• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദിലീപിന്റെ വീട്ടില്‍ ഗൂഢാലോചന സമയത്തുണ്ടായിരുന്നു, കുറ്റസമ്മതം നടത്തിയ പ്രതി പൊട്ടിക്കരഞ്ഞു?

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചന കേസില്‍ വഴിത്തിരിവ്. കേസില്‍ ഒരു പ്രതി കുറ്റസമ്മതം നടത്തിയെന്ന് കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിരുന്നു. ഇയാളുടെ പേരും വിവരങ്ങളും പക്ഷേ പുറത്തുവിടാന്‍ തയ്യാറാന്‍ ക്രൈംബ്രാഞ്ച് തയ്യാറല്ല. പ്രതി രണ്ടാം ദിനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നാണ് വിവരം.

ദിലീപിന്റെ മാനേജറെ വിളിച്ച് വരുത്തി, ചോദ്യം ചെയ്യും, സംവിധായകന്‍ റാഫിയും ക്രൈംബ്രാഞ്ച് ഓഫീസില്‍ദിലീപിന്റെ മാനേജറെ വിളിച്ച് വരുത്തി, ചോദ്യം ചെയ്യും, സംവിധായകന്‍ റാഫിയും ക്രൈംബ്രാഞ്ച് ഓഫീസില്‍

ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞുവെന്നാണ് വിവരം. ചോദ്യം ചെയ്യലിനോട് ഇയാള്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നാണ് വിവരം. കേസിലെ വഴിത്തിരിവായി ഈ കുറ്റസമ്മതം മാറുമെന്നാണ് വിലയിരുത്തല്‍. മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ട്.

1

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടക്കുമ്പോള്‍ താന്‍ ദിലീപിന്റെ വീട്ടിലുണ്ടായിരുന്നുവെന്നാണ് പ്രതി വെളിപ്പെടുത്തിയത്. ഇയാള്‍ ആരാണെന്ന് ക്രൈംബ്രാഞ്ച് വെളിപ്പെടുത്തിയിട്ടില്ല. നടന്‍ ദിലീപിന്റെ സഹോദരനെ അടക്കം ക്രൈംബ്രാഞ്ച് രണ്ട് ദിവസമായി ചോദ്യം ചെയ്യുന്നുണ്ട്. വിവരങ്ങള്‍ വെളിപ്പെടുത്തിയ പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നത് അന്വേഷണ സംഘത്തിന് ഗുണകരമാണ്. എന്നാല്‍ പ്രതിയുടെ വിവരം പുറത്തുവിട്ടാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഇതിന്റെ വിവരങ്ങളുണ്ടാവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

2

ബാലചന്ദ്രകുമാര്‍ ഉന്നയിച്ച തരത്തിലുള്ള സംസാരം ദിലീപിന്റെ വീട്ടില്‍ നടന്നിട്ടുണ്ടെന്ന് ആദ്യ ദിവസത്തെ ചോദ്യം ചെയ്യലില്‍ തന്നെ ഈ പ്രതി സ്ഥിരീകരിച്ചിരുന്നു. തനിക്ക് ഇതില്‍ പങ്കാളിത്തമില്ലെന്നാണ് ഇയാള്‍ ആവര്‍ത്തിച്ച് പറഞ്ഞത്. ഇന്നലെ ഇയാള്‍ ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞുവെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യ ദിവസത്തെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ഇയാള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. ഇന്നലെ കാര്യമായി സംസാരിക്കാന്‍ ഈ പ്രതിക്ക് സാധിച്ചിട്ടില്ല. ഇയാള്‍ക്ക് വിശ്രമിക്കാന്‍ കൂടുതല്‍ സമയം നല്‍കി. ഇയാളെ മാപ്പുസാക്ഷിയാക്കുന്ന കാര്യമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. രഹസ്യമൊഴി മജിസ്‌ട്രേറ്റിന് മുന്‍പാകെ രേഖപ്പെടുത്താനാണ് നിയമോപദേശം. അതല്ലെങ്കില്‍ കോടതിയില്‍ മൊഴി മാറ്റത്തിന് സാധ്യതയുണ്ടാവും

3

അതേസമയം മൂന്നാം ദിവസമായ ഇന്നും പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. രാത്രി എട്ടിനാണ് ചോദ്യം ചെയ്യല്‍ അവസാനിപ്പിക്കുക. ഇത് ഹൈക്കോടതി നിര്‍ദേശമാണ്. അതേസമയം കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാരിനെ കൂടി വിളിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് ഉദ്ദേശിച്ചിരുന്നു. എന്നാല്‍ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന്റെ ആവശ്യമില്ലെന്നാണ് അന്വേഷണ സംഘം കരുതുന്നത്. നാളെ അവധി ദിനം കൂടിയായതിനാല്‍, ചോദ്യം ചെയ്യലിന്റെ വിവരങ്ങള്‍ അന്വേഷണ സംഘം വ്യാഴാഴ്ച്ച ഹൈക്കോടതിയെ അറിയിക്കും. ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇതും കൂടി പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിക്കുക.

4

ഗൂഢാലോചനയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ ജാമ്യാപേക്ഷ തള്ളി ഉത്തരവുണ്ടാകാന്‍ സാധ്യതയേറെയാണ്. നേരത്തെ ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധു അപ്പു എന്നിവരായിരുന്നു ചോദ്യം ചെയ്യലിന് ഹാജരായത്. പ്രതികള്‍ കസ്റ്റഡിയില്‍ അല്ലാത്തത് കൊണ്ട് മൊഴില്‍ പുറത്തുവരുന്നത് ശേഷിക്കുന്ന തെളിവുകള്‍ നശിപ്പിക്കാനും വീണ്ടും ചോദ്യം ചെയ്യുമ്പോള്‍ മൊഴി മാറ്റത്തിനും വഴിയൊരുക്കുമെന്നാണ് അന്വേഷണ സംഘം ഭയപ്പെടുന്നത്. മൊബൈല്‍ ഫോണുകള്‍ അടക്കം പിടിച്ചെടുത്ത ശേഷമായിരുന്നു ഇവരെ പുറത്തുവിട്ടത്.

5

പള്‍സര്‍ സുനിയുടെ അമ്മ ശോഭനയുടെ രഹസ്യ മൊഴിയെടുക്കലും പൂര്‍ത്തിയായിട്ടുണ്ട്. ദിലീപിനെതിരെ കൂടുതല്‍ ആളുകള്‍ തെളിവുമായി വരുമെന്നാണ് പള്‍സര്‍ സുനി പറഞ്ഞതെന്ന് ശോഭന പറഞ്ഞു. സുനിക്ക് കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ട്. തനിക്ക് അറിയാവുന്നതും മകന്‍ പറഞ്ഞതുമായ എല്ലാ കാര്യങ്ങളും കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. ബാലചന്ദ്രകുമാര്‍ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണെന്ന് സുനി പറഞ്ഞതായും ശോഭന വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ദിവസം സംവിധായകന്‍ റാഫി, അരുണ്‍ ഗോപി, ദിലീപിന്റെ മാനേജര്‍ എന്നിവരെയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. ബാലചന്ദ്രകുമാറിന്റെ ഓഡിയോ ക്ലിപ്പില്‍ ഇവരുടെ ശബ്ദങ്ങളും ഉള്ളത് കൊണ്ടാണ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.

cmsvideo
  ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞ് സംവിധായകന്‍ റാഫി, കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്

  രാഹുല്‍ ഇല്ലെങ്കില്‍ ബാഗലോ സച്ചിനോ? കോണ്‍ഗ്രസ് അധ്യക്ഷന്‍ റെഡ്ഡി, പരിഗണനയില്‍ ഈ മൂന്ന് പേരുകളുംരാഹുല്‍ ഇല്ലെങ്കില്‍ ബാഗലോ സച്ചിനോ? കോണ്‍ഗ്രസ് അധ്യക്ഷന്‍ റെഡ്ഡി, പരിഗണനയില്‍ ഈ മൂന്ന് പേരുകളും

  English summary
  actor dileep case: police gets crucial statement from dileep's friend, investigating team says he cried
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X