കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇന്നെന്റെ മകന്‍ ജീവിച്ചിരിക്കുന്നെങ്കില്‍ കാരണക്കാരന്‍ സുരേഷ്‌ഗോപിയാണ്' ; മണിയൻപിള്ള രാജു പറയുന്നു

Google Oneindia Malayalam News

കൊച്ചി: കോവിഡ് കാലത്തുണ്ടായ അനുഭവം പങ്കിട്ട നടൻ മണിയൻപിള്ള രാജുവിന്റെ തുറന്നുപറച്ചിൽ ഇപ്പോൾ വൈറൽ ആയി മാറുന്നു. തന്റെ മകൻ ഇപ്പോൾ ജീവിച്ചിരിക്കാൻ കാരണം നടൻ സുരേഷ് ഗോപി ആണെന്നാണ് മണിയൻപിള്ള രാജു വെളിപ്പെടുത്തിയിരിക്കുന്നത്.

ഗുജറാത്തിലെ ഒരു വിദൂരമായ സ്ഥലത്തുളള എണ്ണ കമ്പനിയിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് തന്റെ മകൻ സച്ചിൻ. കോവിഡ് കാലത്ത് മകനെയും മഹാമാരി പിടിമുറുക്കി.

തുടർന്ന്, ശ്വാസകോശത്തെ തകരാറിലാക്കുകയും ചെയ്തു. ഈ ദുരനുഭവം സമയത്താണ് നടനും എം പിയും ആയ സുരേഷ് ഗോപി സഹായഹസ്തവുമായി തനിക്ക് മുന്നിൽ എത്തിയത്. മകനെ രക്ഷിക്കുന്നതിലേക്ക് സഹായം ആവശ്യപ്പെട്ടപ്പോൾ ഒന്നല്ല, പകരം അദ്ദേഹം 4 എംപിമാരെയാണ് സുരേഷ് ഗോപി ബന്ധപ്പെടാൻ തയ്യാറായത്.

1

അദ്ദേഹത്തിന്റെ ഇടപെടലിൽ മകനെ ഉടൻ തന്നെ അത്യാധുനിക സജ്ജീകരണങ്ങളുള്ള ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞു എന്ന് മണിയൻപിള്ള രാജു പറയുന്നു. അന്ന് അങ്ങനെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതിനാൽ മകൻ രക്ഷപ്പെട്ടു എന്നും മണിയൻപിള്ള രാജു വ്യക്തമാക്കി. മകനെ ആശുപത്രിയിൽ എത്തിക്കാൻ അൽപ സമയം വൈകിയിരുന്നു എങ്കിൽ തന്റെ മകനെ ഇപ്പോൾ ജീവനോടെ കാണാൻ കഴിയില്ലായിരുന്നു. സുരേഷിന്റെ ഇടപെടൽ മൂലമാണ് അന്ന് മകനെ കൃത്യമായി ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത്.

'പൊന്നുരുക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം..?'; അമ്മയെ വിമർശിച്ച് ഷമ്മി തിലകന്റെ പോസ്റ്റ്'പൊന്നുരുക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം..?'; അമ്മയെ വിമർശിച്ച് ഷമ്മി തിലകന്റെ പോസ്റ്റ്

2

ഗുജറാത്തിൽ നിന്നും അഞ്ചു മണിക്കൂർ യാത്ര ചെയ്താണ് മകനെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചത്. ആശുപത്രിക്ക് പുറത്ത് തയ്യാറെടുത്ത് ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ഉണ്ടായിരുന്നു. ഉടൻ തന്നെ ചികിത്സയ്ക്ക് വിധേയമാക്കുകയായിരുന്നു. താര സംഘടനയായ അമ്മ സംഘടിപ്പിച്ച പരിപാടിയിൽ എത്തിച്ചേർന്ന സുരേഷ്ഗോപിയെ സ്വാഗതം ചെയ്തുകൊണ്ട് മണിയൻപിള്ള രാജു പരാമർശിച്ച കാര്യങ്ങൾ ആയിരുന്നു ഇത്.

3

ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണ് അമ്മ പരിപാടി സംഘടിപ്പിച്ചത്. കേൾക്കുന്ന ഏവർക്കും ഹൃദയത്തിൽ തൊടുന്ന അനുഭവം മണിയൻപിള്ള രാജു പരിപാടിയിൽ പങ്കുവെയ്ക്കാൻ തയ്യാറായത്. അതേസമയം, 20 വർഷങ്ങൾക്ക് ശേഷം അമ്മയുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നടൻ സുരേഷ്‌ഗോപി. ഇദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണമാണ് സഹ പ്രവർത്തകർ നൽകിയത്. ഇതിന് പിന്നാലെ ആയിരുന്നു നടൻ മണിയൻപ്പിളള രാജുവിന്റെ പ്രതികരണം ഉണ്ടായത്.

5

നടൻ മണിയൻപിള്ള രാജുവിന്റെ വാക്കുകൾ:-

'ഒരു വര്‍ഷം മുമ്പാണ്. കോവിഡിന്റെ രണ്ടാം തരംഗം ശക്തി പ്രാപിച്ചുതുടങ്ങിയ സമയം. എന്റെ മൂത്ത മകന്‍ സച്ചിനും കോവിഡ് പിടിപെട്ടു. അത് രൂക്ഷമായി അവനെ ബാധിക്കുകയും ചെയ്തു. ശ്വാസകോശം ചുരുങ്ങിപ്പോവുകയായിരുന്നു. ആരോഗ്യനില അത്യന്തം ഗുരുതരമായിരുന്നു. ഗുജറാത്തില്‍നിന്ന് സന്ദേശം വരുമ്പോള്‍ സഹായത്തിന് ആരെ സമീപിക്കണമെന്ന് എനിക്കൊരു രൂപവുമുണ്ടായിരുന്നില്ല.

നസ്രിയ ഫഹദിനൊപ്പം; ഈദ് മുബാറക്ക് ചിത്രങ്ങൾ പങ്കിട്ട് താരങ്ങൾ; ഫോട്ടോസ് വൈറൽ

5

പെട്ടെന്ന് സുരേഷ്‌ഗോപിയെ ഓര്‍ത്തു. ഞാന്‍ അദ്ദേഹത്തെ വിളിച്ചു. കരച്ചിലോടെയാണ് ഞാന്‍ സുരേഷിനോട് കാര്യങ്ങള്‍ വിശദീകരിച്ചത്. വിശദാംശങ്ങള്‍ എല്ലാം ചോദിച്ചറിഞ്ഞശേഷം അദ്ദേഹം ഫോണ്‍വച്ചു. പിന്നീട് നടന്നതെല്ലാം അദ്ഭുതങ്ങളായിരുന്നു. ഗുജറാത്തില്‍നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ഒരു റിമോട്ട് സ്ഥലത്താണ് മകന്‍ ജോലി ചെയ്യുന്ന ഓയില്‍ കമ്പനി. അവിടെയുള്ള എംപിയെ സുരേഷ്‌ഗോപി ബന്ധപ്പെട്ടു. ഒന്നല്ല നാല് എംപിമാരുടെ സഹായമാണ് അദ്ദേഹം തേടിയത്. അതിനുപിന്നാലെ അത്യാധുനിക സൗകര്യമുള്ള ആംബുലന്‍സ് എത്തി.

Recommended Video

cmsvideo
ശ്വേതാ മേനോന്‍ 'അമ്മ' ICC അധ്യക്ഷ സ്ഥാനം രാജിവെച്ചു | Oneindia Malayalam
7

അഞ്ച് മണിക്കൂര്‍ യാത്ര ചെയ്താണ് മകനെയും കൊണ്ടവര്‍ രാജ്‌കോട്ടിലെ ഹോസ്പിറ്റലില്‍ എത്തിയത്. അവിടെ എല്ലാത്തിനും തയാറെടുത്ത് ഡോക്ടര്‍മാരും ആശുപത്രി അധികൃതരും കാത്തുനില്‍പ്പുണ്ടായിരുന്നു. ഒരല്‍പം കൂടി വൈകിയിരുന്നെങ്കില്‍ മകനെ ജീവനോടെ തിരിച്ചുകിട്ടില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. സുരേഷിന്റെ ഇടപെടൽ ഒന്നുകൊണ്ടു മാത്രമാണ് അവനെ കൃത്യസമയത്ത് ഹോസ്പിറ്റലില്‍ എത്തിക്കാനും ചികിത്സകള്‍ തുടരാനും കഴിഞ്ഞത്. ഇന്നെന്റെ മകന്‍ ജീവിച്ചിരിക്കുന്നെങ്കില്‍ അതിന് കാരണക്കാരന്‍ സുരേഷ്‌ഗോപിയാണ്. സുരേഷിനെ എനിക്ക് ഒരിക്കലും മറക്കാനാകില്ല. അദ്ദേഹം എന്നുമെന്റെ ഹൃദയത്തില്‍ ഉണ്ടാകും.'

English summary
actor maniyanpilla raju reveals the help given by Suresh Gopi, when his son affected by ill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X