ജയന്റെ മരണത്തിലെ ദുരൂഹത..! അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി..!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതോടെ മലയാള സിനിമാ രംഗത്തെ പല ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ അടക്കമുള്ളവ ആരോപണങ്ങളായി ഉയര്‍ന്നു വന്നിരുന്നു. നടന്‍ ശ്രീനാഥിന്റെ മരണവും ജഗതിയുടെ അപകടവും ഉള്‍പ്പെടെ ഉള്ളവയില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിക്കപ്പെട്ടു. ഇപ്പോഴിതാ 37 വര്‍ഷം മുന്‍പ് മരിച്ച നടന്‍ ജയന്റെ മരണവും അന്വേഷിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരിക്കുന്നു. സിനിമാ ചിത്രീകരണത്തിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജയന്‍ മരിച്ച സംഭവം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പീരുമേട് സ്വദേശി ഡോ. എം മാടസ്വാമി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരിക്കുകയാണ്.

കാവ്യയുടെ മൊഴി പൊളിയുന്നു...? സിനിമാ സെറ്റില്‍ പള്‍സര്‍ സുനി കാവ്യയുടെ ഡ്രൈവര്‍..??

ദിലീപ് ഭാഗ്യപരീക്ഷണത്തിന്...! പുറത്തിറങ്ങിയേ ഒക്കൂ..! ഇനി ഇതാണ് ജനപ്രിയന് മുന്നിലുള്ള വഴി..!

JAYAN

കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ചെന്നൈയില്‍ വെച്ചായിരുന്നു കേരളത്തെ ഞെട്ടിച്ച് കൊണ്ടുള്‌ള ആ മരണം. ഡ്യൂപ്പില്ലാതെ അതിസാഹസികമായിട്ടായിരുന്നു ഹെലികോപ്റ്ററില്‍ തൂങ്ങി ആടിയുള്ള ജയന്റെ അഭിനയം. ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് താഴെ വീണായിരുന്നു ജയന്റെ മരണം. അന്നത്തെ സൂപ്പര്‍സ്റ്റാറിന്റെ മരണത്തില്‍ ഏറെ ദുരൂഹതകള്‍ ആരോപിക്കപ്പെട്ടിരുന്നു.

English summary
Complaint filed to Chief minister demanding an investigation in actor Jayan's death
Please Wait while comments are loading...