കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കുറിച്ച് വെച്ചോ, പികെ ഫിറോസ് 10 വർഷത്തിനുള്ളിൽ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയാണ്'; ഹരീഷ് പേരടി

സേവ് കേരള സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായ സംഭവത്തിലാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്.നിലവില്‍ സമരത്തില്‍ പങ്കെടുത്ത 28 പേര്‍ റിമാന്റിലാണ്

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ന് രാവിലെയായിരുന്നു യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെ പോലീസ് അറസ്റ്റ് ചെയ്തത്. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷക്കേസിലായിരുന്നു അറസ്റ്റ്. നിലവിൽ ഫിറോസിനെ കോടതി 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തിരിക്കുകയാണ്.

ഫിറോസിന്റെ അറസ്റ്റിൽ പ്രതിപക്ഷം രൂക്ഷ വിമർശനമാണ് സർക്കാരിനെതിരെ ഉയർത്തുന്നത്. അതിനിടെ ഫിറോസിനെ പുകഴ്ത്തി പോസ്റ്റ് പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.

കേരളത്തിലെ ആഭ്യന്തര മന്ത്രിയാവാനുള്ള ആള്

'എഴുതി വെച്ചോളു ...പത്ത് വർഷത്തിനുള്ളിൽ കേരളത്തിലെ ആഭ്യന്തര മന്ത്രിയാവാനുള്ള ആളുടെ ഫോട്ടോയാണിത്...പേര്..പി.കെ.ഫിറോസ്..ഫിറോസിന് മുൻകൂർ അഭിവാദ്യങ്ങൾ', എന്നായിരുന്നു ഫിറോസിന്റെ പോസ്റ്റ്. അതേസമയം ഫിറോസിന്റെ അറസ്റ്റിൽ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ജനാധിപത്യത്തെയാണ് സർക്കാർ കയ്യാമം വയ്ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി.

സർക്കാരിന്റെ പ്രതികാര നടപടിയാണ്


'ഫിറോസിന്റെ അറസ്റ്റ് സർക്കാരിന്റെ പ്രതികാര നടപടിയാണ്. യൂത്ത് ലീഗ് കഴിഞ്ഞ ദിവസം നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിന്റെ പേരിലാണ് അറസ്റ്റ്. അധികാരത്തിന്റെ ഹുങ്ക് കാട്ടി ജനകീയ സമരങ്ങളെ അടിച്ചമർത്താമെന്നും നേതാക്കളെ ജയിലിലടക്കാമെന്നും കരുതേണ്ട. കേരളത്തിൽ ഏറ്റവും അധികം അക്രമ സമരങ്ങളും അനാവശ്യ സമരങ്ങളും നടത്തിയിട്ടുള്ളത് സി.പി.എമ്മും പോഷക സംഘടനകളുമാണ്. അങ്ങനെയുള്ളവർക്ക് ഇപ്പോൾ സമരമെന്ന് കേൾക്കുമ്പോൾ എന്തിനാണ് ഇത്രഅസഹിഷ്ണുത? തെറ്റായ നയങ്ങൾക്കെതിരെ ഇനിയും പ്രതിഷേധിക്കും. ജനകീയ സമരങ്ങളുടെ മുൻ നിരയിൽ കേരളത്തിലെ പ്രതിപക്ഷം ഉണ്ടാകും.
അറസ്റ്റിലൂടെ ഭയപ്പെടുത്താൻ നോക്കണ്ട'. വിഡി സതീശൻ പറഞ്ഞു.

ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതെയാക്കാം എന്നത്

അധികാരത്തിന്റെ വമ്പ് കാണിച്ച് ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതെയാക്കാം എന്നത് അതിമോഹം മാത്രമാണെന്നായിരുന്നു ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി തുറന്നടിച്ചത്. 'സമരങ്ങളെ പ്രോത്സാഹിപ്പിക്കുകയും, അനാവശ്യ സമരങ്ങൾ പോലുമുണ്ടാക്കി അതിന്റെ സാധ്യതകളെ പോലും ഉപയോഗപ്പെടുത്തി അതിലൂടെ അധികാരത്തിൽ വന്ന ഇടതുപക്ഷസർക്കാർ ജനകീയ സമരങ്ങളോട് ഇപ്പോൾ കാണിക്കുന്ന അസഹിഷ്ണുത അത്ഭുതപ്പെടുത്തുന്നതാണ്.
മുസ്‌ലിം യൂത്ത് ലീഗ് സേവ് കേരള മാർച്ചിനെ അതിക്രൂരമായാണ് പോലീസ് നേരിട്ടത്. ശേഷം മുപ്പതോളം മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകരെ ജയിലിലടക്കുകയും ചെയ്തു. അവർക്കെതിരിലെല്ലാം ഇല്ലാകഥകൾ ഉണ്ടാക്കിയാണ് കേസ്സെടുത്തത്'.

ജനാധിപത്യത്തെ അടിച്ചമർത്താൻ ആർക്കും കഴിയില്ല

'മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെയും അറസ്റ്റ് ചെയ്തിരിക്കുകയാണ്. അധികാരത്തിന്റെ വമ്പ് കാണിച്ച് ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതെയാക്കാം എന്നത് അതിമോഹം മാത്രമാണ്. ഇത്തരം ഭയപ്പെടുത്തലുകൾക്ക് വഴങ്ങാൻ കഴിയില്ല. സർക്കാറിന്റെ തെറ്റായ നയങ്ങൾക്കെതിരിൽ ഇനിയും ഉച്ചത്തിൽ സംസാരിക്കുകയും വേണ്ടിവന്നാൽ ജനകീയ പ്രക്ഷോഭങ്ങളുടെ മുന്നിൽ നിൽക്കുകയും ചെയ്യും.
ജനാധിപത്യത്തെ അടിച്ചമർത്താൻ ആർക്കും കഴിയില്ല എന്നോർമിക്കണം', ഫേസ്ബുക്കിൽ പികെ കുഞ്ഞാലിക്കുട്ടി കുറിച്ചു.

English summary
Actor Hareesh Peradi Praises PK Firoz, Says He Will one day Become Kerala Home minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X