ബിജെപിയിലെത്തിയത് മതസൗഹാര്ദ്ദമുണ്ടാക്കാനെന്ന് ദേവന്; ' ഞാന്‍ മതങ്ങള്‍ക്കിടയിലുള്ള പാലമാകും'
ജനങ്ങള്‍ക്ക് ബിജെപിയോടുള്ള അകല്‍ച്ച മാറ്റുക എന്ന ഉദ്ദേശ്യത്തോടെയാണ് താന്‍ ബിജെപിയില്‍ എത്തിയത് എന്ന് അടുത്തിടെ ബിജെപി ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട നടന് ദേവന്. ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപിയോടുള്ള ഭയം ഇല്ലാതാക്കും എന്നും അതാണ് തന്റെ ദൗത്യം എന്നും ദേവന് പറഞ്ഞു. ബിഹൈന്ഡ്വുഡ്സ് ഐസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദേവന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
'കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം മതം, ജാതി ആണ്. മതങ്ങള്‍ തമ്മില്‍ അടുപ്പിക്കാനുള്ള ശ്രമം ഇവിടത്തെ മാധ്യമങ്ങളോ രാഷ്ട്രീയക്കാരോ ശ്രമിക്കുന്നില്ല. ബി ജെ പിയെക്കുറിച്ച് അന്ന് പറഞ്ഞത് അന്ന് അറിയുന്ന കാര്യങ്ങളായിരുന്നു. പിന്നീടാണ് ഞാന്‍ ഇതിനെ കുറിച്ച് കൂടുതല്‍ പഠിക്കുന്നത്. പലരേയും പഠിപ്പിക്കുന്നത് വളച്ചൊടിച്ച പാഠങ്ങളാണ്. ഇന്ത്യയെ കുറിച്ചും അതിന്റെ സംസ്കാരത്തെ കുറിച്ചും ഹിന്ദുത്വയെ കുറിച്ചും തെറ്റായ കാര്യങ്ങളാണ് നമ്മള് പഠിച്ച് വെച്ചിരിക്കുന്നത്.

ന്യൂനപക്ഷത്തിന് ഹിന്ദുക്കളോട് ഒരു ഭയം ക്രിയേറ്റ് ചെയ്തിട്ടുണ്ട്. അതില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ നമ്മള് പഠിക്കണം. എന്റെ ബിജെപിയിലേക്കുള്ള വരവിനെ എല്ലാ ക്രിസ്ത്യന്‍ സഭാ നേതാക്കളും സ്വാഗതം ചെയ്തു. ഞാന്‍ ബിജെപിയിലേക്ക് ലയിച്ച സമയത്ത് അമിത് ഷായുടെ കൈയില്‍ നിന്ന് ബിജെപിയുടെ കൊടി വാങ്ങി കൊണ്ടാണ് ഞാന്‍ വന്നത്. ആര്‍ക്കും അമിത് ഷാ ഇതുവരെ കൊടി കൈമാറിയിട്ടില്ല.
എനിക്ക് മാത്രമെ ആ ഭാഗ്യം ഉണ്ടായിട്ടുള്ളൂ. അതിലൊരു പ്രാധാന്യമുണ്ട്. അമിത് ഷായുമായി സംസാരിക്കാന്‍ എനിക്ക് രണ്ട് മിനിറ്റാണ് ലഭിച്ചത്. ആ രണ്ട് മിനിറ്റില്‍ ഞാന്‍ സംസാരിച്ചത് മതങ്ങള്‍ തമ്മിലുള്ള തെറ്റിദ്ധാരണ മാറ്റുക എന്നതാണ് എന്റെ ദൗത്യം എന്നാണ്. മതങ്ങള്‍ തമ്മിലുള്ള പാലമാകുക. മുസല്‍മാന്റെ അടുക്കളയില്‍ വരെ പോകാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. ഏതെങ്കിലും മണ്ഡലത്തില്‍ കയറി മത്സരിക്കാനുള്ള താല്പര്യത്തോട് കൂടി വന്നവനല്ല ഞാന്‍.
ഉപാധ്യക്ഷന്‍ എന്ന സ്ഥാനം ഏറ്റെടുത്തത് എനിക്കൊരു ദൗത്യമുണ്ട്. ഇവിടെ മതസൗഹാര്‍ദമുണ്ടാക്കുക. നരേന്ദ്രമോദിയോടുള്ള ആരാധന എന്താണ് എന്ന് പറയാന്‍ ഒരു ഇന്റര്‍വ്യൂ മതിയാകില്ല. അത്രയും വലുതാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന് കേരളം സന്ദര്‍ശിക്കണം എന്ന് പറഞ്ഞപ്പോള്‍ അന്നത്തെ കേരള മുഖ്യമന്ത്രി അതിന് അനുവാദം കൊടുത്തില്ല. അപ്പോഴാണ് ഞാന്‍ ചിന്തിച്ചത് എന്താണ് മോദി എന്ന്.
എല്ലാവരും മോദി അത് ചെയ്തു, ഗോദ്ര കലാപം ചെയ്തു എന്നൊക്കെ പറഞ്ഞു. ഞാന്‍ ഇതിനെ കുറിച്ച് പഠിക്കാന്‍ അഹമ്മദാബാദിലേക്ക് പോയി. അവിടെ ചെന്ന് അഞ്ചാറ് ദിവസം താമസിച്ച് ആള്‍ക്കാരുമായി സംസാരിച്ചു. അപ്പോള്‍ എനിക്ക് കിട്ടിയ ഒരു സംഗതി അവിടെ മുസല്മാന് വരെ ആരാധിക്കുന്ന ഒരു വ്യക്തിയാണ് മോദിജി എന്നതാണ്. സുരേഷ് ഗോപിക്ക് വേണ്ടി എന്തായാലും അടിയുറച്ച് നില്ക്കും.
അദ്ദേഹത്തെ വിജയിപ്പിക്കും. എന്നെ ഉപാധ്യക്ഷനാക്കിയ ശേഷം സുരേഷ് ഗോപി എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. മലയാള സിനിമയില്‍ നിന്ന് മനോജ് കെ ജയന് മാത്രമെ എന്ന് വിളിച്ചിട്ടുള്ളൂ. വേറെ ആരും വിളിച്ചിട്ടില്ല. എത്ര സിനിമാ നടന്മാര് ഉണ്ട് ഇവിടെ. അവര്‍ക്കൊക്കെ പേടിയാണ്. എനിക്ക് കൈയടി നേടുന്ന സദസിലേക്ക് ഞാന്‍ പോകാറില്ല. എന്നെ എതിര്‍ക്കുന്ന സദസിലേക്കാണ് ഞാന്‍ പോകാറുള്ളത്.
ഞാന്‍ പിഡിപിയുടെ അബ്ദുള്‍നാസര്‍ മദനിയുടെ സ്റ്റേജില്‍ പോയ ആളാണ്. എന്റെ അറിവില്‍ ഉള്ള ഒരുപാട് ആളുകള്‍ പറഞ്ഞു പോയാല്‍ അപകടമായിരിക്കും എന്ന്. ഞാന്‍ പറഞ്ഞു എന്ത് അപകടം? അവരും മനുഷ്യരല്ലേ. ഉസ്താദിനെ ഞാന്‍ ബാംഗ്ലൂരില്‍ പോയി കാണുകയും ചെയ്തു. അദ്ദേഹം പറഞ്ഞതൊക്കെ പാസ്റ്റ്. ഇപ്പോള്‍ എന്താണ് അദ്ദേഹം. എന്റെ ആഗ്രഹം എത്രയും വേഗം അദ്ദേഹത്തെ റിലീസ് ചെയ്യണം എന്നുള്ളതാണ്.
അദ്ദേഹത്തെ റിലീസ് ചെയ്യാനുള്ള പ്രശ്നം അദ്ദേഹത്തിന്റെ അണികളുടെ മൊഴി തന്നെയാണ്. അതില്‍ വേറെ ഇടപെടലുകള്‍ ഒന്നുമില്ല. അത് അദ്ദേഹം തന്നെ എന്നോട് പറഞ്ഞതാണ്. എന്റെ ദൗത്യം ഇവിടെ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ്.'
-
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ്












Click it and Unblock the Notifications