റിമ കല്ലിങ്കലിന്റെ വിമര്‍ശനത്തില്‍ പ്രതികരിച്ച് സിദ്ദിഖ്....അവര്‍ എന്ത് വേണമെങ്കിലും പറയട്ടെ!!
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് സിദ്ദിഖിന്റെ ആരോപണങ്ങളും അതിന് നടി റിമ കല്ലിങ്കല്‍ നല്കിയ മറുപടിയും വലിയ വിവാദമായിരുന്നു. സിദ്ദിഖിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ വന്നിരുന്നു. സിദ്ദിഖിനോളം തരംതാഴാന്‍ താനില്ലെന്നായിരുന്നു റിമ അന്ന് പറഞ്ഞത്. ഇതിന് ശേഷം സിദ്ദിഖ് കാര്യമായി പ്രതികരിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗമായിരുന്നു. മോഹന്‍ലാല്‍ അടക്കമുള്ള പ്രമുഖ താരങ്ങളെല്ലാം ഈ യോഗത്തിനെത്തിയിരുന്നു. സിദ്ദിഖ് ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. ചിരിച്ച് കൊണ്ടായിരുന്നു താരം റിമയ്ക്ക് മറുപടി നല്‍കിയത്. വിശദമായ വിവരങ്ങളിലേക്ക്...

സിദ്ദിഖ് രൂക്ഷ വിമര്‍ശനമായിരുന്നു അതിജീവിതയ്ക്കെതിരെ നേരത്തെ നടത്തിയത്. വിചാരണ കോടതി ജഡ്ജിക്കെതിരായ നടിയുടെ പരാതിയെ കുറിച്ചായിരുന്നു സിദ്ദിഖിന്റെ വിമര്‍ശനം. താനാണെങ്കില്‍ കോടതി മാറ്റാന്‍ ഒരിക്കലും ആവശ്യപ്പെടില്ലെന്ന് സിദ്ദിഖ് പറഞ്ഞു. പ്രതീക്ഷിച്ച വിധി ലഭിച്ചില്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കണമെന്നും സിദിഖ് തുറന്നടിച്ചിരുന്നു. ഇത് വലിയ വിവാദമായിരുന്നു. പിന്നീട് തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഈ വിഷയം ചര്‍ച്ചയായപ്പോഴും സിദ്ദിഖ് അതിജീവിതയെ പരിഹസിച്ചിരുന്നു. അതിജീവിത തൃക്കാക്കര തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോയെന്ന് സിദ്ദിഖ് ചോദിച്ചിരുന്നു.

അതിജീവിതയുടെ പരാതി തൃക്കാക്കരയില്‍ വിഷയമാക്കിയത് എന്തിനാണെന്ന് പോലും തനിക്കറിയില്ല. കോടതിയില്‍ നില്ക്കുന്ന സംഭവത്തില്‍ സംശയം പ്രകടിപ്പിക്കുന്നത് ശരിയല്ല. എനിക്കെതിരെ ഒരു കേസ് കോടതിയിലുണ്ടെങ്കില്‍ ഞാനൊരിക്കലും ഈ ജഡ്ജി ശരിയല്ല, എനിക്ക് ഈ ജഡ്ജി അടുത്ത് നിന്ന് നീതി കിട്ടില്ല, ഈ ജഡ്ജിയെ മാറ്റി വേറെ നല്ല ജഡ്ജിനെ കൊണ്ടുവരണമെന്ന് ഞാന്‍ പറയില്ല. ആ ജഡ്ജിന്റെ വിധി എനിക്ക് അനുകൂലമല്ലെങ്കില്‍ എനിക്ക് അനുകൂലമായ വിധി കിട്ടണമെന്ന് പ്രതീക്ഷിച്ച് ഞാന്‍ മേല്‍ക്കോടതിയെ സമീപിക്കും. അതാണ് ജനാധിപത്യ ഭരണ സംവിധാനത്തിന്റെ രീതിയില്‍ നമ്മള് പാലിച്ച് പോരുന്ന മര്യാദയെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.

ഇതിനെതിരെയായിരുന്നു റിമ കല്ലിങ്കല്‍ രംഗത്ത് വന്നത്. അതിജീവിതയ്ക്ക് ആശങ്ക സര്‍ക്കാരുമായി പങ്കുവെക്കാന്‍ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കേണ്ട കാര്യമില്ലെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു. സിദ്ദിഖിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശവനും റിമ ഉന്നയിച്ചിരുന്നു. അത്രയും തരം താഴാന്‍ താനില്ലെന്നായിരുന്നു റിമയുടെ പ്രതികരണം. അനാവശ്യമായി രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വിഷയമായപ്പോഴാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്. ഒരുപാട് സൈബര്‍ ആക്രമണം അവര്‍ നേരിട്ടിട്ടുണ്ട്. പരാതിപ്പെടുന്നതിന് തൊട്ടുമുമ്പായിട്ടാണ് കേസ് അന്വേഷിക്കുന്ന എഡിജിപിയെ മാറ്റിയതെന്നും റിമ കല്ലിങ്കല്‍ പറഞ്ഞു.

ഒരു മാസത്തോളം കഴിഞ്ഞാണ് സിദ്ദിഖ് വിഷയത്തില്‍ പ്രതികരിച്ചത്. രണ്ട് വരി മാത്രമുള്ള പ്രതികരണത്തില്‍ ഒതുക്കുകയായിരുന്നു. അവര്‍ പറഞ്ഞോട്ടെ, അതൊന്നും തനിക്ക് പ്രശ്നമുള്ള കാര്യല്ലെന്ന് സിദ്ദിഖ് പറഞ്ഞു. തന്നെ ബാധിക്കില്ലെന്ന തരത്തില്‍ ചിരിച്ച് കൊണ്ടായിരുന്നു സിദ്ദിഖ് പ്രതികരിച്ചത്. ഇതിന് പിന്നാലെ കാറില്‍ കയറി പോവുകയും ചെയ്തു. നേരത്തെയും സിദ്ദിഖ് നടി ആക്രമിക്കപ്പെട്ട കേസില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ദിലീപിന് അനുകൂലമായിട്ടായിരുന്നു പല പ്രതികരണങ്ങളും. എന്റെ സുഹൃത്തായ ഒരാള്‍ സഹായം ചോദിച്ച് വിളിച്ചെന്നും, അയാള്‍ സഹായം ചോദിക്കുകയും ചെയ്തു. പിന്നെ അയാളെ സഹായിക്കുകയാണ് ഞാന്‍ ചെയ്യുക. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാനാണ് എനിക്കിഷ്ടമെന്നും ദിലീപിന്റെ കാര്യത്തില്‍ സിദ്ദിഖ് പറഞ്ഞിരുന്നു.

സഹായം ചോദിച്ച് വിളിച്ച് ആളുടെ ഭാഗത്ത് ചിലപ്പോള്‍ തെറ്റുണ്ടായേക്കാം. എന്നാല്‍ സഹായം ചോദിച്ച സാഹചര്യത്തില്‍ കൂടെ നില്‍ക്കുകയാണ് ഉത്തരവാദിത്തമെന്നും സിദ്ദിഖ് പറഞ്ഞു. ഷാരൂഖ് ഖാന് മകനെ രക്ഷിച്ചില്ലേ. അത് സ്വന്തം മകനായത് കൊണ്ടല്ലേ. അതേ സാഹചര്യമാണ് ഇവിടെയും ഉള്ളത്. എന്റെ സുഹൃത്ത് അപകടത്തില്‍പ്പെട്ടാല്‍, അയാള്‍ സഹായിക്കേണ്ടവനാണെങ്കില് ഒപ്പം നില്‍ക്കുമെന്നും സിദ്ദിഖ് പറഞ്ഞു. ഇനി കോടതി ശിക്ഷിച്ചാലും, അയാള്‍ ശിക്ഷ കഴിഞ്ഞ വരുമ്പോള്‍ എന്റെ സുഹൃത്ത് അല്ലാതാവുന്നില്ലല്ലോ എന്നും സിദ്ദിഖ് ചോദിച്ചു. നാളെ എനിക്കൊരു പ്രശ്നം വന്നാലും കൂടെ നില്ക്കാന് ആളുകള്‍ വേണ്ടേ എന്നും സിദ്ദിഖ് ചോദിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications