• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചില ബന്ധുക്കളും സുഹൃത്തുക്കളും പച്ചക്ക് ചതിച്ചെന്ന് നടന്‍ ബാല; എഴുപത് ശതമാനം സ്വത്തും നഷ്ടപ്പെട്ടു

തിരുവനന്തപുരം: ജീവിതത്തില്‍ കടന്നു പോയ പ്രതിസന്ധികള്‍ തുറന്നു പറഞ്ഞ് നടന്‍ ബാല. ചിലരില്‍ നിന്നും ചതിക്കപ്പെട്ടതോടോടെ സിനിമയില്‍ നിന്നും കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യത്തന്‍റെ ഏഴുപത് ശതമാനത്തോളം മറ്റൊരാള്‍ക്ക് കൊടുക്കേണ്ടി വന്നുവെന്നാണ് സ്വന്തം യൂട്യൂബ് ചാനലിലൂടെ ബാല വെളിപ്പെടുത്തുന്നത്. അങ്ങനെ ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ഇത്രയും വലിയൊരു നഷ്ടപെട്ടിട്ടും പിന്നീട് എടുത്ത തീരുമാനങ്ങളാണ് ജീവിതത്തില്‍ വഴിത്തിരിവായതെന്നും ബാല വെളിപ്പെടുത്തുന്നു.

നടന്‍ ബാല പറയുന്നു

നടന്‍ ബാല പറയുന്നു

മൂന്ന് കാര്യങ്ങളെ കുറിച്ചാണ് യൂട്യൂബിലൂടെ ബാല സംസാരിക്കുന്നത്. അതില്‍ ആദ്യത്തേതാണ് ലോക്ക് ഡൗണും തുടര്‍ന്ന് ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധിയും. മാര്‍ച്ച് 16 നാണ് ലോക്ക് ഡൗണ്‍ തുടങ്ങുന്നത്. ഫെബ്രുവരിയില്‍ തന്നെ അതിന്‍റെ സൂചനകളൊക്കെ തുടങ്ങി. അതിന് മുമ്പ് കഴിഞ്ഞ ഡിസംബറിലും ജനുവരിയിലുമായി തന്‍റെ ജീവിതത്തിലെ ചില കാര്യങ്ങല്‍ ചെയ്യേണ്ടി വന്നിരുന്നുവെന്നും ബാല വെളിപ്പെടുത്തുന്നു.

സിനിമാ ഇന്‍ഡസ്ട്രി

സിനിമാ ഇന്‍ഡസ്ട്രി

അതുമായി ബന്ധപ്പെട്ട ചിലര്‍ക്ക് അത് എന്താണെന്ന് മനസ്സിലാവും. അതിന്‍റെ കൂടുതല്‍ കാര്യങ്ങളിലേക്ക് ഇപ്പോള്‍ ഞാന്‍ പോവുന്നില്ല. എന്നാലും അതിലെ ചില പ്രധാന കാര്യങ്ങള്‍ ഇവിടെ വെളിപ്പെടുത്തുന്നു. മലയാളം ഉള്‍പ്പടെ അഞ്ചോളം സിനിമാ ഇന്‍ഡസ്ട്രികളില്‍ ഞാന്‍ അഭിനയിക്കുന്നത്. അത്തരത്തില്‍ ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസയില്‍ നിന്നും അറുപത് മുതല്‍ ഏഴുപത് ശതമാനം വരെ എനിക്ക് കൊടുക്കേണ്ടി വന്നു.

സങ്കടം ഉണ്ടായിരുന്നു

സങ്കടം ഉണ്ടായിരുന്നു

അതില്‍ എനിക്ക് സങ്കടം ഉണ്ടായിരുന്നു. ജീവിതത്തില്‍ ആരോടും തെറ്റ് ചെയ്യാത്ത ആളാണ് ഞാന്‍. പക്ഷെ സ്വത്തുക്കള്‍ നല്‍കാന്‍ ഞാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. തനിക്ക് മുമ്പില്‍ മറ്റ് വഴികള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. ഞാനൊരു തെറ്റും ചെയ്തിട്ടില്ലല്ലോ എന്ന ചോദ്യം പിന്നെയും പിന്നെയും മനസിനകത്ത് ഉണ്ടായിരുന്നു. മാര്‍ച്ചില്‍ ലോക്ക് ഡൗണ്‍ വന്നപ്പോള്‍ ഭാവിയിലുള്ള പ്രോജക്ടുകളും നിര്‍ത്തിവെക്കേണ്ടി വന്നു.

 പ്രശസ്ത സംവിധായകന്‍

പ്രശസ്ത സംവിധായകന്‍

ആ സമയത്താണ് എന്‍റെ സ്വന്തം സമ്പാദ്യത്തില്‍ നിന്നും വലിയൊരു ശതമാനം നഷ്ടമായത്. എന്‍റെ ആസ്തിയുടെ കാര്യം മാത്രമാണ് ഞാന്‍ പറയുന്നത്. ചെന്നൈയില്‍ അച്ഛനും അമ്മയും നല്ല രീതിയില്‍ ജിവിക്കുന്നു. എനിക്കൊരു ചേട്ടനും ചേച്ചിയും ഉണ്ട്. ചേട്ടന്‍ പ്രശസ്ത സംവിധായകനാണ്. എല്ലാവരും സ്വന്തം നിലയ്ക്ക് അധ്വാനിച്ച് ജീവിക്കുന്നവരാണ്. വീട്ടിലെ സ്വത്ത് ഇതുവരെ ആരും ചോദിച്ചില്ലെന്നും ബാല പറയുന്നു.

പച്ചയ്ക്ക് ചതിച്ചു

പച്ചയ്ക്ക് ചതിച്ചു

ഞങ്ങള്‍ സഹോദരന്‍മാര്‍ സ്വത്തിന്‍റെ കാര്യത്തില്‍ മറ്റൊരാളെ ആശ്രയിക്കാറില്ല. അങ്ങനെ നില്‍ക്കുമ്പോഴാണ് കൊവിഡ് വ്യാപനത്തിന് തൊട്ട് മുന്‍പ് 70 ശതമാനം മറ്റ് ചിലര്‍ക്ക് കൊടുക്കേണ്ടി വരുന്നത്. എന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലര്‍ എന്നെ പച്ചയ്ക്ക് ചതിച്ചു. പിന്നാലെ കൊവിഡും വന്നു. അത്യാവശ്യം പൈസ ഉള്ള ഒരു നടനായിട്ട് പോലും ഇതുപോലൊരു സാഹചര്യം വന്നപ്പോള്‍ ജീവിക്കാന്‍ വലിയ ബുദ്ധിമുട്ടായി പോയി.

തൊഴിലും വരുമാനവും

തൊഴിലും വരുമാനവും

തൊഴിലും വരുമാനവും ഇല്ലാത്ത അവസ്ഥ. ലോക്ക് ഡൗണ്‍ സമയത്ത് മുഴുവനും ഞാന്‍ വീട്ടിലായിരുന്നു. അപ്പോഴാണ് ഞാന്‍ പുറത്തുള്ളവരെ ചിന്തിച്ചത്. അത്യാവശം ജീവിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഉള്ള എന്‍റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരനായ ഒരാളെടു ജീവിതം എങ്ങനെയായിരിക്കും. ആ ചിന്തയാണ് എന്‍റെ ജീവിതത്തെ മാറ്റി മറിച്ചതെന്നും ബാല പറയുന്നു.

മോശമല്ലാത്ത രീതിയില്‍

മോശമല്ലാത്ത രീതിയില്‍

70 ശതമാനം നഷ്ടപ്പെട്ടിട്ടും ജീവിക്കാനുള്ള ബാക്കി തുക എന്‍റെ കൈവശം ഉണ്ടായിരുന്നു. എന്നിട്ടും എനിക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് ഇതുപോലും ഇല്ലാത്തെ പാവപ്പെട്ടവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചത്. ചെറുപ്പത്തില്‍ തന്നെ മോശമല്ലാത്ത രീതിയില്‍ തന്നാല്‍ ആകും വിധം മറ്റുള്ളവരെ ഞാന്‍ സഹായിക്കാറുണ്ട്. അതില്‍ നിന്നും കുറച്ച് കൂടി മാറി ചിന്തിച്ചു.

മാറി ചിന്തിച്ചതോടെ

മാറി ചിന്തിച്ചതോടെ

മാറി ചിന്തിച്ചതോടെയാണ് ജീവിതത്തില്‍ ഒരു ടേണിങ് പോയിന്‍റ് ഉണ്ടാവുന്നത്. ശിവ എന്ന കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടി സഹായം എത്തിക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയും ബാല യൂട്യൂബിലൂടെ പങ്കുവെച്ചു. ശിവയ്ക്ക് വേണ്ടി സഹായ അഭ്യര്‍ത്ഥന നടത്തിയപ്പോള്‍ സഹായിച്ച എല്ലാവര്‍ക്കും ബാലയും ശിവയും ചേര്‍ന്ന് നന്ദി പറഞ്ഞു.

cmsvideo
  ഒരുപാട് സങ്കടങ്ങളുണ്ടായി ജീവിതത്തില്‍ ആര്‍ക്കും ഒരു പാപവും ചെയ്തിട്ടില്ല

  English summary
  Actor Bala says some relatives and friends cheated; Seventy percent of the savings were lost
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X