കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എംപിയായപ്പോള്‍ പാര്‍ട്ടിക്ക് വോട്ട് പിടിക്കാനല്ല ശ്രമിച്ചത്, പകരം ചെയ്തത് ഇത്'; ഇന്നസെന്റ് പറയുന്നു

Google Oneindia Malayalam News

മലപ്പുറം: മലയാള സിനിമക്ക് ഒഴിച്ച് നിര്‍ത്താനാവാത്ത താരമാണ് ഇന്നസെന്റ്. 2014 മെയ്യില്‍ ലോക്‌സഭയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പിന്തുണയോടെ ചാലക്കുടി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച വിജയിച്ച് എംപിയുമായി. അതിനിടെ ഇടയ്ക്ക താരത്തെ കാന്‍സര്‍ ബാധിച്ചുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്.

'ആണുങ്ങൾ പാവാട ഉടുത്തു വരട്ടെ എന്ന് പുച്ഛിക്കുന്ന k7 അങ്കിൾസ്'; പ്രതികരണവുമായി ഹരീഷുമാർ'ആണുങ്ങൾ പാവാട ഉടുത്തു വരട്ടെ എന്ന് പുച്ഛിക്കുന്ന k7 അങ്കിൾസ്'; പ്രതികരണവുമായി ഹരീഷുമാർ

എന്നാല്‍ അദ്ദേഹം കാന്‍സറിനെ തെല്ലും ഭയപ്പെടാതെ രോഗത്തിനെതിരെ പൊരുതുകയും വിജയിക്കുകയുമായിരുന്നു. അദ്ദേഹത്തിന്റെ കാന്‍സര്‍ ബാധിച്ച ഘട്ടത്തിലെ അനുഭവങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

1

മലപ്പുറം തിരുവാലി പാലിയേറ്റീവ് യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം കാന്‍സറിനെ കുറിച്ച് പറഞ്ഞത്. ചിരിച്ചും ചിന്തിപ്പിച്ചുമായിരുന്നു ഇന്നസെന്റ് സ്വന്തം കാന്‍സര്‍ അനുഭവങ്ങള്‍ വേദിയില്‍ പങ്കുവെച്ചത്. എംപിയായപ്പോള്‍ പാര്‍ട്ടിക്ക് നാല് വോട്ട് പിടിക്കാനല്ല ശ്രമിച്ചതെന്നും അഞ്ചിടത്ത് കാന്‍സര്‍ പരിശോധന സംവിധാനങ്ങള്‍ സ്ഥാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മാമോഗ്രാം എന്ന ട്രീറ്റ് മെന്റ് ചെയ്യണമെങ്കില്‍ 2000 രൂപയെങ്കിലും വേണ്ടിവരുമെന്നും അതിനാല്‍ അങ്കമാലി. ചാലക്കുടി, ആലുവ, പെരുമ്പാവൂര്‍ എന്നീ അഞ്ച് സ്ഥലങ്ങളില്‍ മാമോഗ്രാം ചികിത്സാ കേന്ദ്രം സ്ഥാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ലിബറല്‍ ആങ്ങളമാരുടെ കയ്യടി കിട്ടാനല്ല; എന്റെ ബോധ്യങ്ങളാണ് ഞാന്‍ പറയുന്നത്; മറുപടിയുമായി ഫാത്തിമ തെഹ്ലിയലിബറല്‍ ആങ്ങളമാരുടെ കയ്യടി കിട്ടാനല്ല; എന്റെ ബോധ്യങ്ങളാണ് ഞാന്‍ പറയുന്നത്; മറുപടിയുമായി ഫാത്തിമ തെഹ്ലിയ

മേക്കോവര്‍ പൊളിച്ചു; പൂര്‍ണിമയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

അടുത്തിടെ ഫ്‌ളവേഴ്‌സ് ടിവിയില്‍ നടന്ന ഒരു പരിപാടിക്കിടെ ഇന്നസെന്റിനെ ചികിത്സിച്ച ഡോക്ടര്‍ വിപി ഗംഗാധരന്‍ പറഞ്ഞിരുന്നു. ആശുപത്രിയില്‍ വരുമ്പോള്‍ തന്നെ കുറച്ചു ബുദ്ധിമുട്ടുകള്‍ പറഞ്ഞു കൊണ്ടാണ് അദ്ദേഹം വന്നിരുന്നതെന്നും ആ സമയത്ത് അദ്ദേഹത്തിന്റെ മുഖത്ത് ഭീതി ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. ബയോപ്‌സി കഴിഞ്ഞു അദ്ദേഹം ചിരിച്ചിട്ടായിരുന്നില്ല പോയത്.

3

റിപ്പോര്‍ട്ട് വന്നശേഷം അദ്ദേഹത്തെ വിളിച്ച് കാര്യം പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഭീതിയണ്ടായിരുന്നു എന്ന് വേണം പറയാന്‍. ലിംഫോമ എന്ന കാന്‍സറാണെന്നും ചികിത്സ വേണമെന്നും പറഞ്ഞു. ആഘട്ടത്തിലൊന്നും അദ്ദേഹം വ്യത്യസ്തനായിരുന്നില്ല. എല്ലാ രോഗികളെയും പോലെ അദ്ദേഹത്തിനും ഭീതിയുണ്ടായിരുന്നു.

പ്രവാസികള്‍ പ്രാര്‍ഥിക്കുന്നു... ഏപ്രില്‍ തിരിച്ചുവരണേ!! പണം കൈ നിറയെ, രൂപ 20.75ല്‍പ്രവാസികള്‍ പ്രാര്‍ഥിക്കുന്നു... ഏപ്രില്‍ തിരിച്ചുവരണേ!! പണം കൈ നിറയെ, രൂപ 20.75ല്‍

4

അതേസമയം ഇങ്ങനൊരു രേഗം ആര്‍ക്കെങ്കിലും സ്ഥിരീകരിച്ചാല്‍ അതിനെ മറ്റുള്ളവരില്‍ നിന്ന് മറച്ചുവെക്കാനായിരിക്കും എല്ലാവരും ശ്രമിക്കുക. എന്നാല്‍ തനിക്ക് കാന്‍സറാണെന്ന് അദ്ദേഹം ലോകത്തോട് വിളിച്ച് പറയുകയായിരുന്നു. ഞാന്‍ ആരുടേയും മുതല്‍ കട്ടു കൊണ്ട് വന്നിട്ടില്ല, പുറത്തു പറയാതിരിക്കാന്‍ എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞ മറുപടി.

5

ഇന്നസെന്റിന്റെ പ്രധാന ക്വാളിറ്റി എന്നത് ഒരു ചികിത്സയെ കുറിച്ച് പറയുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ചാടുന്ന സ്വഭാവം മിക്ക മലയാളികള്‍ക്കും ഉണ്ട് എന്നാല്‍ ഇന്നസെന്റ് അങ്ങനെ ആയിരുന്നില്ല. എല്ലാവരും പറയുന്നത് ഒരു ചെവിയില്‍ കൂടി കേട്ട് മറ്റ് ചെവിയില്‍ കൂടി വിടുമായിരുന്നുവെന്നും ഡോക്ടര്‍ പറയുന്നു. തുടക്കം മുതല്‍ തനിക്ക് ഡോക്ടറെയാണ് വിശ്വീസമെന്നും അതിനാല്‍ തനിക്ക് ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.

6

ക്യാന്‍സര്‍ രോഗികളില്‍ രണ്ടു വിഭാഗത്തിലാണ് ആളുകളെ വേര്‍തിരിക്കുന്നത്. ആദ്യത്തെ വിഭാഗം ഞാന്‍ മരിച്ചു പോകും ഇനി ജീവിക്കില്ല എന്ന കണക്കു കൂട്ടലില്‍ ജീവിക്കുന്നവരും രണ്ടാമത്തെത് ഞാന്‍ ഫൈറ്റ് ചെയ്യും എന്ന തീരുമാനത്തില്‍ ജീവിക്കുന്നയാളുമാണ്. ഇന്നസെന്റ് രണ്ടാം വിഭാഗത്തില്‍ പെടുന്നയാളായിരുന്നു. വളരെ ലാഘവത്തോടെയും പോസിറ്റീവ് ആയിട്ടുമാണ് അദ്ദേഹം മുന്നോട്ട് കാന്‍സറിനെ അതിജീവിച്ച് മുന്നോട്ട് പോയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അദ്ദേഹത്തെ പ്രത്സാഹിപ്പിച്ചവരില്‍ ഒരു വലിയ പങ്ക് തന്റേതുമായിരുന്നുവെന്നും ഡോക്ടര്‍ പറയുന്നു.

Recommended Video

cmsvideo
കേരളത്തില്‍ BJPക്ക് രക്ഷയില്ല, രാഷ്ട്രീയം അവസാനിപ്പിച്ച് ശ്രീധരന്‍ | Oneindia Malayalam

English summary
Actor Innocent open up about his cancer experiences goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X