യുവനടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബു ആഢംബര ഹോട്ടലിൽ; തെളിവെടുത്ത് പൊലീസ്
കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ കുറ്റാരോപിതനായ നടൻ വിജയ് ബാബുവിനെ ആഢംബര ഹോട്ടലിൽ എത്തിച്ച് തെളിവെടുത്തു. കേസിൽ കൂടുതൽ തെളിവുകൾ ലഭിക്കുന്നതിനും തുടർ അന്വേഷണത്തിന്റെ ഭാഗമായ ചോദ്യം ചെയ്യൽ തുടരുകയാണ്.
ഇതിന്റെ ഭാഗമായാണ് നടനെ ഹോട്ടലിൽ എത്തിച്ച് തെളിവെടുത്തത്. എറണാകുളം സൗത്ത് പോലീസിന്റെ നേതൃത്വത്തിൽ ആയിരുന്നു തെളിവെടുപ്പ്. ഈ ഹോട്ടലില്‍ വച്ചും വിജയ് ബാബു തന്നെ ബലാത്സംഗം ചെയ്തെന്ന് പെൺകുട്ടി പരാതിപെട്ടിരുന്നു.
അതേസമയം, കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യൽ രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് രാവിലെ കൃത്യം 9 മണിക്ക് തന്നെ നടൻ വിജയ് ബാബു ചോദ്യം ചെയ്യലിന് വേണ്ടി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.

തുടർന്ന് നടനെ രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് പൊലീസ് കൊച്ചിയിൽ ഉളള ആഢംബര ഹോട്ടലിലെത്തിച്ച് തെളിവെടുത്തത്. അതേസമയം, നടനെ ഇന്നലേയും പൊലീസ് ഫ്ലാറ്റിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. നമ്പള്ളി നഗറിലെ ഫ്ലാറ്റിലേക്കാണ് ഇന്നലെ വിജയ് ബാബുവും പൊലീസും എത്തിയത്. നിരവധി ഫ്ലാറ്റുകളിലും ഹോട്ടലിലും എത്തിച്ച് പീഡിപ്പിച്ചു എന്ന് പീഡന ഇരയായ പരാതിക്കാരി വ്യക്തമാക്കിയിരുന്നു.

ഇക്കാര്യം പെൺകുട്ടി പരാതിയിൽ പറഞ്ഞിരുന്നു. അതേസമയം, വിജയ് ബാബുവിന്റെ ലൈംഗിക ശേഷി പരിശോധിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. ജൂൺ 27 നായിരുന്നു പൊലീസ് നടനെ കസ്റ്റഡിയിൽ എടുത്തത്. ജൂൺ 27 മുതൽ മുതൽ ജൂലൈ 3 വരെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വിജയ് ബാബുവിനെ കസ്റ്റഡിയിൽ വയ്ക്കാമെന്ന് പൊലീസിന് കോടതി നിർദ്ദേശം നൽകിയിരുന്നു.

ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ച സാഹചര്യത്തിൽ കോടതിയുടെ നിർദ്ദേശപ്രകാരമായിരിക്കും തുടർ നടപടികൾ. ജൂൺ 22 - നാണ് നടൻ വിജയ് ബാബുവിന് യുവ നടിയെ ബലാത്സംഗം ചെയ്ത കേസിൽ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ കേരളം വിട്ട് പോകരുതെന്ന് കോടതി പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിരുന്നു.
നമ്മുടെ നായിക മീര ജാസ്മിൻ; ഇതാ പുത്തൻ ലുക്കിൽ, ചിത്രങ്ങൾ ഏറ്റെടുത്ത് പ്രിയപ്പെട്ട ആരാധകർ

ഹർജി പരിഗണിച്ച കോടതി, ഉഭയ കക്ഷി സമ്മത പ്രകാരമാണോ ലൈംഗിക പീഡനം എന്നത് ഇപ്പോൾ പരിശോധിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം വിചാരണ ഘട്ടത്തിൽ നോക്കിയാൽ മതിയെന്നും വ്യക്തമാക്കി. വാദം നടക്കുമ്പോൾ ഇന്ത്യയിൽ ഉണ്ടാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസിൽ അറസ്റ്റ് ഉണ്ടായാൽ ജാമ്യം നല്‍കണമെന്നും അന്വേഷണവുമായി സഹകരിക്കാനും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഏപ്രില്‍ 22 - ന് നടനെതിരെ യുവ നടി നടത്തിയ വെളിപ്പെടുത്തലിലാണ് കോടതി മുൻകൂർ ജാമ്യം നൽകിയത്. അതേസമയം, ബ്ലാക്ക്മെയിലിന്റെ ഭാഗമായാണ് നടിയുടെ പരാതിയെന്നാണ് വിജയ് ബാബു ഇതിന് മുമ്പ് കോടതിയെ അറിയിച്ചിരുന്നത്. ഉഭയ സമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്.
Recommended Video

കോടതി നിർദേശം അനുസരിച്ച് താൻ കേസ് അന്വേഷണവുമായി സഹകരിച്ചതായും ഇനി കസ്റ്റഡിയിൽ എടുക്കേണ്ടന്നും വിജയ് ബാബു ഹൈക്കോടതിയിൽ നേരത്തെ കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ, വിജയ് ബാബു തന്നെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും കടുത്ത ലൈംഗിക പീഡനം നടനിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്നതായും യുവ നടിയും കോടതിയെ അറിയിച്ചിരുന്നു. നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സംഭവം ഏറെ വിവാദമായി മാറിയിരുന്നു. പിന്നാലെ കൂടുതൽ നടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായി നടനെതിരെ അന്വേഷണം ആരംഭിക്കുകയായിരുന്നു.
-
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications