നടന് ദേവന്റെ സര്‍പ്രൈസ്! പാര്‍ട്ടി ഒന്നടങ്കം ബിജെപിയില്‍ ലയിച്ചു... കെപിപി തന്റെ മകളെന്ന് ദേവന്
തിരുവനന്തപുരം: നടന് ദേവന് ഒടുവില്‍ തന്റെ പാര്‍ട്ടിയുമായി ബിജെപിയില്‍ ലയിച്ചു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും എന്ന് പ്രഖ്യാപിച്ചിരുന്ന ആളായിരുന്നു നടന് ദേവന്.
എന്തായാലും ദേവനും ദേവന്റെ കേരള പീപ്പിള്‍സ് പാര്‍ട്ടിയും ഇപ്പോള്‍ ബിജെപിയില്‍ ലയിച്ചിരിക്കുകയാണ്. കെ സുരേന്ദ്രന് നയിക്കുന്ന വിജയ യാത്രയുടെ സമാപനത്തിലാണ് ലയനം. ദേവനേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിജിപിയിലേക്ക് സ്വീകരിച്ചു. 17 വർഷമായി താൻ വളർത്തിക്കൊണ്ടുവന്ന തന്റെ മകളാണ് കേരള പീപ്പിൾസ് പാർട്ടി എന്നാണ് ദേവൻ പറയുന്നത്.

സന്തോഷത്തോടെ
വളരെ സന്തോഷത്തോട് കൂടി നിമിഷങ്ങളാണിത് എന്ന് പറഞ്ഞുകൊണ്ടാണ് ദേവന് തുടങ്ങിയത്. ഏതാണ്ട് 17 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് താന്‍ തന്റെ കേരള പീപ്പിള്‍സ് പാര്‍ട്ടിയ്ക്ക് ജന്മം കൊടുത്തത്.

തന്റെ മകളാണ് പാര്‍ട്ടി
ഈ പതിനേഴ് വര്‍ഷവും ഒരു കുഞ്ഞിനെ പോറ്റുന്നത് പോലെയാണ് താന്‍ പാര്‍ട്ടിയെ വളര്‍ത്തിക്കൊണ്ടുവന്നത് എന്നും ദേവന് പറയുന്നുണ്ട്. രാഷ്ട്രീയവും സാമൂഹ്യവും ആയ ഒരുപാട് കാര്യങ്ങളില്‍ ഇടപെടുകയും ചെയ്തു. തന്റെ മകളെ പോലെ ഓമനിച്ച് വളര്‍ത്തിയ പാര്‍ട്ടിയാണ് കെപിപി എന്നും ദേവന് പറയുന്നു.

എന്തുകൊണ്ട് ബിജെപിയില്‍
17 വര്‍ഷം മകളെ പോലെ വളര്‍ത്തിയ പാര്‍ട്ടിയെ എന്തുകൊണ്ട് ബിജെപിയില്‍ ലയിപ്പിക്കുന്നു എന്ന് വിശദീകരിക്കുന്നും ഉണ്ട് അദ്ദേഹം. അതിന് ഒരുപാട് കാരണങ്ങളുണ്ട് എന്നാണ് ആദ്യം പറഞ്ഞത്. പിന്നീടാണ് ഓരോന്നായി എടുത്ത് പറയാന്‍ തുടങ്ങിയത്.

രാഷ്ട്രീയ ചരിത്രം
തന്റെ മകളായ കെപിപിയെ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ലയിപ്പിക്കുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. സിനിമയില്‍ വന്നതിന് ശേഷം രാഷ്ട്രീയത്തിലേക്ക് വന്ന ആളല്ല താന്‍. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ താന്‍ കെഎസ് യു ആയിരുന്നു.

പ്രശ്നം കണ്ടെത്തിയപ്പോള്‍
കേരളം എന്തുകൊണ്ട് അവികസിതമായി നിലകൊള്ളുന്നു എന്ന് കണ്ടെത്തിയപ്പോള്‍ ആണ് മാതൃപാര്‍ട്ടിയായ കോണ്‍ഗ്രസിനോട് ടാറ്റ പറഞ്ഞത് എന്നാണ് ദേവന് പറയുന്നത്. അതിന് ശേഷമാണ് 2004 ല്‍ കേരള പീപ്പിള്‍സ് പാര്‍ട്ടി രൂപീകരിച്ചത്. അതിന് ശേഷം രണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും രണ്ടിലും പരാജയപ്പെട്ടു.,

ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചു
ഒരു സിനിമ താരം ആയതുകൊണ്ട് മാത്രം കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പറ്റില്ലെന്ന് തിരിച്ചറിഞ്ഞ കാര്യവും അദ്ദേഹം പറയുന്നുണ്ട്. അതിന് ശേഷമാണ് ജനങ്ങളോട് ഇടപെഴകാന്‍ തുടങ്ങിയത്. ഒറ്റയ്ക്ക് മത്സരിക്കാന്‍ ആയിരുന്നു തീരുമാനം എടുത്തിരുന്നത് എന്നും അദ്ദേഹം പറയുന്നുണ്ട്.

മുസ്ലീം മതപണ്ഡിതര്‍
കേരളത്തിലെ മതന്യൂനപക്ഷങ്ങളുമായി വളരെ അടുപ്പമുള്ള ആളാണ് താന്‍ എന്നാണ് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞ മറ്റൊരു കാര്യം. കേരളത്തിലെ മുസ്ലീം മതപണ്ഡിതരുമായി ചര്‍ച്ച ചെയ്തപ്പോള്‍, അവരാണ് പറഞ്ഞത് ഒറ്റയ്ക്ക് നില്‍ക്കരുത് എന്ന്! ബിജെപിയില്‍ ചേരണം എന്നാണ് അവര്‍ പറഞ്ഞത് എന്നും ദേവന് വിശദീകരിക്കുന്നുണ്ട്.

ക്രിസ്ത്യന്‍ സമുദായവും
മുസ്ലീം മതപണ്ഡിതരെ മാത്രമല്ല ഈ വിഷയത്തില്‍ താന്‍ സമീപിച്ചത് എന്നാണ് അടുത്ത കാര്യം. ക്രിസ്ത്യന്‍ സമുദായത്തെ സമീപിച്ചപ്പോള്‍ അവരും ഏകകണ്ഠമായി അഭിപ്രായപ്പെട്ടത് ബിജെപിയില്‍ ചേരണം എന്നാണെന്ന് ദേവന് പറഞ്ഞു. താന്‍ കണ്ട ആറ് ബിഷപ്പുമാരും ഇതേ അഭിപ്രായക്കാരായിരുന്നു എന്നും പറയുന്നുണ്ട് ദേവന്.

അമിത് ഷായെ കണ്ടതിന് ശേഷം
കഴിഞ്ഞ ഫെബ്രുവരി 17 ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന് ദേവന് വെളിപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പാര്‍ട്ടി ലയനം എന്നും അദ്ദഹം പറഞ്ഞു. എന്നും ബിജെപിയ്ക്കൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
നടി മൃണാള്‍ താക്കൂറിന്റെ ലേറ്റസ്റ്റ് ഫോട്ടോസ്
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം












Click it and Unblock the Notifications