വിടി ബൽറാമിനെതിരെ രൂക്ഷ വിമർശനവുമായി പ്രശസ്തനടൻ; ആദ്യം തെറിവിളി, വിളിച്ചത് കുറഞ്ഞുപോയെന്ന് വീഡിയോയും

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  'ബലരാമാ താങ്കള്‍ ആദ്യം സഖാവ് എകെജി ആരാണെന്ന് പഠിക്കണം' | Oneindia Malayalam

  തൃശ്ശൂർ: എകെജിയെ അപമാനിച്ച കോൺ‌ഗ്രസ് യുവ എംഎൽഎ വിടി ബൽറാമിനെതിരെയുള്ള പ്രതിഷേധം ശക്തമാകുകയാണ്. വിമർശനവുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. പ്രശസ്ത നടൻ ഇർഷാദ് അലിയും ബൽറാമിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. സാമൂഹ്യ മാധ്യമധ്യമത്തിൽ വിടി ബൽറാമിനെ മോശം ഭാഷയിലൂടെയാണ് വിമർശിച്ചത്.

  ഇതിൽ പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഇർഷാദ് വീണ്ടും വിശദീകരണവുമായി രംഗത്ത് വരികയായിരുന്നു. രണ്ടാമത് വീഡിയോയിലൂടെയാണ് രംഗത്ത് വന്നത്. ഇതിലും രൂക്ഷ വിമർശനം തന്നെയാണ് ഇർഷാദ് ഉന്നയിച്ചത്. താൻ പറഞ്ഞതിൽ ഒരു തെറ്റുമില്ലെന്നും പറഞ്ഞത് കുറഞ്ഞു പോയെന്നാണ് തോന്നുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.

  ഇല്ലെങ്കിൽ ഉറക്കം വരില്ലായിരുന്നു

  ഇല്ലെങ്കിൽ ഉറക്കം വരില്ലായിരുന്നു

  തന്റെ നിലവാരം നോക്കിയതിനാലാണ് അത്രയെങ്കിലും തെറി പറഞ്ഞ് നിർത്തിയതെന്നും ഇല്ലെങഅകിൽ തന്റെ ഉറക്കം വരെ നഷ്ടമായേനെ എന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസുകാരൻ പോലും എകെജിയെ കമ്മിയെന്ന് വിളിച്ച് അധിക്ഷേപിക്കില്ല. അത്തരത്തിലുള്ള ഒരാളെയാണ് ബലറാം അധിക്ഷേപിച്ചതെന്നും ഇർഷാദ് പറഞ്ഞു.

  സഖാവ് എകെജി ആരാണെന്ന് പഠിക്ക്

  സഖാവ് എകെജി ആരാണെന്ന് പഠിക്ക്

  "ബല്‍റാമിനെ ഞാന്‍ തെറിവിളിച്ച സംഭവത്തില്‍ കുറച്ച് പരാതികള്‍ കേട്ടിരുന്നു. ബലരാമാ താങ്കള്‍ ആദ്യം സഖാവ് എകെജി ആരാണെന്ന് പഠിക്കണം. ബല്‍റാമിനെ വിളിച്ച തെറി കുറഞ്ഞ് പോയി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ നിലവാരത്തിന് അനുസരിച്ച് അത്രയല്ലേ പറയാന്‍ പാടൊള്ളൂ. അത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഉറങ്ങാന്‍ പോലും സാധിക്കില്ലായിരുന്നു.' എന്നാണ് ഇർഷാദ് വീഡിയോയിലൂടെ പറഞ്ഞത്.

  കെആർ മീരയും രംഗത്ത്

  കെആർ മീരയും രംഗത്ത്

  എകെജിക്കെതിരായ പരാമര്‍ശനത്തില്‍ വി.ടി ബല്‍റാം എംഎല്‍എയെ വിമര്‍ശിച്ച് എഴുത്തുകാരി കെ ആര്‍ മീരയും രംഗത്ത് വന്നിരുന്നു. വിമര്‍ശനമെന്നാല്‍ ഒരു ചെറുകഥയ്ക്കു വേണ്ട യുക്തിഭദ്രത പോലുമില്ലാത്ത കള്ളക്കഥയാകരുതെന്ന് അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വിടി ബല്‍റാം എകെജിയെ വിമര്‍ശിച്ചതില്‍, പൗരന്‍ എന്ന നിലയില്‍ തനിക്കു പരാതിയൊന്നുമില്ല. പക്ഷേ, വിമര്‍ശനമെന്നാല്‍ ഒരു ചെറുകഥയ്ക്കു വേണ്ട യുക്തിഭദ്രത പോലുമില്ലാത്ത കള്ളക്കഥയാകരുത് എന്നു നിര്‍ബന്ധമുണ്ടെന്നും കെ.ആര്‍ മീര പറയുന്നു.

  പിണറായി പറയേണ്ടിയിരുന്നത് അങ്ങിനെയല്ല

  വിടി ബല്‍റാം എകെജിയെ അധിക്ഷേപിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വായിച്ച് എല്‍ഡിഎഫിനു വോട്ട് ചെയ്ത ഒരു പൗരന്‍ എന്ന നിലയില്‍ എനിക്കു ക്ഷോഭമുണ്ടായെന്നും മീര പറയുന്നു. എ.കെ.ജിയെ അവഹേളിച്ച എംഎല്‍എയെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെ ജീര്‍ണ്ണത തെളിയിക്കുന്നു എന്നാണ് അദ്ദേഹം എഴുതിയത്. ബാലപീഡനത്തെ ന്യായീകരിക്കാന്‍ എകെജിയെ അധിക്ഷേപിച്ച എംഎല്‍എയെ കോണ്‍ഗ്രസ് രക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെ ജീര്‍ണ്ണത തെളിയിക്കുന്നു ‘ എന്നാണ് അദ്ദേഹം എഴുതേണ്ടിയിരുന്നതെന്നും മീര ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

  ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Actor Isrshad's facebook post against VT Balram

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്