ലണ്ടനില്‍ നിന്നും വന്ന മനോജ് കെ ജയന്റെ ഫോണ്‍: പാട്ടിന് അഭിനന്ദനം ഒപ്പം ചെറിയൊരു തിരുത്തും
തിരുവനന്തപുരം: നടന്‍ മനോജ് കെ ജയനെ അഭിനന്ദിച്ച് മുസ്ലിം ലീഗം ദേശീയ സെക്രട്ടറിയും എംപിയുമായ അബ്ദുസ്സമദ് സമദാനി. പ്രവാചകൻ മുഹമ്മദ് നബിയുടെ പുത്രി ഫാത്തിമ ബീവിയെക്കുറിച്ചുള്ള മനോജ് കെ ജയന്റെ പാട്ട് പങ്കുവെച്ചുകൊണ്ടാണ് സമദാനിയുടെ അഭിനന്ദനം. ഭക്തിഗാനം പാടുമ്പോൾപോലും ആടുകയും തുള്ളുകയും ചെയ്യുന്ന അരോചകത്വം അരങ്ങുവാഴുന്നൊരുകാലത്ത് അത്തരം താഴ്ചകളിൽ നിന്നെല്ലാം മനോജിന്റെ ഈ കലാസപര്യ മുക്തമായിരിക്കുന്നുവെന്നായിരുന്നു സമദാനി ഫേസ്ബുക്കില്‍ കുറിച്ചത്.
കഴിഞ്ഞ ദിവസം ലണ്ടനിൽനിന്ന് നടൻ തന്നെ നേരിട്ട് വിളിച്ച് പാട്ട് കേൾക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് വ്യക്തമാക്കിയ സമദാനി പാട്ടിലെ ചെറിയ തെറ്റ് ചൂണ്ടിക്കാട്ടുകയും ചെയ്യും. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

മിനിഞ്ഞാന്ന് ഒരു പൊതുപരിപാടിയിലേക്ക് പോകവെ, യാത്രക്കിടയിൽ ബഹുമാന്യ സുഹൃത്ത് ശ്രീ മനോജ് കെ. ജയൻ്റെ ഒരു ഫോൺവിളി വന്നു. ലണ്ടനിൽ നിന്നായിരുന്നു അദ്ദേഹം സംസാരിച്ചത്. ഒരു ശുഭവൃത്താന്തം അറിയിക്കാനായിരുന്നു വിളിച്ചത്. അദ്ദേഹം ഒരു പാട്ട് പാടിയിരിക്കുന്നു. അതൊന്നു കേൾക്കണം. അദ്ദേഹം ഉടനെ പാട്ട് അയച്ചുതരികയും ചെയ്തു. നൈസർഗികതയും തനിമയും മൗലികതയും മേളിച്ചു നിൽക്കുന്ന സർഗക്രിയയുടെയും കലാപ്രക്രിയയുടെയും ആവിഷ്കാരമാണ് മനോജ് കെ. ജയൻ്റെ വ്യക്തിത്വസിദ്ധി.
സാരി ഇഷ്ടം: ചുവന്ന സാരിയില്‍ അതീവ സുന്ദരിയായി കീര്‍ത്തി സുരേഷ്

അഭിനേതാവ് എന്നതോടൊപ്പം ഗായകൻ കൂടിയാണദ്ദേഹം. ഇതിനു മുമ്പും അദ്ദേഹം ഗാനാലാപനം നിർവ്വഹിച്ചിട്ടുണ്ടെങ്കിലും ഈ രാഗാവിഷ്കാരം അദ്ദേഹത്തിലെ ഭാവഗായകൻ്റെ നൂതനമായ സങ്കേതങ്ങൾ അനാവരണം ചെയ്യുന്നതാണ്. കുറഞ്ഞ ദിവസങ്ങൾ കൊണ്ടുതന്നെ അസംഖ്യം ശ്രോതാക്കളെ ആകർഷിച്ച മനോജിൻ്റെ ഈ സ്വരസിന്ധു പ്രവാഹം തുടരുകയാണ്. അതിൻ്റെ വിജയവൈജയന്തിക്കായി സർവ്വ മംഗളങ്ങളും നേർന്നുകൊള്ളുന്നു.

മനോജ് കെ. ജയൻ കേരളീയ സംഗീത പൈതൃകചരിത്രത്തിൽ ഗഹനവും സമ്മോഹനവുമായ അദ്ധ്യായം തീർത്ത ജയവിജയന്മാരായ സഹോദരദ്വയത്തിലെ ജയൻ്റെ മകനാണെന്ന കാര്യം വർഷങ്ങൾക്ക് മുമ്പെ ആദ്യമറിഞ്ഞപ്പോൾ എനിക്കുണ്ടായ കൗതുകവും വിസ്മയവും ചെറുതായിരുന്നില്ല. മുഗ്ധസൗന്ദര്യം നിറഞ്ഞ ശുദ്ധസംഗീതത്തിൻ്റെ ധ്വനിമുഴങ്ങുന്നൊരു ലോകത്ത്, രാമായണത്തിലെ ലവകുശന്മാരുടെ പാരസ്പര്യപാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്ന ജയവിജയന്മാരുടെ കുടുംബത്തിൽ നിന്ന് വരുന്ന മനോജ് കെ. ജയന് ഇനിയും ഈ പാതയിൽ ഏറെ മുന്നോട്ട് പോകാനാകും.
ഇതാണ് യഥാര്‍ത്ഥ ഗ്ലാമറസ് ലുക്ക്; മാളവികയുടെ ഹോട്ട് ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

മനോജ് കെ. ജയൻ പാടിയ ഈ ഗാനത്തിൻ്റെ ഇതിവൃത്തം പ്രവാചകപുത്രി സയ്യിദ: ഫാത്തിമയാണ്. വിശുദ്ധ ഫാത്തിമയുടെ മഹത്വത്തിൻ്റെയും അവരോടുള്ള തലമുറകളുടെ ആദരാതിരേകത്തിൻ്റെയും വൈകാരികതലങ്ങളെ ഉൾക്കൊണ്ടുകൊണ്ടാണ് ഗാനം ആലപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഭക്തിഗാനം പാടുമ്പോൾപോലും ആടുകയും തുള്ളുകയും ചെയ്യുന്ന അരോചകത്വം അരങ്ങുവാഴുന്നൊരുകാലത്ത് അത്തരം താഴ്ചകളിൽ നിന്നെല്ലാം മനോജിൻ്റെ ഈ കലാസപര്യ മുക്തമായിരിക്കുന്നു.

ഗാനത്തിൻ്റെ രചന നിർവ്വഹിച്ച ഫൈസൽ പൊന്നാനിക്കും അത് ചിട്ടപ്പെടുത്തിയ അൻഷദ് തൃശ്ശൂരിനും അഭിനന്ദനങ്ങൾ. ഗാനത്തിൻ്റെ തുടക്കത്തിൽ 'മുത്തു നബീനക്കോമനയായ് ' എന്ന് പറയുന്നിടത്ത് വരിയിൽ ചെറിയൊരു സ്ഖലിതം വന്നു പോയിട്ടുണ്ട്. മുത്തുനബി എന്നാണ് ശരിയായ വാക്ക്. മുത്തുനബീന എന്നത് പിശകാണ്. ശ്രീ മനോജ് കെ. ജയനെക്കൊണ്ട് ഇനി ഇതേ ഗാനം പാടിപ്പിക്കുമ്പോൾ അത് തിരുത്താൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കുമെന്ന് പ്രത്യാശിക്കുന്നു.

ശ്രീ മനോജ് കെ. ജയനെ കോവിഡ് കാലത്തിനു മുമ്പ് കണ്ടത് ശ്രീനാരായണഗുരു ജനിച്ച ചെമ്പഴന്തിയിലെ ഗുരുകുലത്തിൽ നടന്ന ഗുരുജയന്തിയിൽ വച്ചായിരുന്നു. അന്ന് അദ്ദേഹത്തിന് ഗുരുവിൻ്റെ പേരിലുള്ളൊരു പുരസ്കാരം നൽകാനും എനിക്ക് അവസരം കൈവന്നു. കലാലോകത്തെ ഔന്നത്യത്തിൽ വിരാചിക്കുമ്പോഴും വിനയലാളിത്യത്തിൻ്റെ ആൾരൂപമാണ് മനോജിലെ മനുഷ്യൻ. ജീവിതാവിഷ്കാരത്തിൻ്റെ നടനപ്രക്രിയയിലും ഗാനാലാപനത്തിൻ്റെ സ്വരവിന്യാസാരോഹണത്തിലും എന്നും മനോജ് ഉച്ചസ്ഥായിയിലായിരിക്കട്ടെ !












Click it and Unblock the Notifications