Get Updates
Get notified of breaking news, exclusive insights, and must-see stories!

'നടി ദിലീപിന്റെ പേര് പറഞ്ഞിട്ടില്ല,തൊട്ടതിനും പിടിച്ചതിനും നടിയെ കൊണ്ട് കേസ് കൊടുപ്പിക്കുന്നു';സജി നന്ദ്യാട്ട്

കൊച്ചി; നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരേ കക്ഷി ചേരാൻ ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. കേസിലെ ഒന്നാമത്തെ സാക്ഷിയും പരാതിക്കാരിയും നടിയാണ്. അതുകൊണ്ട് തന്നെ കേസുമായി ബന്ധപ്പെട്ട് ഒരു ഉത്തരവ് പാസാക്കുന്നതിന് മുന്‍പ് തെന്റെ ഭാഗം കൂടി കേൾക്കണമെന്നാവശ്യപ്പെട്ടാണ് നടിയുടെ നീക്കം.

അതേസമയം നടിയുടെ നീക്കത്തിൽ പ്രതികരിക്കുകയാണ് നിർമ്മാതാവ് സജി നന്ത്യാട്ട്. തൊട്ടതിനും പിടിച്ചതിനുമൊക്കെ നടിയെ കൊണ്ട് പബ്ലിക്ക് പ്രോസിക്യൂട്ടർ കേസ് കൊടുപ്പിക്കുകയാണെന്ന് സജി ആരോപിച്ചു. റിപ്പോർട്ടർ ചാനലിന്റെ എഡിറ്റേഴ്സ് അവർ ചർച്ചയിലാണ് സജിയുടെ വാക്കുകൾ. പൂർണമായി വായിക്കാം

1

തൊട്ടതിനും പിടിച്ചതിനുമൊക്കെ നടിയെ കൊണ്ട് കേസ് കൊടുപ്പിക്കുന്നത് പബ്ലിക്ക് പ്രോസിക്യൂട്ടറാണ്. അദ്ദേഹത്തിന്റെ നിയപരമായ ബുദ്ധിയുപയോഗിച്ച് കാര്യങ്ങൾ നീക്കുകയാണ്. അല്ലാതെ ഇടക്കിടെ ആ കുട്ടി കേസ് കൊടുക്കുകയാണെന്ന് തനിക്ക് തോന്നുന്നില്ല. ആ കുട്ടി സ്വമേധയാ ഇങ്ങനെ നീങ്ങുമെന്ന് തോന്നുന്നില്ല. മുൻപ് കേസിൽ പെട്ട ആളല്ല നടി. നിയപരമായി കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന ആളുമല്ല. അതുകൊണ്ട് തന്നെ കേസുമായി മുന്നോട്ട് പോകാൻ നിയമോപദേശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാണ്, സജി നന്ദ്യാട്ട് പറഞ്ഞു.

2

കേസിൽ വിചാരണ നടന്ന് കൊണ്ടിരിക്കുകയാണ്. നടിയൊരിക്കലും ദിലീപിന്റെ പേര് പറഞ്ഞിട്ടല്ല, കേസിൽ ദിലീപ് ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അവർക്ക് അറിയുക പോലും ഇല്ല. ബാലചന്ദ്രകുമാറിന്റെ കടന്ന് വന്നത് തന്നെ തൻറെ ചിത്രത്തിൽ നിന്നും പിൻവാങ്ങിയത് കൊണ്ടുള്ള വൈരാഗ്യം കൊണ്ടല്ലേയെന്നും സജി നന്ദ്യാട്ട് പറഞ്ഞു.

3

അതേസമയം അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നത് ഏറ്റവും പ്രധാനമാണെന്ന് സംവിധായകൻ പ്രകാശ് ബാരെ പറഞ്ഞു. ഇപ്പോൾ കേസ് പോകുന്നത് പോലീസുകാർക്ക് ദിലീപിനോട് പൂർവ്വ വൈരാഗ്യം ഉണ്ടോ? അല്ലേങ്കിൽ കോടതി ശരിയാണോ തെറ്റാണോ? ദിലീപ് കേസിൽ ഉൾപ്പെട്ടി-സട്ടുണ്ടോ ഇല്ലയോ എന്നിങ്ങനെയാണ് ചർച്ച.

4

ആക്രമിക്കപ്പെട്ട നടിക്ക് എങ്ങനെ നീതി കിട്ടും എന്ന ചർച്ച പിന്നേയും പിന്നേയും വഴുതി മാറിക്കൊണ്ടിരിക്കുകയാണ്. താൻ പിടിക്കപെടും എന്ന് തോന്നിയാൽ പണവും സമ്പത്തും ഉള്ള ആളുകൾ തങ്ങളുടെ കളിക്കളം മാറ്റിക്കൊണ്ടേയിരിക്കും. ഇപ്പോൾ അന്വേഷണ ഉദ്യോദസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ എഫ് ഐ ആർ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ദിലീപ്.

5

എന്ത് വിധേയനയും രക്ഷപ്പെടാനുള്ള തന്ത്രങ്ങൾ മെനയുകയാണ് ദിലീപ്. തുടരന്വേഷണം വേണ്ടെന്ന് പ്രതി പറയുന്നത്. പോലീസ് നല്ല രീതിയിലാണ് കേസ് അന്വേഷിക്കുന്നതെന്ന് നേരത്തേ പറഞ്ഞയാളാണ് ദിലീപ്. പോലീസിന് വേണ്ട എല്ലാ സഹായ സഹകരണങ്ങളും ചെയ്യുമെന്നും പറഞ്ഞിരുന്നു. എന്നാൽ പിന്നീട് എന്താണ് ഉണ്ടായത്. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയെ കുറ്റപ്പെടുത്തുന്നു, പിന്നീട് നടിയെ കുറ്റപ്പെടുത്തുന്നു, ഇപ്പോൾ ദാ പോലീസിനെതിരെ തിരിയുന്നു.
ദിലീപിനെ സംബന്ധിച്ച് ഇപ്പോൾ എല്ലാം കുറ്റക്കാരാണെന്നും പ്രകാശ് ബാരെ പറഞ്ഞു.

6

അതേസമയം 2017 ന് ശേഷം നടിയ കുറ്റപ്പെടുത്തി ദിലീപ് സംസാരിച്ചുവെന്നതൊക്കെ ജനങ്ങളെ തെറ്റിധരിപ്പിക്കുന്നതിന് തുല്യമാണെന്നും അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും സജി നന്ദ്യാട്ട് പറഞ്ഞു. എന്നാൽ ഇതിനിടയിൽ അവതാരകനായ നികേഷ് കുമാർ ഇടപെട്ടു. താൻ ദിലീപുമായി നടത്തിയ അഭിമുഖത്തിൽ അദ്ദേഹം നടിയ്ക്കെതിരെ പറഞ്ഞിട്ടുണ്ടെന്നും ആ കേസിൽ താൻ സാക്ഷിയാണെന്നും നികേഷ് കുമാർ പറഞ്ഞു.

7

ദിലീപ് പറഞ്ഞത് ഗോവയിൽ പൾസർ സുനിയുമായൊക്കെ ഒന്നിച്ചായിരുന്നല്ലോ നടപ്പ്, ഇങ്ങനെ ഉള്ളവരുമായൊക്കെ നടക്കുമ്പോൾ ശ്രദ്ധിക്കണം, എന്നായിരുന്നു, നികേഷ് പറഞ്ഞു.
എന്നാൽ നികേഷ് ദിലീപിന്റെ വക്കാലത്ത് എടുക്കകയാണെന്നായിരുന്നു സജി നന്ദ്യാട്ടിന്റെ മറുപടി. ദിലീപാണ് കേസിൽ കാലം താമസം വരുത്തുന്നതെന്നായിരുന്നു ആരോപണം. ഇപ്പോൾ ആരാണഅ കേസിൽ കാലതാമസം വരുത്തുന്നത്? ഒരു സ്വാഭാവിക സാക്ഷി വന്ന് വിശ്വാസ യോഗ്യമായി തരത്തിൽ സമൂഹത്തിനോട് പറയുന്നതാണെങ്കിൽ ശരി.

8

നമ്മുടെ പ്രോസിക്യൂട്ടർ ചെയ്തത് എന്താണ്? ഒരാൾ വന്നു, അയാൾ പറയുന്നത് യാഥാർത്ഥ്യമാണോയെന്ന് ടാബ് നോക്കി അന്വേഷിക്കണം, അത് സത്യമല്ലെന്ന് കണ്ടാൽ പ്രതിക്ക് കൂടി സംസാരിക്കാനുള്ള ബാധ്യത പ്രോസിക്യൂട്ടർക്കുണ്ട്. പ്രതിയുടെ നികുതി പണത്തിൽ നിന്ന് കൂടിയാണ് പ്രോസിക്യൂട്ടർമാർക്ക് ശമ്പളം നൽകുന്നത്.

9

ഒരാൾ പ്രതിയല്ലേങ്കിൽ പ്രതി അല്ലെന്ന് പറയുന്നതാണ് മോഡേൺ പോലീസ്. വിദേശ രാജ്യങ്ങളിലൊക്കെ അങ്ങനെയാണ്. ബാലചന്ദ്രകുമാർ പറഞ്ഞതിൽ തെളിവുണ്ടെങ്കിൽ ശക്തമായ തെളിവുകൾ ശേഖരിച്ച് മുന്നോട്ട് പോകണം. ഒരാൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സ്വാഭാവിക തെളിവുകളുടെ അടിസ്ഥാനത്തിൽ അയാൾ ശിക്ഷിക്കപ്പെടണമെന്നും സജി നന്ദ്യാട്ട് പറഞ്ഞു.

9


കെട്ടിച്ചമച്ച തെളിവുകൾ കൊണ്ടുവരുമെന്ന ആശങ്കകൾ ഉള്ളത് കൊണ്ടാണ് ദിലീപ് തുടരന്വേഷണം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട കോടതിയെ സമീപിച്ചത്. കാരണം ദിലീപിനെതിരെ പല ഇല്ലാ കഥകളും ദിലീപിനെതിരെ പ്രചരിപ്പിക്കുന്നുണ്ടെന്നും സജി നന്ദ്യാട്ട് പറഞ്ഞു. ബാല ചന്ദ്ര കുമാറിന്റെ കടന്നു വരവ് പോലീസ് പൂർണ്ണമായും വിശ്വസിക്കുന്നുണ്ടെന്ന് തോന്നുന്നില്ല, മറിച്ച് അവർക്ക് തുടരന്വേഷണത്തിന് ഒരവസരം ലഭികുകയാണെ് ചെയ്തതെന്നും സജി നന്ദ്യാട്ട് ചർച്ചയിൽ പറഞ്ഞു.

8


അതേസമയം സജി നന്ദ്യാട്ട് പറഞ്ഞത് പോലെ ദിലീപ് ഇത്രയും മോശമായൊരു കുറ്റം നടത്തിയിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണമെന്ന് തന്നെയാണ് തനിക്കും പറയാൻ ഉള്ളതെന്ന് ചർച്ചയിൽ പങ്കെടുത്ത അഭിഭാഷകയായ മിനി പ്രതികരിച്ചു. ചെയ്തിട്ടേലങ്കിൽ ഏത് തുടരന്വേഷണം നടത്തിയാലും ഒന്നും കണ്ടെത്താൻ കഴിയില്ലല്ലോ? എന്നാൽ ചെയ്തിട്ടുണ്ടെങ്കിൽ ഏത് ഘട്ടത്തിലാണെങ്കിലും തെളിവുണ്ടാകാതിരിക്കില്ല.

12

എല്ലാ പീഡനങ്ങളേയും മറികടന്ന് കേസുമായി മുന്നോട്ട് പോകാൻ തന്നെ ഉറച്ച് നിൽക്കുന്ന നടിയേയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. . നീതി കിട്ടുന്നതിന് വേണ്ടി ഏതറ്റം വരേയും പോകാൻ അവർ തയ്യാറാകുകയാണ്. അത് തനിക്ക് മാത്രം വേണ്ടിയല്ല സമൂഹത്തിൽ ഇത്തരത്തിൽ പീഡനങ്ങൾ ഏറ്റുവാങ്ങിയ ഓരോർത്തർക്കും വേണ്ടി അവർ ധീരമായി പോരാടുകയാണ്.ആ പോരാട്ടത്തിൽ അവർക്കൊപ്പം അവരുടെ കുടുംബവും ഉണ്ട്. നമ്മളും അവർക്കൊപ്പമാണ്,മിനി പറഞ്ഞു.

Recommended Video

cmsvideo
    ദിലീപിനെതിരെ അക്രമിക്കപ്പെട്ട നടി കോടതിയിൽ | Oneindia Malayalam

    'കണ്ണെടുക്കാനാകില്ല'വാലന്റൈൻസ് ദിനത്തിൽ റെഡിൽ സ്റ്റൈലിഷ് ലുക്കിൽ ഭാവന..'ലൗ' ഇട്ട് നിറച്ച് ആരാധകർ..വൈറൽ '

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+