ജയന്‍ ചേര്‍ത്തല സിപിഐ വിടുന്നോ? കെസിയുമായി അടുത്ത ബന്ധം, ഉചിതമായ സമയത്ത് തീരുമാനം
പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് കുറച്ചുകാലം മാറി നില്‍ക്കുകയാണ് എന്ന് നടനും പൊതുപ്രവര്‍ത്തകനുമായ ജയന്‍ ചേര്‍ത്തല. സി പി ഐ ബ്രാഞ്ച്‌ല കമ്മിറ്റി അംഗമായ ജയന്‍ ചേര്‍ത്തല ഇടത് വേദികളിലെ സ്ഥിരം സാന്നിധ്യങ്ങളില്‍ ഒരാള്‍ കൂടിയാണ്. പാര്‍ട്ടിയുടെ സമവാക്യങ്ങള്‍ മാറിയതായി തോന്നിയിട്ടുണ്ട് എന്നും തന്റെ വിയോജിപ്പ് നേതാക്കളെ അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ ചില കാഴ്ചപ്പാടുകളോട് യോജിക്കാന്‍ കഴിയുന്നില്ല എന്നും കുറച്ച് അതൃപ്തിയുണ്ടാകുമ്പോള്‍ തന്നെ മാറി നില്‍ക്കുന്നതാണ് നല്ലത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ചാനലില്‍ പോയിട്ട് നേതാക്കളെ കുറ്റം പറയാനൊന്നും താന്‍ തയ്യാറല്ല എന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് ചില കാര്യങ്ങളില്‍ തോന്നിയ വിയോജിപ്പ് മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ അതിനുളള പരിഹാരം ഒരു ചോദ്യം ചിഹ്നമായി തുടരുകയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ തിരുത്താനുളള ശക്തി തനിക്കില്ലെന്നും ജയന്‍ പറഞ്ഞു. അതിനാല്‍ മാറി നില്‍ക്കാം എന്നാണ് തീരുമാനിച്ചിരിക്കുന്നത് എന്നും മറ്റൊരു പാര്‍ട്ടിയിലേക്ക് പോയിട്ടില്ല എന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു. അതേസമയം കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ തന്നെ ക്ഷണിച്ചിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.
ആ പരിപാടിയില്‍ പോകാന്‍ സാധിച്ചില്ല എന്നും കെ സി വേണുഗോപാലുമായി തനിക്ക് വ്യക്തിപരമായി ബന്ധങ്ങളുണ്ട് എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം തങ്ങള്‍ സംസാരിക്കാറുണ്ട് എന്നും അനുയോജ്യമായ സമയം വരുമ്പോള്‍ തീരുമാനം എടുക്കും എന്നും ജയന്‍ വ്യക്തമാക്കി. അതേസമയം താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിനെക്കുറിച്ചും അദ്ദേഹം ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞു.
അമ്മയുടെ പ്രസിഡന്റാകാന്‍ താരപരിവേഷമുളള ഒരാള്‍ തന്നെയാണ് വേണ്ടത് എന്നും അതിന് മോഹന്‍ലാലിനെ പോലൊരു വ്യക്തി തന്നെ വരണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോഹന്‍ലാല്‍ എന്ത് ചെയ്തായും ആത്മാര്‍ത്ഥതോടെയാണ് ചെയ്യുന്നത് എന്നും അങ്ങനെയൊരു പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ ലാലേട്ടനും മമ്മൂക്കയും സുരേഷ് ഗോപിയും മുന്‍കൈ എടുക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ടെലിവിഷന്‍ പരമ്പരകളിലൂടെ മലയാള ചലച്ചിത്രവേദിയിലെത്തിയ താരമാണ് ജയന്‍ ചേര്‍ത്തല. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത വലയം എന്ന പരമ്പരയിലൂടെയാണ് തുടക്കം. 'എന്റെ മാനസപുത്രി' എന്ന പരമ്പരയിലെ 'തോബിയാസ്' എന്ന കഥാപാത്രം ടെലിവിഷന്‍ പ്രേക്ഷകരുടെയിടയില്‍ മികച്ച അഭിപ്രായം നേടി. 2001 ല്‍ പുറത്തിറങ്ങിയ കാക്കി നക്ഷത്രം ആണ് ആദ്യ ചലച്ചിത്രം.












Click it and Unblock the Notifications