Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ആക്രമിക്കപ്പെട്ട കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ദിലീപ്; അടച്ചിട്ട മുറിയില്‍ വാദം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിച്ചു. വിചാരണ കോടതിയില്‍ കഴിഞ്ഞാഴ്ചയാണ് ദിലീപ് പുതിയ ആവശ്യവുമായി ഹര്‍ജി സമര്‍പ്പിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങള്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കഴിഞ്ഞാഴ്ച കോടതി മുറിയില്‍ വച്ച് അഭിഭാഷകരുടെ സാന്നിധ്യത്തില്‍ പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് വീഡിയോ കെട്ടിച്ചമച്ചതാണെന്നും തന്നെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചത്. വിശദാംശങ്ങള്‍...

അടച്ചിട്ട മുറിയില്‍ വാദം

അടച്ചിട്ട മുറിയില്‍ വാദം

നടി സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹര്‍ജിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് വാദം കേള്‍ക്കല്‍ അടച്ചിട്ട മുറിയിലേക്ക് മാറ്റിയത്. കോടതിയിലെ വാദങ്ങളും ഹര്‍ജിയിലെ വിവരങ്ങളും പരസ്യമാക്കരുതെന്ന് നിര്‍ദേശം നല്‍കി.

 പ്രാഥമിക വാദം

പ്രാഥമിക വാദം

കേസില്‍ പ്രോസിക്യൂഷന്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. ഇന്ന് മുതല്‍ പ്രതിഭാഗത്തിന്റെ പ്രാഥമിക വാദം ആരംഭിച്ചിരിക്കുകയാണ്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദിലീപ് പുതിയ ഹര്‍ജി സമര്‍പ്പിച്ചത്. കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം.

 ദിലീപിന്റെ വാദം

ദിലീപിന്റെ വാദം

ഈ മാസം 20ന് നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദിലീപ് കണ്ടിരുന്നു. ദിലീപിന്റെ അഭിഭാഷകര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരും വീഡിയോ പരിശോധിച്ചു. ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നാണ് ദിലീപിന്റെ വാദം. വിശദമായ പരിശോധനയ്ക്ക് വീഡിയോ കൈമാറണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി തള്ളി. തുടര്‍ന്നാണ് അഭിഭാഷകരുടെ സാന്നിധ്യത്തില്‍ പരിശോധനയ്ക്ക് അനുമതി നല്‍കിയത്.

 ആധികാരികതയില്ല

ആധികാരികതയില്ല

നടി ആക്രമിക്കപ്പെടുന്ന വേളയില്‍ പ്രതികളില്‍ ചിലര്‍ പകര്‍ത്തിയ വീഡിയോ ആണിതെന്ന് പോലീസ് പറയുന്നു. വീഡിയോ ആധികാരികമല്ല എന്നാണ് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ വാദം. മറ്റു നാലു പ്രതികളും അവരുടെ അഭിഭാഷകരും രംഗങ്ങള്‍ പ്രത്യേകം പരിശോധിച്ചിരുന്നു. ദിലീപ് 20നും മറ്റു പ്രതികള്‍ 26നുമാണ് പരിശോധിച്ചത്.

85 ദിവസം ജയില്‍വാസം

85 ദിവസം ജയില്‍വാസം

ദിലീപിന് പുറമെ പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ് എന്നീ പ്രതികളാണ് ദൃശ്യങ്ങള്‍ പരിശോധിച്ചത്. അവരുടെ അഭിഭാഷകരും ഒപ്പമുണ്ടായിരുന്നു. 2017 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. അതേവര്‍ഷം ജൂലൈ 10നാണ് ദിലീപ് അറസ്റ്റിലായത്. 85 ദിവസത്തിന് ശേഷം ദിലീപിന് ജാമ്യം ലഭിച്ചു.

വിചാരണ വൈകിയേക്കും

വിചാരണ വൈകിയേക്കും

വിചാരണ കോടതി ദിലീപിന്റെ ഹര്‍ജി തള്ളിയാല്‍ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കാന്‍ അവസരമുണ്ട്. അപ്പോള്‍ കേസിന്റെ വിചാരണ ഇനിയും വൈകും. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. പ്രതികള്‍ വിചാരണ വൈകിപ്പിക്കുകയാണെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+