'ലക്ഷ്മി നക്ഷത്രയെക്കുറിച്ച് പറഞ്ഞത് നാണംകെട്ട പരിപാടി: മോഹന്‍ലാല്‍ സ്വിമ്മിങ് പൂളില്‍..' വീണ്ടും ബാല
നടന്‍ ബാലയും യൂട്യൂബ് വ്ളോഗറുമായ ചെകുത്താനെന്ന സജു അലക്സും തമ്മിലുള്ള വിവാദങ്ങള്‍ പുതിയ തലത്തില്‍. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ക്കെതിരെ മോശമായി സംസാരിക്കുന്നുവെന്ന പേരിലായിരുന്നു ബാല സജു അലക്സിന്റെ വീട്ടിലേക്ക് എത്തിയത്. ആറാട്ട് അണ്ണന്‍ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കിയോടൊപ്പമായിരുന്നു ബാല സജു അലക്സിന്റെ വീട്ടിലേക്ക് എത്തിയത്. ഇതിന് പിന്നാലെ സജു അലക്സിന്റെ പരാതിയില്‍ ബാലയ്ക്കെതിരെ പൊലീസ് കേസ് എടുക്കുകയും ചെയ്തു.
വീട്ടില്‍ കയറി തോക്ക് കാട്ടി ഭീഷണിപ്പെടുത്തി, വീട് ആക്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ബാലയ്ക്കെതിരായിട്ടുള്ളത്. തുടക്കത്തില്‍ ഇക്കാര്യം സന്തോഷ് വർക്കിയും സമ്മതിച്ചിരുന്നു. എന്നാല്‍ ഇന്നലെ വീണ്ടും ബാലയോടൊപ്പം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ എത്തിയ സന്തോഷ് വർക്കി തോക്ക് കണ്ടുവെന്ന കാര്യങ്ങള്‍ നിഷേധിച്ചു.

മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സജു അലക്സിനെതിരെ കൂടുതല്‍ ആരോപണങ്ങളും ബാല ഉന്നയിക്കുന്നു. ആദ്യം സ്വന്തം ജീവിതത്തോടാണ് അദ്ദേഹം ചാരിറ്റി ചെയ്യേണ്ടത്. പുള്ളിയുടെ ജീവിത സാഹചര്യം നേരിട്ട് പോയി കണ്ട് മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. കഞ്ചാവും എംഡിഎംഎയുമൊക്കെയാവും അയാളുടെ ചാരിറ്റിയെന്നും ബാല പറയുന്നു.
ബിഗ് ബോസിലെ വന്ന ഒരു ഡോക്ടർ റോബിനുണ്ട്, പുള്ളിയെ എനിക്ക് പരിചയമില്ല. പക്ഷെ ശാലു പേയാടിനെ നന്നായി അറിയാം. ഇരുവരും തമ്മില്‍ നല്ല വഴക്ക് ഉണ്ടായല്ലോ. ആ വിഷയത്തിലാണ് പ്രായമുള്ള അമ്മയെ കളിയാക്കുന്ന രീതിയില്‍ വീഡിയോ ചെയ്തത്. ലക്ഷ്മി നക്ഷത്രയെക്കുറിച്ച് എന്തൊക്കെയാണ് പറഞ്ഞത്. ഇതെല്ലാം നാണംകെട്ട പരിപാടിയാണ്.
'അഖില്‍ മാരാറിനെ ഒരു ദിവസം സ്റ്റേജില്‍ കണ്ട് കൈകൊടുത്ത ബന്ധമേയുള്ളു. അതിന് അപ്പുറത്തുള്ള ബന്ധമൊന്നും ഞങ്ങള്‍ തമ്മിലില്ല. അവനെക്കുറിച്ച് എന്തെല്ലാമാണ് പറഞ്ഞത്. മമ്മൂക്കയെ ഇക്കാ എന്ന് വിളിക്കരുത് അപ്പൂപ്പാ എന്ന് വിളിക്കണമെന്ന് പറുന്നത്. മോഹന്‍ലാല്‍ സ്വിമ്മിങ് പൂളില്‍ 15 പെണ്ണുങ്ങളെ നഗ്നരാക്കിയറക്കി നോക്കി നിന്നു എന്നെല്ലാമാണ് പറയുന്നത്. ഇതെല്ലാം ഇവന്‍ പോയി നേരില്‍ കണ്ടതാണോ. അതും തിരുവന്തപുരത്ത് വെച്ച്. ഇതെല്ലാം ആരെങ്കിലും വിശ്വസിക്കുമോ? ഇതുപോലെ കുറെ ലിസ്റ്റുണ്ട്' ബാല പറയുന്നു.
ഇവന്‍ പറയുന്ന വാക്കുകള്‍ കുടുംബത്തോടൊപ്പം ഇരുന്ന കേള്‍ക്കാന്‍ സാധിക്കുമോ? ഈ ഇന്‍റർവ്യൂ കഴിഞ്ഞാല്‍ അവന്‍ രണ്ട് മൂന്ന് ലക്ഷം രൂപയുണ്ടാക്കുമെന്ന് എനിക്ക് ഉറപ്പായിട്ടും അറിയാം. ഒരു പൊതുവേദിയില്‍ സംസാരിക്കേണ്ട ഒരു രീതിയുണ്ട്. അത് പാലിക്കപ്പെടണം. ഈ ഒരു പോരാട്ടത്തില്‍ എന്റെ സ്വന്തുക്കളെല്ലാം പോയാലും എനിക്ക് പ്രശ്നമില്ല. മരിച്ച് വന്ന ഒരുത്തനാണ് ഞാന്‍. അവന് ഒരു ശിക്ഷ കൊടുക്കാന്‍ ദൈവം എന്നെയാണ് ഏല്‍പ്പിച്ചത്.

വേറെ ഒരുത്തന്‍ പോലും ഇതുവരെ പ്രതികരിച്ചില്ല. ഇപ്പോള്‍ ഞാന്‍ ഒറ്റക്ക് വന്നിരിക്കുകയാണ്. മാധ്യമങ്ങളെല്ലാം കൂടെയുണ്ടാവുമെന്നാണ് കരുതുന്നത്. അവന്‍ അത്ര വലിയ ആളാണെന്നെന്നും ഞാന്‍ കരുതുന്നില്ല. സന്തോഷ് വർക്കിയുടെ ഫോണ്‍ ഞാന്‍ വാങ്ങിവെച്ചിട്ടില്ല, ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വെക്കാനാണ് ഞാന്‍ പറഞ്ഞത്. ഇദ്ദേഹം താമസിച്ച ഹോട്ടലില്‍ തന്നെ ഫോണുണ്ടാവും. അവിടെ പോയാല്‍ ഫോണ്‍ കിട്ടുമെന്നും ബാല പറയുന്നു.
ആറാട്ട് അണ്ണന് ചില ആരോഗ്യ പ്രശ്നങ്ങളുണ്ട്. അതിന് അദ്ദേഹം മെഡിസിന്‍ കഴിക്കുന്നുണ്ട്. അത് പുള്ളി തന്നെ പറയുന്നു. ഞാന്‍ പൂട്ടിയിട്ടു എന്ന് പറയുന്നതൊക്കെ നുണയാണ്. ഞാന്‍ സജു അലക്സിന്റെ വീട്ടിലേക്ക് പോയി വരുന്നത് അഞ്ച് മിനുട്ടിനുള്ളിലാണ്. അവന്‍ അവിടെ ഉള്ളത്തതുകൊണ്ട് വേഗം തന്നെ തിരിച്ചിറങ്ങി. സന്തോഷ് വർക്കിയും ആ സമയത്ത് കൂടെയുണ്ടായിരുന്നു. ശബ്ദം ഉയർത്തി സംസാരിക്കുന്നത് ദേഷ്യപ്പെടലല്ലെന്നും ബാല കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications