Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഏത് വലിയ നേതാവാണെങ്കിലും ഞങ്ങള്‍ തറവാടികളായ കമ്മ്യൂണിസ്റ്റ് കുലമാടമ്പികളാകും'; പരിഹാസം

hareesh

കോഴിക്കോട്: നടന്‍ ഹരീഷ് പേരടിയുടെ ദാസേട്ടന്റെ സൈക്കിള്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ഹരീഷ് പേരടി രംഗത്ത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യവും സൗഹ്യദവും മാനവികതയും ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍...അത് ഏത് വലിയ നേതാവാണെങ്കിലും ഞങ്ങള്‍ തറവാടികളായ കമ്മ്യൂണിസ്റ്റ് കുലമാടമ്പികളാകുമെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

ഇടത് പ്രൊഫൈലുകളില്‍ വിമര്‍ശനം

ഇടത് പ്രൊഫൈലുകളില്‍ വിമര്‍ശനം

കഴിഞ്ഞ ദിവസമാണ് സി പി എം നേതാവ് എം എ ബേബി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഹരീഷ് പേരടിയുടെ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചത്. എന്നാല്‍ ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. പാര്‍ട്ടിയെയും നേതാക്കളെയും വിമര്‍ശിക്കുന്ന ഹരീഷ് പേരടിയുടെ പങ്കുവച്ചത് ശരിയായില്ലെന്നാണ് ഇടത് പ്രൊഫൈലുകളില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനം.

എം എ ബേബിയുടെ വിശദീകരണം

എം എ ബേബിയുടെ വിശദീകരണം

വിമര്‍ശനം കടുത്തതോടെ എം എ ബേബി ഇതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. എനിക്കും എന്റെ പാര്‍ട്ടിക്കും യോജിക്കാന്‍കഴിയാത്തകാര്യങ്ങള്‍ ഹരീഷ് പറഞ്ഞിട്ടുണ്ടെങ്കില്‍, അദ്ദേഹം നിര്‍മ്മിക്കുന്ന സിനിമയുടെ പോസ്റ്റര്‍ എന്റെ ഫേസ്ബുക്കില്‍വന്നതോടെ, അത്തരം നിലപാടുകള്‍ക്ക് ഞാന്‍ അംഗീകാരം കൊടുത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്ന് എം എ ബേബി പറഞ്ഞു.

വിശാലാടിസ്ഥാനത്തില്‍ സാദ്ധ്യമാവണം

വിശാലാടിസ്ഥാനത്തില്‍ സാദ്ധ്യമാവണം

സങ്കുചിതമായ കക്ഷിരാഷ്ട്രീയ പരിഗണനകള്‍ക്ക് അതീതമായി കലാസാഹിത്യമേഖലകളില്‍ വിമര്‍ശനപരമായ സഹകരണം വിശാലാടിസ്ഥാനത്തില്‍ സാദ്ധ്യമാവണം എന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്ന നിലപാട്. ഇടതുപക്ഷവിരുദ്ധന്റെ' സിനിമക്ക് ഞാനെന്തിനുപ്രചാരണം നല്‍കുന്നു എന്നചോദ്യം സാമൂഹ്യമാദ്ധ്യമങ്ങളില്‍ പലരും ഉയര്‍ത്തിയത് എനിക്ക് ചിലസുഹൃത്തുക്കള്‍ അയച്ചുതരികയുണ്ടായി.

സൗഹൃദം ഉറപ്പിച്ചത്

സൗഹൃദം ഉറപ്പിച്ചത്

ജയപ്രകാശ് കുളൂരിന്റെ 'അപ്പുണ്ണികളുടെ റേഡിയോ' എന്ന ഒരു നാടകമാണ് അപ്പുണ്ണി ശശി, ഹരീഷ് പേരടി എന്നീ നടന്മാരുമായി എനിക്കുള്ള സൗഹൃദം ഉറപ്പിച്ചത്. അതിപ്രഗല്‍ഭരായ ആരണ്ടുനടന്മാരും പുതിയ ഉയരങ്ങള്‍ കീഴടക്കുന്നുവെന്ന് കേള്‍ക്കാനല്ലാതെ അവരുടെ ചലച്ചിത്രജീവിതം സിനിമകണ്ട് വിലയിരുത്താന്‍ എനിക്ക് അവസരം കിട്ടിയില്ലെന്നും എം എ ബേബി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഹരീഷ് പേരടിയുടെ പ്രതികരണം

ഹരീഷ് പേരടിയുടെ പ്രതികരണം

നമുക്ക് അതിരാവിലെ എഴുന്നേറ്റ് ബി ബി സിയുടെ ഡോക്യൂമെന്‍ട്രി പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലം നോക്കാം...ആവിഷ്‌ക്കാര സ്വാതന്ത്ര്യം പുത്തോ എന്നും സഹിഷ്ണുത പൂവിട്ടോ എന്നും നോക്കാം....അവിടെ വെച്ച് ഞങ്ങള്‍ നിങ്ങള്‍ക്ക് മാനവികത വിളമ്പും ...അതും തിന്ന് ഒരക്ഷരം മിണ്ടാതെ ഏമ്പക്കം വിട്ട് സ്തുതി പാട്ടും പാടി പോയ്‌ക്കോണം..

കമ്മ്യൂണിസ്റ്റ് കുലമാടമ്പികളാകും

കമ്മ്യൂണിസ്റ്റ് കുലമാടമ്പികളാകും

അതല്ലാതെ വെറെ എവിടെയെങ്കിലും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും സൗഹ്യദവും മാനവികതയും ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍...അത് ഏത് വലിയ നേതാവാണെങ്കിലും ഞങ്ങള്‍ തറവാടികളായ കമ്മ്യൂണിസ്റ്റ് കുലമാടമ്പികളാകും...ഉത്തരകൊറിയിസം നീണാള്‍ വാഴട്ടെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+