്യ ഡയലോഗ് ലഭിച്ചത്. ഇതില്‍ പോലീസ് വേഷമായിരുന്നു അവതരിപ്പിച്ചത്. പതിനാല് ടേക്ക് എടുത്തിട്ടും അതിലെ ഹിഡുംബന്‍ ഡയലോഗ് ശരിക്കും. അന്ന് രാത്രി തനിക്ക് ഉറക്കം വന്നില്ല. ഇത്ര നല്ലൊരു ചാന്‍സ് കിട്ടിയിട്ടും ചെയ്യാന്‍ പറ്റുന്നില്ലെന്നായിരുന്നു ചിന്ത. അന്ന് രാത്രി മുഴുവന്‍ ഇരുന്ന് ഡയലോഗ് കാണാപാഠം പഠിച്ചു. അങ്ങനെ ഒറ്റ ടേക്കില്‍ തന്നെ കാര്യം നടന്നുവെന്നും ബാബുരാജ് പറഞ്ഞു.

Recommended Video

cmsvideo
    Actor baburaj shares the working experience with fahadh fasil in joji movie
    pic7

    താന്‍ സിനിമയില്‍ വന്നിട്ട് 27 വര്‍ഷമായെന്ന് ബാബുരാജ് പറയുന്നു. അതില്‍ 17 വര്‍ഷങ്ങളും ഗുണ്ടയുടെ വേഷത്തിലായിരുന്നു. ഒരു ഡയലോഗ് പോലുമില്ലായിരുന്നു. വില്ലന്റെ പിന്നില്‍ നില്‍ക്കുന്ന റോളുകളായിരുന്നു അത്. ഇപ്പോള്‍ തനിക്ക് അവസരങ്ങള്‍ വന്നപ്പോഴാണ് മനസ്സില്‍ ഉണ്ടായിരുന്ന ആ ആവേശം ഡയലോഗുകളായി പുറത്ത് വരുന്നതെന്നും ബാബുരാജ് പറഞ്ഞു. മുമ്പ് തന്റെ മനസ്സില്‍ കിടിലന്‍ ഡയലോഗുകള്‍ പററഞ്ഞ് അഭിനയിക്കാന്‍ ഉള്ള ആവേശം മനസ്സിലുണ്ടായിരുന്നുവെന്നും താരം പറഞ്ഞു.

    ഓർമ്മകൾ ബാക്കിയാക്കി സുശാന്ത് സിംഗ് രാജ്പുത് വിടവാങ്ങി ഒരു വർഷം- ചിത്രങ്ങൾ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+