• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പൂരനഗരിയുടെ കൊമ്പന് വിട'; പാറമേക്കാവ് പത്മനാഭന് ആദരാഞ്ജലിയുമായി സുരേഷ് ഗോപി

Google Oneindia Malayalam News

തൃശൂര്‍: ഗജവീരന്‍ പാറമേക്കാവ് പത്മനാഭന് ആദരാഞ്ജലിയുമായി നടന്‍ സുരേഷ് ഗോപി. ഒന്നര പതിറ്റാണ്ടായി തൃശ്ശൂര്‍ പൂരത്തിന് പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയിരുന്ന ഗജവീരന്‍ പാറമേക്കാവ് പത്മനാഭന്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ചരിഞ്ഞത്.

പൂരനഗരിയുടെ കൊമ്പന് വിട, പാറമേക്കാവ് പത്മനാഭന് ഒരായിരം പ്രണാമങ്ങള്‍ എന്നാണ് സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റില്‍ പ്രണാമം അര്‍പ്പിച്ച് കൊണ്ട് കുറിച്ചത്. അറുപത് വയസുള്ള പാറമേക്കാവ് പത്മനാഭന്‍ കഴിഞ്ഞ ഒരാഴ്ചയായി അസുഖബാധിതനായി കിടപ്പിലായിരുന്നു.

തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പാറമേക്കാവ് പത്മനാഭന് തുടര്‍ ചികത്സയും മറ്റും ലഭ്യമാക്കി വരികയായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ പാറമേക്കാവിന്റെ ആനക്കൊട്ടിലിലായിരുന്നു അന്ത്യം. കാലില്‍ നീര്‍കെട്ടിനെ തുടര്‍ന്ന് അസഹ്യമായ വേദനയിലായിരുന്നു ആന കഴിച്ചുകൂട്ടിയിരുന്നത്.

'അവരാണോ ഈ കേസിന്റെ നീതിക്ക് വേണ്ടി പോരാടുന്നത്? മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു'അവരാണോ ഈ കേസിന്റെ നീതിക്ക് വേണ്ടി പോരാടുന്നത്? മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു

കഴിഞ്ഞയാഴ്ച നടക്കുന്നതിനിടെ കുഴഞ്ഞു വീണ പാറമേക്കാവ് പത്മനാഭനെ ക്രെയിന്‍ ഉപയോഗിച്ച് എഴുന്നേല്‍പ്പിച്ച് നിറുത്തിയെങ്കിലും വീണ്ടും കുഴഞ്ഞു വീഴുകയായിരുന്നു. പാറമേക്കാവ് വിഭാഗത്തിന്റെ പകല്‍പ്പൂരത്തിന് കുടമാറ്റം ഉള്‍പ്പെടെയുള്ളവയ്ക്ക് കോലമേറ്റുന്നത് പത്മനാഭനായിരുന്നു.

ബിഹാര്‍ സ്വദേശിയായ പത്മനാഭനെ നന്തിലത്ത് ഗ്രൂപ്പാണ് കേരളത്തില്‍ എത്തിച്ചത്. 2005 ലാണ് പാറമേക്കാവ് ദേവസ്വം ആനയെ സ്വന്തമാക്കിയത്. 2017ല്‍ പുറത്ത് വിട്ട പട്ടിക പ്രകാരം കേരളത്തില്‍ 64-ാമത്തെ ഏറ്റവും നീളം കുടിയ ആനയാണ് പാറമേക്കാവ് പത്മാനാഭന്‍.

'ശ്രീലേഖ എന്ത് തരത്തിലും തുള്ളാന്‍ തയ്യാറായ പൊലീസ് ഉദ്യോഗസ്ഥ, പിന്നില്‍ വന്‍ സംഘം'; ആഞ്ഞടിച്ച് അജിത'ശ്രീലേഖ എന്ത് തരത്തിലും തുള്ളാന്‍ തയ്യാറായ പൊലീസ് ഉദ്യോഗസ്ഥ, പിന്നില്‍ വന്‍ സംഘം'; ആഞ്ഞടിച്ച് അജിത

ഈ വര്‍ഷം മേയ് ആദ്യവാരം മദപ്പാടിനു സാധ്യതയുളളതിനാല്‍ ചില പൂരങ്ങളില്‍ പത്മനാഭനു കോലമേന്താനായിരുന്നില്ല. ഈ ചെറിയ ഇടവേളകള്‍ ഒഴിച്ചാല്‍ ഇക്കാലമത്രയും തെക്കോട്ടിറക്കത്തിന് പാറമേക്കാവിന്റെ തിടമ്പേറ്റിയത് പത്മനാഭനായിരുന്നു. തലപ്പൊക്കത്തിലും അഴകളവുകളിലും കേരളത്തിലെ പേരെടുത്ത ഗജവീരന്മാര്‍ക്കൊപ്പമായിരുന്നു പത്മനാഭന്റെയും സ്ഥാനം.

പാര്‍ട്ട് 1 ആയിട്ടുള്ളൂ.. ഇനിയും വരാനുണ്ട്; വിവാഹ നിശ്ചയ ചിത്രങ്ങളുമായി ഷംന കാസിം

ചൊവ്വാഴ്ച പാടൂക്കാട് ആനപ്പറമ്പില്‍ പാറമേക്കാവ് പത്മനാഭന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കോടനാട് വച്ച് സംസ്‌കാരം നടത്തുമെന്ന് പാറമേക്കാവ് ദേവസ്വം അധികൃതര്‍ അറിയിച്ചു. നിരവധി പേരാണ് രാത്രി വൈകിയും പാറമേക്കാവ് പത്മനാഭന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നത്.

Recommended Video

cmsvideo
  ജപ്തി ഭീഷണി ഒഴിവാകാൻ കാരണമായത് നടൻ സുരേഷ് ഗോപിയുടെ കൈത്താങ്ങ് |*Kerala
  English summary
  Actor Suresh Gopi Tributes to the elephant Paramekkavu Padmanabhan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X