അന്ന് ഞാന്‍ കോണ്‍ഗ്രസായി... ഇന്ദിരാഗാന്ധിക്ക് ജയ് വിളിക്കുകയും ചെയ്തു; ഓര്‍മ പങ്കുവെച്ച് ഇന്നസെന്റ്

കോഴിക്കോട്: മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്നസെന്റ്. കമ്മ്യൂണിസ്റ്റ് കുടുംബമായിരുന്നു ഇന്നസെന്റിന്റേത്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഇന്നസെന്റ് ചാലക്കുടി സീറ്റ് കോണ്‍ഗ്രസിന്റെ പി സി ചാക്കോയില്‍ നിന്ന് പിടിച്ചെടുത്ത് ചരിത്രം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ചെറുപ്പത്തില്‍ താന്‍ രാഷ്ട്രീയ നേതാവാകാന്‍ ശ്രമിച്ച രസകരമായ സംഭവം പങ്കുവെക്കുകയാണ് ഇന്നസെന്റ്. കൗമുദി മൂവീസിന്റെ ഇന്നസെന്റ് കഥകളില്‍ ആണ് അദ്ദേഹം ഓര്‍മ പങ്കുവെക്കുന്നത്.

അന്നെനിക്ക് 18-19 വയസെ ഉള്ളൂ. ഒരു നേതാവാകണം എന്നാണ് എനിക്ക് ആഗ്രഹം. ഇപ്പോള്‍ ഞാന്‍ എം പി ഒക്കെയായി. അന്ന് ഇത്രയും ഒന്നും വേണ്ട ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ ചേരണം. ആ പാര്‍ട്ടിയില്‍ ചേര്‍ന്ന് ജയ് വിളിക്കാനൊന്നും എനിക്കിഷ്ടമല്ല. അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണണല്ലോ നമ്മുടെ ബാക്ക്ഗ്രൗണ്ട്. ഞാന്‍ ബാലന്‍ മാഷോട് പറഞ്ഞു, ഞാന്‍ കമ്മ്യൂണിസ്റ്റുകാരന്‍ ആവാം പക്ഷേ അതില്‍ എന്തെങ്കിലും ഒരു സ്ഥാനം തരണം. ബാലന്‍ മാഷ് പറഞ്ഞു സ്ഥാനമൊന്നും കിട്ടില്ല.

1

കുറെ നാള്‍ നീ പാര്‍ട്ടിയില്‍ നില്‍ക്കണം. അങ്ങനെ നിന്നു നമ്മുടെ ആളുകള്‍ക്കും മുകളിലുള്ളവര്‍ക്കും ഒക്കെ തോന്നണം. അങ്ങനെയാണ് അതിന്റെ ഒരു പോക്ക്. അല്ലാതെ പെട്ടെന്ന് ഒന്നും ആവാന്‍ പറ്റില്ല. എന്റെ ഉള്ളില്‍ ഒരു മണ്ഡലം സെക്രട്ടറിയെങ്കിലും ആവണം എന്നാണ്. അതിനുള്ള കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ടി എസ് എ കൃഷ്ണന്‍ എന്ന് പറയുന്ന ആളോട് ഞാന്‍ പറഞ്ഞത് എനിക്കൊന്ന് പാര്‍ട്ടിയില്‍ ചേരണം എന്ന്. അദ്ദേഹം പറഞ്ഞു ശരി നമ്മുടെ പാര്‍ട്ടിയില്‍ ചേരാം ആര്‍എസ്പി എന്ന് പറഞ്ഞു.

2

ഞാന്‍ ചോദിച്ചു എന്താണത്? അപ്പൊ അവര് പറഞ്ഞു റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി. എന്നാ പിന്നെ കുഴപ്പമില്ല ഒരു കമ്മ്യൂണിസത്തിന്റെ ഒരു ഇതുണ്ടല്ലോ. അങ്ങനെ പാര്‍ട്ടിയില്‍ ചേരുക മാത്രമല്ല, നിയോജകമണ്ഡലം സെക്രട്ടറിയുമായി. ആര്‍ എസ് പിയുടെ ഇരിങ്ങാലക്കുട നിയോജകമണ്ഡലം സെക്രട്ടറിയാണ് ഞാന്‍. അതിനുശേഷം വല്ലപ്പോഴും ഒരിക്കെ തിരുവനന്തപുരത്തുനിന്നോ കൊല്ലത്തുനിന്നോ കെ കെ കുമാരപിള്ള ഇവരൊക്കെ വരുമ്പോള്‍ കുറച്ചുപേരെ കാണിക്കണം.

3


ഒരിക്കല്‍ ഞാന്‍ ഇങ്ങനെ ഒരു പത്തു ഇരുപത്തഞ്ചു പിള്ളേരെ കാണിച്ചു. ക്രൈസ്റ്റ് കോളേജിലെ വോളിബോള്‍ ടീമില്‍ ഉള്ള പിള്ളേരാണ്. അങ്ങനെ ആ പിള്ളേരൊക്കെ കൊണ്ടിരുത്തി. അങ്ങനെ ഒരിക്കല്‍ കുമാരപിള്ള എന്നോട് ചോദിച്ചു കഴിഞ്ഞ പ്രാവശ്യം കാണുന്നവരെ അല്ലല്ലോ ഇപ്രാവശ്യം കാണുന്നത്. ഇപ്രാവശ്യം കാണുന്നവരെ അല്ലല്ലോ പിന്നെ കാണുന്നത്. ഞാന്‍ പറഞ്ഞു വേറൊന്നുമില്ല സ്റ്റുഡന്‍സ് ആണ് അവര്‍ക്ക് എക്‌സാം ആണ് അതുകൊണ്ടാണ് എന്ന്.

4

ഞാന്‍ ആള് ശരിയല്ല എന്ന് അയാള്‍ക്കൊരു സംശയമുണ്ട്. അങ്ങനെയിരിക്കയാണ് തിരുവനന്തപുരത്ത് ആര്‍ എസ് പിയുടെ ഒരു വലിയൊരു മീറ്റിംഗ് നടക്കുന്നത്. സ്റ്റേറ്റ് സമ്മേളനം എന്നൊക്കെ പറയുന്ന തരത്തില്‍ വലിയൊരു സമ്മേളനം എന്നെ വിളിച്ച് ടി എസ് എ കൃഷ്ണന്‍ പറഞ്ഞു ഇവിടുന്ന് ഇന്നസെന്റ് പോകണം. എല്ലാ സ്ഥലത്തുനിന്നും ഇതുപോലെ ഓരോരുത്തരോ ആള്‍ക്കാര്‍ ഒക്കെ പോകും കൊല്ലത്തും കരുനാഗപ്പള്ളിയില്‍ ഒക്കെയാണ് നമ്മുടെ ആള്‍ക്കാര്‍ കൂടുതലുള്ളത്.

5

അവിടെ വരെ എത്താന്‍ കാശ് വേണ്ടേ. എനിക്ക് അങ്ങനെ പിരിക്കാന്‍ ആയിട്ടുള്ള ഒരു മനസ്സോ പ്രാക്ടീസോ ഒന്നുമില്ല. എന്നാലും ഏതോ ഒന്ന് രണ്ട് കോണ്‍ട്രാക്ടര്‍മാരൊക്കെ പൈസ തന്നു. അവരുടെ ചില കാര്യങ്ങളൊക്കെ പറയണം എന്ന് പറഞ്ഞു. മന്ത്രി ബേബി ജോണിനോട് പറയണമെന്നൊക്കെ പറഞ്ഞു. ഞാന്‍ പറഞ്ഞു, പറയാം ബേബിയോട് ഞാന്‍ പറയാം ബേബി ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കാതിരിക്കാന്‍ പറ്റില്ല എന്നൊക്കെയാണ് ഞാന്‍ പറയുന്നത്. അങ്ങനെ ഇവിടുന്ന് തിരുവനന്തപുരത്ത് എത്തി സ്റ്റാച്യു ലോഡ്ജില്‍ എത്തി.

6

അന്ന് 18 രൂപയോ മറ്റോ ഉള്ളൂ ഇരിങ്ങാലക്കുടയില്‍ നിന്ന് തിരുവനന്തപുരത്ത് പോകാന്‍. ഞാനതിനാല്‍ അതിന് വേണ്ട കാശ് തലയിണയുടെ കവറിന്റെ ഉള്ളില്‍ വെച്ചിട്ട് പോയി മീറ്റിങ്ങിനു പോയി. തിരിച്ചുവന്നു ഭക്ഷണം കഴിച്ചു നേരം വെളുത്തു ഇരിങ്ങാലക്കുടയ്ക്ക് തിരിച്ചു പോണം. കാശ് നോക്കിയപ്പോള്‍ തലയുടെ കവറിന്റെ ഉള്ളില്‍ ഒന്നും കാണുന്നില്ല. ആരോ അടിച്ചോണ്ട് പോയി. ഞാന്‍ അധ്വാനിച്ച് കൊണ്ടുവന്ന കാശു ഒന്നുമല്ല. അപ്പോഴേ എനിക്ക് മനസ്സിലായി ദൈവം ഉണ്ട്.

7

കാരണം ഒരാവശ്യവുമില്ലാതെ ഞാന്‍ ഒരാളുടെ കയ്യില്‍ നിന്ന് കാശ് വാങ്ങി മന്ത്രിയോട് സംസാരിക്കാം എന്നൊക്കെ പറഞ്ഞ് വന്നതാണ്. കയ്യില് കുറച്ച് കാശുണ്ട് അങ്ങനെ കൊല്ലം വരെ എത്തി. ഞാന്‍ കൊല്ലം ബസ്റ്റാന്‍ഡില്‍ പുറത്തേക്കിറങ്ങി. നാലും കൂടിയ സ്ഥലത്തു നിന്നപ്പോള്‍ ഉണ്ട് ഒരു രണ്ടു മൂന്നു ലോറികള്‍ മുളയൊക്കെ വെച്ച് കെട്ടി പോവാണ്. ഒരു ജില്ലാ സമ്മേളനമോ മറ്റോ തൃശൂര്‍ നടക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ ഇന്ദിരാഗാന്ധി വരുന്നുണ്ട്.

8

എനിക്കാണെങ്കില്‍ ഇരിഞ്ഞാലക്കുട പോണം. പോവാനണെങ്കില്‍ കയ്യില്‍ കാശുമില്ല. ഈ ലോറിയില്‍ നിന്ന് ആള്‍ക്കാരൊക്കെ ഇറങ്ങി സിഗരറ്റ് വലിക്കുകയൊക്കെയാണ്. ഞാന്‍ ലോറിയുടെ അടുത്തേക്ക് പോയി. അവരുടെ മുദ്രാവാക്യം ഒക്കെ ശ്രദ്ധിച്ചു. 'ഇന്ദിരാഗാന്ധി, ആയിരങ്ങള്‍ പിന്നാലെയുണ്ട് ഞങ്ങള്‍ നിങ്ങളുടെ കൂടെ' എന്നു പറയുന്ന മുദ്രാവാക്യം ഞാന്‍ കേട്ടു. ആ ലോറിയില്‍ കയറിപ്പോയാല്‍ ചാലക്കുടിയില്‍ എത്താം.

9

ഞാന്‍ നോക്കിയപ്പോള്‍ അവിടന്നും കുറച്ചു പേര്‍ കേറുന്നുണ്ട് തൃശ്ശൂര്‍ക്ക്. ഞാന്‍ പറഞ്ഞു ഞാനും തൃശ്ശൂര്‍ക്ക് സമ്മേളനത്തിന് ഉള്ളതാണ് എന്ന്. അവിടെ നിന്നുള്ള ഒരാള്‍ എനിക്കൊരു ബാഡ്ജ് തന്നു. ഇന്ദിരാ ഗാന്ധിയുടെ ചിത്രമുള്ള ബാഡ്ജ്. അത് കുത്തിയിട്ട് ആ ലോറിയില്‍ ഞാന്‍ കയറി നിന്നു. എനിക്ക് കുടിക്കാന്‍ നാരങ്ങാവെള്ളവും കഴിക്കാന്‍ പഴവും തന്നു. ആ നാരങ്ങാവെള്ളവും പഴവും ഒക്കെ കഴിച്ചതിനുശേഷം ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു.

10

എന്റെ നാട്ടിലുള്ളവരോ എന്റെ പാര്‍ട്ടിയില്‍ ഉള്ളവരോ അത് എങ്ങാനും കണ്ടാല്‍ എന്നെ അവിടെ വെച്ച് കൊല്ലും. ഞാന്‍ ഉറക്കെ ലക്ഷം ലക്ഷം പിന്നാലെ ധീരതയോടെ നയിച്ചോളൂ എന്നൊക്കെ വിളിച്ചു പറഞ്ഞു. എന്റെ ശബ്ദം നന്നായത് കൊണ്ടാണെന്ന് തോന്നുന്നു പിന്നെ എനിക്കായി മുദ്രാവാക്യം വിളിയുടെ ചുമതല. ആ വണ്ടി രാത്രി എവിടെയോ നിര്‍ത്തി ഊണ് കഴിച്ചു അതിനുള്ള പൈസയും അവര്‍ കൊടുത്തു. ചാലക്കുടി എത്തിയപ്പോള്‍ ഞാന്‍ ഇറങ്ങി എല്ലാവരും ഇറങ്ങി. എല്ലാവരും എന്നെ നേതാവായിട്ട് കണക്കാക്കുന്നത് പോലെ.

11

ഞാന്‍ മെല്ലെ അവിടുന്ന് നേരെ വീട്ടിലേക്ക് പോയി നല്ല ഉറക്കം ക്ഷീണം ഉണ്ടായിരുന്നു. ഞാനീ ബാഡ്ജ് പോക്കറ്റിലിട്ടുണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞ് പല്ലൊക്കെ തേച്ച് ഞാന്‍ ഇങ്ങനെ ആലോചിച്ചു വല്ല കാര്യമുണ്ടോ ഇങ്ങനൊക്കെ ചെയ്യേണ്ട എന്ന്. അപ്പോള്‍ അവിടെ അകത്ത് ഒരു സംസാരം. എന്റെ പോക്കറ്റില്‍ നിന്ന് അമ്മക്ക് ഈ ബാഡ്ജ് കിട്ടി അത് അമ്മ അപ്പന്റെ കയ്യില്‍ കൊടുത്തു. അപ്പന് ബാഡ്ജ് എടുത്തു കൊണ്ട് എന്നോട് ചോദിച്ചു നീ ഇവിടുന്നു പോകുമ്പോള്‍ ആര്‍എസ്പി അല്ലായിരുന്നോ എങ്ങനെയാടാ നീ ഇത്ര പെട്ടെന്ന് കോണ്‍ഗ്രസ് ആയത് എന്ന്. ഞാനെന്റെ അപ്പനോട് പറഞ്ഞു വിശപ്പിന്റെ മുന്നില്‍ ഇതൊന്നു ഒന്നുമല്ല അപ്പാ എന്ന്.

12

അതിന് ശേഷം എം പിയായ ശേഷം ഞാന്‍ രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ ഒക്കെ കാണുമ്പോള്‍ വിചാരിക്കും ഇക്കഥയൊക്കെ അദ്ദേഹം അറിഞ്ഞിട്ടുണ്ടാകുമോ, അറിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ എന്നൊക്കെ. എന്നിട്ട് ഞാന്‍ ഒറ്റക്കിരുന്ന് ചിരിക്കും. അപ്പോള്‍ ബിജുവൊക്കെ എന്നോട് ചോദിച്ചിട്ടുണ്ട്. എന്തിനാണ് ഒറ്റക്കിരുന്ന് ചിരിക്കുന്നത് എന്ന്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+