കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് പക്ഷക്കാരനാണ്, പക്ഷേ പിണറായിയുടെ ധാര്‍ഷ്ട്യം നല്ലതാണ്, തുറന്ന് പറഞ്ഞ് 'അങ്കമാലി' സിനോജ്!!

Google Oneindia Malayalam News

കൊച്ചി: താനൊരു കടുത്ത സിപിഎമ്മുകാരനാണെന്ന് വെളിപ്പെടുത്തി അങ്കമാലി ഡയറീസ് സിനിമയിലെ കുഞ്ഞൂട്ടി. പറഞ്ഞ് വരുന്നത് സിനോജ് വര്‍ഗീസിന്റെ കാര്യമാണ്. തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന വേളയില്‍ തന്റെ രാഷ്ട്രീയം കൃത്യമായി വെളിപ്പെടുത്തുകയാണ് അദ്ദേഹം. ഈ സര്‍ക്കാര്‍ ഗംഭീരമായിട്ടാണ് പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറയുന്നു. പാര്‍ട്ടിയില്‍ ഒരുപാട് മാറ്റങ്ങളുണ്ട്. പക്ഷേ പഴയ പാര്‍ട്ടിയാണ് നല്ലതെന്നും അദ്ദേഹം പറയുന്നു.

കടുത്ത സിപിഎം

കടുത്ത സിപിഎം

താന്‍ കുടുംബപരമായി കടുത്ത സിപിഎം പ്രവര്‍ത്തകനാണെന്ന് സിനോജ് വര്‍ഗീസ് പറയുന്നു. ഇപ്പോഴത്തെ പാര്‍ട്ടിക്ക് ചെറിയ രീതിയിലുള്ള വ്യതിചലനം ഉണ്ടായിട്ടുണ്ട്. വിഎസ് പക്ഷമോ പിണറായി പക്ഷമോ എന്നൊന്നുമില്ല. പാര്‍ട്ടിയാണ് വലുത്. പക്ഷം പറയാന്‍ പാടില്ലെന്നും സിനോജ് പറയുന്നു. താന്‍ ഒരിക്കല്‍ വിഎസ് പക്ഷക്കാരനായിരുന്നുവെന്നും താരം പറഞ്ഞു. ഇഷ്ടപ്പെട്ട മുഖ്യമന്ത്രിയും വിഎസ്സായിരുന്നുവെന്ന് സിനോജ് വ്യക്തമാക്കി.

പാര്‍ട്ടി കുറച്ച് മാറി

പാര്‍ട്ടി കുറച്ച് മാറി

പാര്‍ട്ടിയില്‍ കുറച്ച് മാറ്റമുണ്ടായിട്ടുണ്ട്. കാഴ്ച്ചപ്പാടുകളിലാണ് മാറ്റം. പണ്ടത്തെ പാര്‍ട്ടി തന്നെയായിരുന്നു മികച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണ്. പ്രത്യേകിച്ച് കൊവിഡ് സമയത്തൊക്കെ എല്ലാവര്‍ക്കും ഭക്ഷണം, ഭക്ഷ്യ കിറ്റുകള്‍ എന്നിവ നല്‍കിയിരുന്നു. ആരും പട്ടിണി കിടക്കരുതെന്ന സര്‍ക്കാര്‍ നിലപാട് ചില്ലറക്കാര്യമല്ല. സുഹൃത്തുക്കളായ മറ്റ് പാര്‍ട്ടിക്കാര്‍ പോലും പിണറായിയെ ദൈവമായിട്ടാണ് കാണുന്നതെന്നും സിനോജ് പറഞ്ഞു.

ആ ധാര്‍ഷ്ട്യം നല്ലതാണ്

ആ ധാര്‍ഷ്ട്യം നല്ലതാണ്

പിണറായിയുടെ ധാര്‍ഷ്ട്യം നല്ലതാണ്. സിപിഎമ്മിനെ നയിക്കുന്നത് അതാണ്. അണികള്‍ക്ക് ആവേശവും അത് തന്നെയാണെന്ന് സിനോജ് പറയുന്നു. സിനിമയും രാഷ്ട്രീയവും ഒന്നിച്ച് കൊണ്ടുപോവുക ബുദ്ധിമുട്ടായ കാര്യമാണ്. ഏതെങ്കിലും ഒന്നില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. രണ്ടും കൂടി നടക്കുമെന്ന് തോന്നുന്നില്ല. സിനിമാ തിരക്കില്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പോലും പോകാന്‍ സാധിക്കാറില്ല. അപ്പോള്‍ രാഷ്ട്രീയം കൂടിയായാല്‍ ബുദ്ധിമുട്ടാണ്. സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ ഹോട്ടല്‍ പരിപാടിയുമായി മുന്നോട്ട് പോകുമായിരുന്നുവെന്നും താരം പറഞ്ഞു.

അങ്കമാലിയിലെ ഹോട്ടല്‍

അങ്കമാലിയിലെ ഹോട്ടല്‍

അങ്കമാലിയില്‍ എനിക്ക് തറവാട് എന്നൊരു ഹോട്ടലുണ്ടായിരുന്നു. സിനിമയില്‍ വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ചെമ്പന്‍ വിനോദും ലിജോ ജോസും ഇല്ലെങ്കില്‍ സിനിമയില്ലായിരുന്നു. അവരുമായുള്ള ബന്ധം ഇപ്പോഴുമുണ്ട്. പണ്ടൊക്കെ സിനിമയെ കുറിച്ച് ഒന്നും അറിയില്ല. കാണും എന്ന് മാത്രമാണ് ഒരു കാര്യം. താന്‍ താരസംഘടനയായ അമ്മയില്‍ അംഗമല്ല. സിനിമയില്‍ വന്ന ശേഷമാണ് സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെ മാറി കൊണ്ടിരിക്കുന്നത്. അങ്ങനെ സമാധാനപരമായി മുന്നോട്ട് പോകാനാണ് ആഗ്രഹമെന്നും സിനോജ് പറഞ്ഞു.

ഒതുക്കലുണ്ടെന്ന് കേട്ടിട്ടുണ്ട്

ഒതുക്കലുണ്ടെന്ന് കേട്ടിട്ടുണ്ട്

മലയാള സിനിമയെ കുറിച്ച് പൊതുവേ പറയുന്നത് ഒതുക്കലുണ്ടെന്നാണ്. എന്നാല്‍ അത് എന്റെ കാര്യത്തില്‍ സത്യമല്ല. അത്തരമൊരു അനുഭവമുണ്ടായിട്ടില്ലെന്നും സിനോജ് വ്യക്തമാക്കി. അതേസമയം തന്റെ ഓര്‍മയിലെ തിരഞ്ഞെടുപ്പ് അനുഭവം എന്നത് മൂത്ത സഹോദരന്‍ മത്സരിച്ചതാണ്. അദ്ദേഹത്തിന്റെ പേര് സജി വര്‍ഗീസ്. അന്നൊക്കെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളെന്ന് പറഞ്ഞാല്‍ ആഘോഷമാണ്. ഒരു കുടുംബം മുഴുവനുണ്ടാവും. ഉത്സവത്തിന് സമാനമാണ്.

Recommended Video

cmsvideo
Local Body Election 2020: Suresh Gopi Against State Government | Oneindia Malayalam
സിപിഎം കുടുംബം

സിപിഎം കുടുംബം

എന്റെ സഹോദരങ്ങളും ബന്ധുക്കളും എല്ലാവരും സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമാണ്. കട്ട പാര്‍ട്ടി കുടുംബമാണ്. അത് തുറന്ന് പറയാന്‍ യാതൊരു മടിയുമില്ല. പഠിക്കുന്ന കാലത്ത് എസ്്എഫ്‌ഐക്കാരനായിരുന്നു. ഇതുവരെ താന്‍ മത്സരിച്ചിട്ടില്ല. സുഹൃത്തുക്കള്‍ മത്സരിച്ചിട്ടുണ്ട്. അന്ന് അടുത്ത ഒരു സുഹൃത്ത് മറ്റൊരു പാര്‍ട്ടി വേണ്ടി മത്സരിച്ചു. അവന് വോട്ട് ചെയ്യാന്‍ എനിക്ക് യാതൊരു നിര്‍വാഹവുമില്ല. അവനോട് മറിച്ചൊന്നും പറയാനും പറ്റില്ല. അങ്ങനെ ഭാര്യയെ കൊണ്ട് അവന് വോട്ട് ചെയ്യിപ്പിച്ചു. അവള്‍ക്ക് പ്രത്യേകിച്ച് പാര്‍ട്ടിയില്ല. നമുക്ക് അങ്ങനെ പാര്‍ട്ടി മാറി ചിന്തിക്കാനാവില്ലെന്നും സിനോജ് പറഞ്ഞു.

English summary
actor sinoj says pinarayi vijayan's arrogance is good for cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X