Get Updates
Get notified of breaking news, exclusive insights, and must-see stories!

അറസ്റ്റിനൊരുങ്ങി പൊലീസ്... ഒളിവില്‍ പോയി സിദ്ദീഖ്, വീട്ടിലില്ല, ഫോണുകളെല്ലാം സ്വിച്ച് ഓഫ്

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സിദ്ദീഖിനെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങി പൊലീസ്. സിദ്ദീഖിന്റെ അറസ്റ്റ് ഉടനുണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ സിദ്ദീഖ് ഒളിവിലാണ് എന്നാണ് വിവരം. താരത്തിന്റെ ഫോണുകളെല്ലാം സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കൊച്ചിയിലെ രണ്ട് വീട്ടിലും സിദ്ദീഖ് ഇല്ല എന്ന കാര്യത്തിലും സ്ഥിരീകരണമായിട്ടുണ്ട്.

അതിനിടെ പൊലീസ് സിദ്ദീഖ് താമസിക്കാന്‍ സാധ്യതയുള്ള സുഹൃത്തുക്കളുടേയും അടുപ്പക്കാരുടേയും വീടുകള്‍ കേന്ദ്രീകരിച്ച് പരിശോധന തുടങ്ങിയിട്ടുണ്ട്. സിദ്ദിഖിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. താരം വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ അടക്കം പരിശോധന നടത്തും.

sidhique

പ്രത്യേക അന്വേഷണ സംഘം ഉടന്‍ കൊച്ചിയിലേക്ക് തിരിക്കും. ഇന്ന് തന്നെ സിദ്ദീഖിനെ അറസ്റ്റ് ചെയ്യാനാണ് നീക്കം. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ അറസ്റ്റിന് തടസമുണ്ടായേക്കില്ല. എന്നാല്‍ സിദ്ദീഖ് മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചേക്കും എന്നും വിവരമുണ്ട്. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിദ്ദീഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷയാണ് അല്‍പസമയം മുന്‍പ് ഹൈക്കോടതി തള്ളിയത്.

തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ആയിരുന്നു സിദ്ദീഖ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ സിദ്ദീഖിനെതിരായ പരാതി ഗൗരവതരമാണ് എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സിഎസ് ഡയസ് ആയിരുന്നു സിദ്ദീഖിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. പരാതി ഉന്നയിക്കാന്‍ വൈകി എന്നതുകൊണ്ട് കേസിന്റെ ഗൗരവം ഇല്ലാതാകുന്നില്ല.

ഇതില്‍ നിയമ നടപടികള്‍ക്ക് തടസമില്ലെന്ന് നേരത്തെ സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരിക്കെതിരെ വ്യക്തിഹത്യ നടത്തരുത് എന്നും കോടതി നിര്‍ദേശിച്ചു. സിദ്ദിഖിനെതിരെ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ട് എന്നാണ് അന്വേഷണ സംഘം പറയുന്നത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ മൊഴി.

ഇത് ശരിവെയ്ക്കുന്ന ഒന്നിലധികം തെളിവുകളും സാക്ഷി മൊഴികളും പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. 376-ാം വകുപ്പ് ചുമത്തി മ്യൂസിയം പൊലീസാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. അതേസമയം പീഡനക്കേസ് നേരിടുന്ന നടനും എംഎല്‍എയുമായ മുകേഷിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി.

മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചിന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യ പരിശോധന പൂര്‍ത്തിയാക്കി ജാമ്യത്തില്‍ വിടും. വടക്കാഞ്ചേരി പൊലീസും മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+