കുട്ടികള്‍ ചില്ലറക്കാരല്ല, ഈ ബുള്‍ ജെറ്റ് പൊളിയാണ്; സഹോദരങ്ങള്‍ക്ക് പിന്തുണയുമായി നടന്‍ ജോയ് മാത്യു
കോഴിക്കോട്: കണ്ണൂര്‍ ആര്‍ടി ഓഫീസില്‍ സംഘര്‍ഷം ഉണ്ടാക്കിയതിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത യൂട്യൂബ് വ്‌ളോഗര്‍മാരായ ഇബുള്‍ ജെറ്റ് സഹോദരങ്ങളെ റിമാന്‍ഡ് ചെയ്തിരുന്നു. പൊതു മുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം നില്‍ക്കല്‍, കൊവിഡ് മാനദണ്ഡ ലംഘനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
എന്നാല്‍ തങ്ങളെ കള്ളക്കേസില്‍ കുടുക്കിയെന്ന് സഹോദരങ്ങള്‍ ആരോപിക്കുന്നത്. അറസ്റ്റിലായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. നേരത്തെ കോണ്‍ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണയും മാത്യു കുഴല്‍നാടനും രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ വ്‌ളോഗര്‍മാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജോയ് മാത്യു. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ജോയ് മാത്യുവിന്റെ പിന്തുണ. കുട്ടികള്‍ ചില്ലറക്കാരല്ല എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് ജോയ് മാത്യു പിന്തുണ അറിയിച്ചത്. കുട്ടികള്‍ ചില്ലറക്കാരല്ല, ഈ ബുള്‍ ജെറ്റ് പൊളിയാണ് - മാമൂല്‍ സാഹിത്യവും മാമാ പത്രപ്രവര്‍ത്തനവും ഈ പിള്ളേര്‍ ഉഴുതു മറിക്കുകയാണ്. ഇതിനൊരു പുതുമണ്ണിന്റെ മണമുണ്ട്- ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, ജോയ് മാത്യുവിന്റെ പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. വന്ന് വന്ന് ജോയ് മാത്യുവിന്റെ ഉള്ള വിവരവും വിവേകവും നശിച്ചു പോയെന്നാ തോന്നുന്നേ. അല്ലാതെ ഇന്ന് എംവിഡിയില്‍ കിടന്ന് പട്ടി ഷോ കാണിച്ച ഇവന്മാരെ ഇയാള് സപ്പോര്‍ട്ട് ചെയ്യുവോ എന്നായിരുന്നു ഒരാള്‍ ഫേസ്ബുക്ക് പോസ്റ്റിനെ താഴെ ചോദിച്ചത്.

മഴ പെയ്തു നനഞ്ഞ മണ്ണിന്റെ മണവും മുള്ളുമ്പോ നനഞ്ഞ മണ്ണിന്റെ മണവും തമ്മില്‍ വ്യത്യാസം ഉണ്ട് ജോയ് മാത്യു ചേട്ടാ ചേട്ടന് മനസ്സിലായില്ലെങ്കിലും ബുള്‍ ജെറ്റിന് മനസ്സിലായിക്കോളും, സെല്ലിനകത്തു ഇഷ്ടം പോലെ സമയം ഉണ്ടല്ലോ ചിന്തിക്കാന്‍ എന്നായിരുന്നു മറ്റൊരാള്‍ കമന്റ് ചെയ്തത്.

അതേസമയം, രാഷ്ട്രീയ നേതാക്കളില്‍ നിന്ന് മാത്യു കുഴല്‍നാടനും ബിന്ദു കൃഷ്ണയുമാണ് പിന്തുണുമായി രംഗത്തെത്തിയത്. ഇന്ന് കൊറോണയെക്കാള്‍ വലിയ വിപത്തായി മാറുകയാണ് പോലീസിന്റെയും വാഹന വകുപ്പിന്റെയും അതിക്രമങ്ങള്‍. ഇതില്‍ ഒടുവിലത്തേതാണ് വ്‌ലോഗ്ഗറുമാരായ ഈബുള്‍ ജെറ്റ് സഹോദരന്മാരോട് കണ്ണൂരിലെ വാഹന പരിശോധന ഉദ്യോഗസ്ഥര്‍ കാട്ടിയത്. നിയമലംഘനം ഉണ്ടെങ്കില്‍ നടപടി എടുക്കാന്‍ വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അല്ലാതെ നിങ്ങള്‍ക്ക് തോന്നിയത് പോലെ കൈകാര്യം ചെയ്യാന്‍ ഇത് വെള്ളിരിക്കാപട്ടണമല്ല എന്നായിരുന്നു മാത്യു കുഴല്‍നാടന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

വാഹന വകുപ്പിന്റെ വേട്ട അവസാനിക്കുന്നില്ല എന്ന കുറിപ്പോടെയാണ് ബിന്ദു കൃഷ്ണയുടെ പോസ്റ്റ് തുടങ്ങുന്നത്. വ്‌ളോഗര്‍മാരായ അനുജന്മാര്‍ എബിനെയും ലിബിനെയും അറസ്റ്റ് ചെയ്ത് വേട്ടയാടുന്നത് ക്രൂരതയാണ്. നിയമ ലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ പിഴ ചുമത്തുകയാണ് ചെയ്യേണ്ടത്. ജീവിതം മുന്നോട്ട് നയിക്കാന്‍ ചെറുപ്പക്കാര്‍ പുതിയ ജീവിതമാര്‍ഗ്ഗങ്ങള്‍ സ്വയം കണ്ടെത്തുകയാണ്. അവര്‍ ആരെയും ഉപദ്രവിക്കാന്‍ വരുന്നില്ല, ആരെയും കൊള്ളയടിക്കാന്‍ വരുന്നില്ല, ഒരു തട്ടിപ്പിനും നേതൃത്വം നല്‍കുന്നില്ല- ബിന്ദു കൃഷ്ണ ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications