• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

"മാധ്യമപ്രവർത്തകൻ സ്വതന്ത്രനാണ്, നമ്മുടെ നികുതിപ്പണമല്ല അയാൾക്ക് മാസപ്പടിയായി ലഭിക്കുന്നത്" കുറിപ്പ്

Google Oneindia Malayalam News

തിരുവന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ജനം ടിവി കോർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തത്. കേസിൽ അറസ്റ്റിലായ സ്വപ്ന നായരുടെ നിർണായക മൊഴി പുറത്തുവന്നതിന് പിന്നാലെയാണ് അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. ജനം ടിവിയുടെ ഉന്നദ പദവിയിലിരിക്കുന്ന മാധ്യമപ്രവർത്തകനെ സ്വർണ്ണക്കടത്ത് കേസുമായി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് പുതിയ വിവാദങ്ങൾക്ക് വഴിമരുന്നിടുകയും ചെയ്തിരുന്നു. സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ജോയ് മാത്യൂ.

 കൊടുക്കൽ വാങ്ങൽ ഏർപ്പാട്

കൊടുക്കൽ വാങ്ങൽ ഏർപ്പാട്


മാധ്യമ പ്രവർത്തകർക്ക് അധികാര കേന്ദ്രങ്ങളുമായി അടുത്ത ബന്ധം ഉണ്ടാവുന്നത് സ്വാഭാവികം. രാഷ്ട്രീയ സ്‌കൂപ്പുകൾ തരപ്പെടുത്തുകയാണ് ലക്ഷ്യം എന്ന് വിചാരിക്കാമെങ്കിലും അപ്പക്കഷ്ണങ്ങൾ ധാരാളം ലഭിക്കുന്ന ഇടനാഴികകൾ ആണല്ലോ അവിടം. അതുകൊണ്ട് തന്നെ പ്രലോഭനങ്ങളും നിരവധിയായിരിക്കും. രാഷ്ട്രീയക്കാർക്കും ഇവരെക്കൊണ്ട് പ്രയോജനങ്ങൾ ഉള്ളതുകൊണ്ട് ഇതൊരു കൊടുക്കൽ വാങ്ങൽ ഏർപ്പാടാണ് ഇതെന്നും ജോയ് മാത്യൂ വിശേഷിപ്പിക്കുന്നു. അതായത് ഒരു പാലാരിവട്ടം പാലം. ഇത് മലയാളത്തിലെ പത്രക്കാരിൽ ചിലരുടെ മാത്രം കാര്യമല്ല. പൊതുവെ ലോകമെമ്പാടുമുള്ള മാധ്യമ ചരിത്രം പരിശോധിച്ചാൽ അത് മനസ്സിലാകും. രാഷ്ട്രീയക്കാർ മാത്രമല്ല ഉദ്യോഗസ്ഥ വൃന്ദവുമായും അടുത്ത ബന്ധം പത്രക്കാർക്ക് ഉണ്ടാവും; ഉണ്ടാവണം. ഇവിടെയാണ് സ്വർണ്ണക്കള്ളക്കടത്തിൽ ഒരു മാധ്യമ പ്രവർത്തകനു പങ്കുണ്ടോ എന്ന കാര്യം ഉയരുന്നതെന്നും ജോയ് മാത്യൂ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

ജനം ടിവിയ്ക്ക് ബിജെപിയുമായുള്ള ബന്ധം?

ജനം ടിവിയ്ക്ക് ബിജെപിയുമായുള്ള ബന്ധം?


കൈരളി ടിവി ക്ക് സിപിഎം പാർട്ടിയുമായി ബന്ധമില്ലാത്തത് പോലെ തന്നെയാണ് ജനം ടിവി ക്ക് ബിജെപി യുമായി ബന്ധമില്ലാത്തത് എന്ന് അവർ പറഞ്ഞാൽ അത് വിശ്വസിക്കാൻ നമ്മൾ ശ്രമിക്കേണ്ടതാണ്. വീണ്ടും നമ്മൾ പാലാരിവട്ടം പാലത്തിൽത്തന്നെ! എന്നാൽ സ്ഥാപനവുമായി ബന്ധപ്പെടുത്താതെ വ്യക്തി എന്ന നിലയ്ക്ക് അനിൽ നമ്പ്യാർ ചെയ്തത് ശരിയോ എന്നത് ഇനിയും തെളിയിക്കപ്പെടേണ്ട ഒന്നാണ്. കുറ്റവാളി കൊടുക്കുന്ന മൊഴി വ്യാജമാണെന്ന് വന്നാൽ നമ്മുടെ സങ്കല്പങ്ങൾ പാലത്തിൽ നിന്നും താഴേയ്ക്ക് എറിയേണ്ടിവരും. വാസ്തവങ്ങൾ അവാസ്തവങ്ങളാവാൻ അധിക സമയം വേണ്ടാത്തകാലമാണിത് എന്ന് നമുക്കറിയാം, തിരിച്ചു സംഭവിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

 ദാവൂദിനെക്കുറിച്ചും മദർ തെരേസയെക്കുറിച്ചും

ദാവൂദിനെക്കുറിച്ചും മദർ തെരേസയെക്കുറിച്ചും

മാധ്യമപ്രവർത്തകർക്ക് സമൂഹത്തിലെ പലരുമായും ബന്ധം വെക്കേണ്ടിവരും .അതിൽ ഉന്നതരും ഉന്നതരാവാൻ വെമ്പുന്നവരും ഉണ്ടാവാം. സാധാരണക്കാരുണ്ടാകാം, അസാധാരണക്കാരും ഉണ്ടാകാം. സമൂഹത്തിലെ വിവിധ തട്ടിലുള്ളവരുമായി ബന്ധപ്പെടുക എന്നത് മാധ്യമപ്രവർത്തനത്തിന്റെ ഭാഗമാണ്. ദാവൂദ് ഇബ്രാഹിമിനെക്കുറിച്ചും മദർ തെരേസയെക്കുറിച്ചും ഒരേയാൾ തന്നെ എഴുതുന്നതും അതുകൊണ്ടാണ്.

 ജാഗ്രത പുലർത്തേണ്ടത്

ജാഗ്രത പുലർത്തേണ്ടത്

ആരാണ് അടുത്ത മന്ത്രി അല്ലെങ്കിൽ എംഎൽഎ അഥവാ എംപി എന്നൊക്കെ മനസ്സിലാക്കാൻ ഒരു സദാ പത്രക്കാരനുപോലും സാധിച്ചെന്നു വരാം. എന്നാൽ ആരാണ് കള്ളക്കടത്തുകാരൻ, ആരാണ് കൊള്ളക്കാരൻ ആരാണ്‌ കള്ളസന്യാസി എന്നൊന്നും ആർക്കും മുൻകൂട്ടി മനസ്സിലാക്കാൻ സാധിക്കണമെന്നില്ല.. അത് അറിഞ്ഞു കൊണ്ടുതന്നെ ഇത്തരക്കാരുമായി ബന്ധം സ്ഥാപിക്കുന്നവരുമുണ്ട്. പക്ഷെ അതാണ് പെട്ടെന്ന് കണ്ണിൽപ്പെടാത്തതായ പാലത്തിലെ ഗർത്തങ്ങൾ എന്ന് അവർ അറിയുന്നില്ല . ബന്ധപ്പെടുന്നവരുമായി കൃത്യമായ അകലം പാലിക്കാതിരുന്നാൽ ഇമ്മാതിരി ഗർത്തങ്ങളിലോ ചിലപ്പോൾ പാലത്തിൽ നിന്നു താഴെ നിലത്തോ തന്നെ വീണു പോകാം . അവിടെയാണ് ഒരു മാധ്യപ്രവർത്തകൻ ജാഗ്രത്താവേണ്ടതെന്നും ജോയ് മാത്യൂ ചൂണ്ടിക്കാണിക്കുന്നു.

 നിൽനിൽപ്പില്ലെന്ന്

നിൽനിൽപ്പില്ലെന്ന്

"പ്രത്യുപകാരങ്ങളുടെ സിമന്റും കമ്പിയും കൊണ്ട് നിർമ്മിച്ച പാലങ്ങൾ അധികകാലം നിൽക്കില്ല എന്നും പലതും പെട്ടെന്നുതന്നെ നിലം പൊത്തുന്നതാണെന്നും നാം കണ്ടുകൊണ്ടിരിക്കയാണല്ലോ! ഇവിടെയിപ്പോൾ ഭരണസംവിധാനത്തിൽ സ്വാധീനമുള്ള ഒരാളെ കള്ളക്കടത്തിൽ മാധ്യമപ്രവർത്തകൻ സഹായിക്കുന്നു എന്ന് പറയപ്പെടുന്നു .അപ്പോൾ ഭരണകേന്ദ്രത്തിൽ നിന്നും ഇയാൾക്ക് വേണ്ട സഹായങ്ങൾ എത്തിച്ചുകൊടുക്കുവാനുള്ള ബാധ്യതയും മധ്യവർത്തിയായ ഇടനിലക്കാരൻ /ഇടനിലക്കാരിയ്ക്ക് ഉണ്ടാവുകയില്ലേ എന്ന് പാലത്തിൽ കയറിയ പൊതുജനം സംശയിക്കുന്നതിൽ തെറ്റില്ല. ഒരുകാര്യം മാത്രം മനസിലാക്കിയാൽ മതി" ജോയ് മാത്യൂ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

മാധ്യമപ്രവർത്തകൻ സ്വതന്ത്രനാണ്

"മാധ്യമപ്രവർത്തകൻ സ്വതന്ത്രനാണ്, നമ്മുടെ നികുതിപ്പണമല്ല അയാൾക്ക് മാസപ്പടിയായി ലഭിക്കുന്നത്. ഒരു സ്ഥാപനത്തിലല്ലെങ്കിൽ മറ്റൊരു സ്ഥാപനത്തിൽ അയാൾ ജോലിയെടുത്ത് ജീവിക്കും. ഇല്ലെങ്കിൽ സ്വന്തമായി ഒരെണ്ണം തുടങ്ങും . ഇക്കാലത്ത് അതിനാണോ പ്രയാസം ? പക്ഷെ പാലത്തിന്റെ മറു തലക്കൽ ഉള്ളയാളോ ? ഒരു സംസ്ഥാനത്തിന്റെ ഭരണം കൈയ്യാളിയിരുന്ന ഒരാൾ, പൊതുജനത്തിന്റെ നികുതിപ്പണം ശമ്പളമായി പറ്റിക്കൊണ്ടിരുന്ന ആൾ. അയാൾ പെട്ടെന്ന് തിരശീലയ്ക്ക് പിറകിലേക്ക് മാറ്റപ്പെടുന്നു. പകരം മാധ്യമപ്രവർത്തകൻ പാലത്തിൽ കുരുതിയർപ്പിക്കപ്പെടുന്നു. ശ്രദ്ധിക്കുക, പാലം അപകടത്തിലാണ്. ആർക്കൊക്കെ എന്തൊക്കെ എങ്ങിനെയൊക്കെ എവിടെയൊക്കെ കിട്ടി എന്ന് ഇപ്പോഴും അറിയാത്ത പാവം ജനങ്ങൾ അതൊക്കെ അറിയുന്നതുവരെ പൊളിഞ്ഞു വീഴില്ലെന്നുറപ്പില്ലാത്ത പാലാരിവട്ടം പാലത്തിനു മുകളിൽ തന്നെ നിൽക്കേണ്ടിവരും" ജോയ് മാത്യൂ പറയുന്നു.

English summary
Actor Joy Mathew's facecbook post on Gold smuggling controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X