Get Updates
Get notified of breaking news, exclusive insights, and must-see stories!

രാവിലെ തന്നെ കൊടിയും പിടിച്ച് ഇറങ്ങുന്ന ബിജെപി പ്രവര്‍ത്തകനല്ല സുരേഷ് ഗോപി; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: നടന്‍ സുരേഷ് ഗോപി സജീവ ബി ജെ പി പ്രവര്‍ത്തകനല്ല എന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മലയാള മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരേഷ് ഗോപിക്ക് രണ്ടാമതും രാജ്യസഭാംഗത്വം കൊടുക്കാതിരുന്നത് മനപൂര്‍വമല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോമിനേറ്റഡ് രാജ്യസഭാംഗത്വം ഒരാള്‍ക്ക് രണ്ടാം തവണ കൊടുത്ത ചരിത്രമില്ല എന്നും അദ്ദേഹം പറഞ്ഞു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രാജ്യസഭാംഗമായിരുന്നില്ലേ. ഒരു ടേം അല്ലേ അദ്ദേഹത്തിന് കിട്ടിയിട്ടുള്ളൂ എന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ആ കീഴ് വഴക്കം കൊണ്ടാണ് സുരേഷ് ഗോപിക്ക് രണ്ടാമത് അവസരം ലഭിക്കാതെ പോയത് എന്നും അദ്ദേഹം വ്യക്തമാക്കി.

dsfsd

അത് സുരേഷ് ഗോപിക്കും അറിയാം എന്നും സുരേഷ് ഗോപിയുടെ സേവനം വളരെ കുറച്ച് കാര്യങ്ങളിലാണ് തങ്ങള്‍ പ്രയോജനപ്പെടുത്തിയിരുന്നത് എന്നും സുരേന്ദ്രന്‍ പറഞ്ഞു. സുരേഷ് ഗോപി വളരെ തിരക്കുള്ള നടനാണ്. അദ്ദേഹം സേവനപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. രാജ്യസഭാംഗം എന്ന നിലയില്‍ അങ്ങേയറ്റം മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെച്ച് കൊണ്ടിരുന്നത് എന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ആവശ്യങ്ങളുമായി വരുന്ന ആരേയും വെറുതെ മടക്കി അയക്കുന്ന ആളല്ല സുരേഷ് ഗോപി. തനിക്കും സര്‍ക്കാരിനും ചെയ്യാവുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ സുരേഷ് ഗോപിക്ക് ആയിട്ടുണ്ട് എന്നും അദ്ദേഹം അവകാശപ്പെട്ടു. പക്ഷെ രാഷ്ട്രീയ പ്രകടനങ്ങള്‍ക്ക് വരുന്നതോ ബി ജെ പിയുടെ ദൈനംദിന പ്രവര്‍ത്തനത്തിന്റെ ഭാഗമാകുന്നതോ അദ്ദേഹത്തിന്റെ രീതിയല്ല.

അത് സുരേഷ് ഗോപി ചെയ്യുകയോ അതിന് തങ്ങള്‍ അദ്ദേഹത്തെ വിളിക്കുകയോ ചെയ്യില്ല എന്നും സുരേന്ദ്രന്‍ പറഞ്ഞു. ആവശ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ അദ്ദേഹം പാര്‍ട്ടിയെ സഹായിച്ചിട്ടുണ്ട് എന്നും മത്സരിക്കാന്‍ പറഞ്ഞപ്പോള്‍ അത് ചെയ്തിട്ടുണ്ട് സുരേന്ദ്രന്‍ വ്യക്തമാക്കി. സുരേഷ് ഗോപി എന്ന പ്രവര്‍ത്തകനെ കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ കാഴ്ചപാട് ഉണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നരേന്ദ്ര മോദിയുടെ വികസന നയങ്ങളില്‍ ആകൃഷ്ടനായാണ് അദ്ദേഹം ബി ജെ പിയോട് ഒപ്പം ചേര്‍ന്നത്. അദ്ദേഹത്തിന്റെ സേവനങ്ങള്‍ തുടര്‍ന്നും ബി ജെ പിക്ക് ലഭിക്കും എന്നും അതേസമയം രാവിലെ തന്നെ കൊടിയും പിടിച്ച് ഇറങ്ങുന്ന ആളായി അദ്ദേഹത്തെ കാണുന്നില്ല എന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. അതേസമയം കേരളത്തിലെ 20 ലോക്‌സഭാ സീറ്റിലും തങ്ങള്‍ തുല്യപ്രാധാന്യമാണ് നല്‍കുന്നത് എന്നും അദ്ദേഹം മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ജോര്‍ജുകുട്ടിയുടെ മകള്‍ തന്നെയല്ലേ ഇത്; സാരിയില്‍ കിടുക്കി അന്‍സിബ, വൈറല്‍ ചിത്രങ്ങള്‍

ക്രൈസ്തവ വിഭാഗങ്ങളെ കൂടെ നിര്‍ത്താന്‍ ദീര്‍ഘകാലമായി തങ്ങള്‍ ശ്രമിക്കുന്നുണ്ട്. കുറച്ച് സഭാധ്യക്ഷന്‍മാരെ പോയി കണ്ടു എന്നുവെച്ച് അവരെല്ലാം ബി ജെ പിക്ക് വോട്ട് ചെയ്യും എന്ന് കരുതുന്നില്ല. എന്നാല്‍ ഹിന്ദു ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ഒരു കൂട്ടായ്മ കേരളത്തില്‍ വളര്‍ന്നുവരും എന്നും കെ സുരേന്ദ്രന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+