
ആണും പെണ്ണും വ്യത്യാസം ലൈംഗികതയില്‍ മാത്രം; വൈറലായി ഷൈന്‍ ടോം ചാക്കോയുടെ മറുപടി
കൊച്ചി: അഭിമുഖങ്ങളിലെ ചോദ്യങ്ങളിലെ വൈറല്‍ മറുപടികളൊക്കെ ആലോചിച്ച് വരുന്നതല്ലെന്ന് നടന് ഷൈന്‍ ടോം ചാക്കോ. ചില ചോദ്യങ്ങളൊക്കെ അത്തരത്തില്‍ വരുന്നത് കൊണ്ടാണ് അങ്ങനെ മറുപടി നല്‍കുന്നതെന്ന് ഷൈന്‍ ടോം ചാക്കോ. അതേസമയം ആണും പെണ്ണും തമ്മില്‍ വ്യത്യാസമൊന്നുമില്ല. അത്തരത്തില്‍ ആകെയുള്ള വ്യത്യാസം ലൈംഗികതയില്‍ മാത്രമാണെന്നും ഷൈന്‍ പറയുന്നു.
ദിലീപ് കേസ്: 'ശ്രീജിത്തിന്റെ മാറ്റം അട്ടിമറിക്കാന്‍, ദര്‍വേഷ് സാഹിബ് സര്‍ക്കാരിന് വേണ്ടപ്പെട്ടവന്'
എല്ലാവരും കറക്ടായിട്ട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം. സെക്സ് എജുക്കേഷന്റെ ഒരു കുറവ് നമുക്കുണ്ടെന്നും ഷൈന്‍ ടോം ചാക്കോ വ്യക്തമാക്കി. കൗമുദി മൂവിസിന് നല്കിയ അഭിമുഖത്തിലായിരുന്നു ഷൈനിന്റെ വൈറല്‍ മറുപടികള്‍ പിറന്നത്.

ലൗ എന്ന ചിത്രം ഷൂട്ട് ചെയ്യുമ്പോള്‍ വലിയ പ്രശ്നമായിരുന്നു. കൊവിഡ് സമയത്ത് ഷൂട്ട് ചെയ്ത പടമായത് കൊണ്ട് സംഘടനകള്‍ പ്രശ്നമുണ്ടാക്കി. ഇത് ഒടിടിക്ക് കൊടുക്കാനുള്ള പരിപാടിയാണെന്നും, അങ്ങനെയുള്ളവരുമായി സഹകരിക്കില്ലെന്നും വരെ പറഞ്ഞു. ഇവര്‍ എട്ടോളം പടങ്ങള്‍ ഒടിടിക്ക് നേരത്തെ നല്കിയവരാണ്. അവരാണ് ഭീഷണിപ്പെടുത്തുന്നത്. ഒടിടിക്ക് വേണ്ടി എടുത്ത സിനിമയല്ല അത്. ഇപ്പോള്‍ ഇത് ആമസോണിന് ഇഷ്ടപ്പെടുന്നതാണ്, നെറ്റ്ഫ്ളിക്സിന് ഇഷ്ടപ്പെടുന്നതാണ് എന്നൊക്കെ പറഞ്ഞാണ് സിനിമകള്‍ ഇറക്കുന്നത്. ഇവര്‍ക്കൊക്കെ വേണ്ടിയാണോ നമ്മള് സിനിമ ഇറക്കുന്നത്. എല്ലാവര്ക്കും ഇഷ്ടപ്പെടാന്‍ വേണ്ടിയാണ് സിനിമ ഇറക്കുന്നതെന്ന് ഷൈന്‍ പറയുന്നു.

ഒടിടി കൊണ്ട് നാടിന് ഒരു ഗുണവും ഇല്ലെന്ന് ഷൈന്‍ പറയുന്നു. പണ്ട് ഷൂട്ടിംഗ് നടക്കുമ്പോള്‍ മുതല്‍ മുനിസിപ്പാലിറ്റി അടക്കമുള്ളവര്‍ക്ക് പണം ലഭിക്കുന്നുണ്ട്. അത് കാണാന്‍ വരുമ്പോള്‍ ഓട്ടോക്കാരന് വരെ കാശ് കിട്ടും. ഇതെല്ലാം നാടിന്റെ പുരോഗതിക്കായിട്ടാണ് പോകുന്നത്. എന്നാല്‍ ഒടിടിയുടെ കാര്യത്തില്‍ അത് ആ കമ്പനിക്ക് മാത്രമാണ് ലാഭം കിട്ടുന്നത്. നമ്മുടെ നാടിന്റെ പണം വിദേശ കമ്പനിയിലേക്കാണ് പോകുന്നത്. ഒരിക്കല്‍ നമ്മുടെ നാട് വിദേശകളില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതല്ലേ എന്നും ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നു. ഈ മറുപടിയും വൈറലായിട്ടുണ്ട്.

നമ്മുടെ കച്ചവടം ഒടിടിക്കാര്‍ ചെയ്യുന്നത് പോലെയാണ് കാര്യങ്ങള്‍. ഞാന്‍ ഈ പറയുന്നത് പലതും പല മച്ചാന്മാര്ക്കും മനസ്സിലാവുന്നില്ല. ഞാന്‍ കിളി പോയിട്ട് എന്തൊക്കെയോ പറയുകയാണെന്ന് അവര്‍ പറയുന്നുണ്ട്. നമുക്ക് കിട്ടുന്ന കച്ചവടമാണിത്. കുറച്ച് കഴിഞ്ഞ് അവര്‍ തീരുമാനിക്കും ഇതിന് എന്ത് വില കിട്ടണമെന്ന്. അത് ശരിയായ കാര്യമല്ല. മലയാള സിനിമയില്‍ ചിലര്‍ ഈ ഒടിടിക്കള്ക്കായി പടമെടുക്കുന്നുണ്ട്. അതിന് പണം കിട്ടും. പക്ഷേ അധിക കാലം അതുണ്ടാവില്ല. ഒടിടികള്‍ നമ്മുടെ കാര്യം നിയന്ത്രിക്കുന്ന അവസ്ഥ വരുമെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

മയക്കുമരുന്ന് അടിച്ചിട്ടാണോ ഞാന്‍ ഇരിക്കുന്നതെന്ന് ചിലര്‍ ചോദിക്കാറുണ്ട്. ഈ നാട്ടില്‍ എല്ലാവര്ക്കും കിട്ടുന്നതൊക്കെ തന്നെയാണ് ഞാന്‍ അടക്കമുള്ളവര്‍ക്ക് കിട്ടുക. എന്താണ് ലീഗല്‍ ആന്‍ഡ് ഇല്ലീഗല്‍ ഡ്രഗ്സ്. രണ്ടും ഡ്രഗ്സ് തന്നെയല്ലേ. ചില കാര്യങ്ങള്‍, പ്രത്യേകിച്ച് കഞ്ചാവ് പോലുള്ള നിയമവിരുദ്ധമാക്കി വെക്കുന്നത് കൊണ്ടാണ് കൂടുതല്‍ ചെലവാകുന്നതെന്നും ഷൈന്‍ പറയുന്നു. നമ്മള് ഇത് വലിക്കുന്നത് മാത്രമാണ്. എന്നാല്‍ ഇത് കൊണ്ട് കോടികള്‍ ഉണ്ടാക്കുന്നവരുണ്ട്. കഞ്ചാവ് വലിക്കുന്നവരെയാണ് അറസ്റ്റ് ചെയ്യുന്നത്. എന്ത് കൊണ്ടാണ് കഞ്ചാവ് ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നവരെ അറസ്റ്റ് ചെയ്യാത്തത്. ഇതൊക്കെയാണ് എല്ലാവരും ചോദിക്കേണ്ടതെന്നും ഷൈന്‍ പറഞ്ഞു.

കുട്ടികളുടെ കൈയ്യില്‍ എങ്ങനെയാണ് ഈ ഡ്രഗ്സ് എത്തുന്നത്. അവരുടെ മാതാപിതാക്കളെ ശരിക്കും കേസില്‍ ഉള്‍പ്പെടുത്തണം. കുട്ടിയുടെ കൈയ്യില്‍ എങ്ങനെയാണ് മയക്കുമരുന്ന് എത്തുന്നത്. ഇത്രയും നിയന്ത്രണങ്ങള്‍ നാട്ടിലുണ്ട്. അതുകൊണ്ട് കുട്ടി എങ്ങനെ മയക്കുമരുന്ന് ഉപയോഗിക്കാന്‍ തുടങ്ങി എന്നതില്‍ അധികാരികള്‍ക്ക് എതിരെയും കേസ് രക്ഷിതാക്കള്‍ക്ക് കൊടുക്കാം. എങ്ങനെ മയക്കുമരുന്ന് സമൂഹത്തില്‍ എത്തി എന്ന് ഉത്തരം പറയേണ്ടത് അവരാണ്. ഈ മയക്കുമരുന്ന് സമൂഹത്തിലേക്ക് എത്തിക്കുന്നരെയല്ലേ അറസ്റ്റ് ചെയ്യേണ്ടത്. എന്നാല്‍ അല്ലേ ഇത് ഇല്ലാതാവൂ. രാവിലെ സ്കൂളിലേക്ക് വിടുന്ന കുട്ടിയുടെ കൈവശം എങ്ങനെയാണ് മയക്കുമരുന്ന് എത്തുന്നതെന്നും ഷൈഷന് ടോം ചാക്കോ ചോദിക്കുന്നു.

ഇവിടെ ആണ്-പെണ് വ്യത്യാസമില്ല. നമ്മള് പെണ്ണിനെ മാത്രമായി എങ്ങനെയാണ് സംരക്ഷിക്കുക, കണ്മുന്നില് കാണുന്ന എല്ലാ ആളുകളെയും നമ്മള് സംരക്ഷിക്കേണ്ടതുണ്ട്. സിനിമകളില്‍ അവഗണന എന്ന് പറയുന്നത് സ്ത്രീകള്‍ക്ക് മാത്രമല്ല. സ്ിനിമയില്‍ പ്ലേറ്റ് കഴുകുന്നവരുടെ അവസ്ഥയൊക്കെ ഭീകരമാണ്. അന്ന് സെറ്റില്‍ ജോയില്‍ ചെയ്തവരുടെ കൂടെ ഇവര്‍ കഴുകുന്നുണ്ടാവും. അതുകൊണ്ട് ആണ് പെണ് വ്യത്യാസമില്ല. അത്തരം വ്യത്യാസം വേണ്ട ലൈംഗികതയില്‍ മാത്രമാണ്. നമ്മുടെയെല്ലാം പ്രധാന പ്രശ്നം അത് തന്നെയാണ്. ലൈംഗികതയെ കുറിച്ച് ബയോളജി ടീച്ചര്‍ക്ക് പോലും കൃത്യമായി അറിയാം. എല്ലാവരും ആദ്യം നല്ലൊരു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം. ഇതിനെ കുറിച്ചുള്ള ഒരു ധാരണ സമൂഹത്തിലുണ്ട്. കൂട്ടുകാരുടെ തെറ്റായ ധാരണകളാണ് നമുക്കും കിട്ടുന്നത്. ആരും ഇതേ കുറിച്ച് കൃത്യമായി പറഞ്ഞ് തന്നിട്ടില്ല. അതിന്റെ ഫ്രസ്ട്രേഷന്‍ നമുക്കുണ്ടെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
മഞ്ജുവാര്യർ അന്ന് പറഞ്ഞ കാര്യം പൂർണ്ണമായും ഇപ്പോള്‍ ശരിയായിരിക്കുകയാണ്: അഡ്വ.ടിബി മിനി