കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് വിഷയത്തിന് മുന്നേ പ്രശ്‌നങ്ങള്‍, തുറന്ന് പറഞ്ഞാല്‍ തെറിവിളി;സിനിമ സുരക്ഷിതമല്ലെന്ന് സാന്ദ്ര

Google Oneindia Malayalam News

കൊച്ചി: വിജയ് ബാബുവിനെതിരായ നടപടി ഇല്ലാത്തത് കൊണ്ട് അമ്മയിലെ താരങ്ങള്‍ രണ്ട് തട്ടില്‍ നില്‍ക്കുകയാണ്. മണിയന്‍പിള്ള രാജു അടക്കം വിജയ് ബാബുവിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസിന്റെ മുന്‍ സഹപങ്കാളിയും നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്.

'കാവ്യയുടെ ലക്ഷ്യയിലെത്തി പൾസർ സുനി കവർ കൈമാറി'; സാഗറിനെ പൂട്ടാൻ പോലീസ്..വീണ്ടും ചോദ്യം ചെയ്യും</a><a href=" title="'കാവ്യയുടെ ലക്ഷ്യയിലെത്തി പൾസർ സുനി കവർ കൈമാറി'; സാഗറിനെ പൂട്ടാൻ പോലീസ്..വീണ്ടും ചോദ്യം ചെയ്യും" />'കാവ്യയുടെ ലക്ഷ്യയിലെത്തി പൾസർ സുനി കവർ കൈമാറി'; സാഗറിനെ പൂട്ടാൻ പോലീസ്..വീണ്ടും ചോദ്യം ചെയ്യും

വിജയ് ബാബുവിനെ പോലുള്ള നിരവധി പേര്‍ മലയാള സിനിമയില്‍ ഉണ്ടെന്ന് തുറന്ന് പറയുകയാണ് സാന്ദ്ര. എന്നാല്‍ സ്ത്രീകള്‍ക്ക് തുറന്ന് പറയാന്‍ മടിയാണ്. തുറന്ന് പറഞ്ഞാല്‍ ആ പെണ്‍കുട്ടികളെയും സ്ത്രീകളെയും സൈബര്‍ ആക്രമണത്തിലൂടെ ഇല്ലാതാക്കുന്നവരാണ് ഇവരെന്നും സാന്ദ്ര പറഞ്ഞു. നടിയുടെ മറുപടി ഇതിനോടകം വൈറലായിരിക്കുകയാണ്.

1

സിനിമ മേഖലയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. അത് എവിടെയും ഞാന്‍ തുറന്ന് പറയാറുണ്ട്. എന്റെ വ്യക്തിപരമായ അഭിപ്രായം തന്നെ സ്ത്രീകള്‍ ഈ മേഖലയിലേക്ക് വരരുതെന്ന് തന്നെയാണ്. കാരണം അവര്‍ക്കൊന്നും ഇവിടെ സുരക്ഷിതത്വമില്ല. പക്ഷേ ഒരുമിച്ച് നിന്നാല്‍ ഒരു മാറ്റമുണ്ടാവും. സ്ത്രീകള്‍ ചെയ്യേണ്ടത് പരസ്പരം കൈകോര്‍ത്ത് നിന്ന് മുന്നിലേക്ക് വരികയാണ്. പക്ഷേ ഒറ്റയ്ക്ക് നീങ്ങി കാര്യങ്ങള്‍ നേടിയെടുക്കുക എളുപ്പമല്ല. കാരണം മലയാള സിനിമ ഒന്നാകെ പുരുഷ മേധാവിത്വമാണ് ഇപ്പോഴുമെന്നും സാന്ദ്ര വ്യക്തമാക്കി. വ്യക്തിപരമായ താല്‍പര്യങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ പൊതുതാല്‍പര്യങ്ങളില്‍ ഡബ്ല്യുസിസിക്ക് പോലും കൃത്യമായ ഇടപെടല്‍ നടത്താന്‍ കഴിയാത്ത അവസ്ഥയാണെന്നും സാന്ദ്ര പറഞ്ഞു.

2

മലയാളത്തില്‍ അടുത്ത് നടന്ന കാര്യം തന്നെ നോക്കാം. വിനായകന്റെ വിഷയത്തിലും സ്ത്രീകള്‍ കാര്യമായി പ്രതികരിച്ചില്ല. പുരുഷ മേധാവിതത്വത്തിന്‍മേലാണ് ഈ മേഖല. അത് മാറാന്‍ സമയമെടുക്കും. ഇതിനോടൊപ്പം സ്ത്രീകളുടെ ചിന്താഗതി മാറണം. ഇപ്പോഴും തങ്ങള്‍ അടിമകളാണ് എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. അവര്‍ ഈ ചിന്താഗതി മാറ്റണം. വിജയ് ബാബുവിനെ പോലുള്ള പ്രശ്‌നങ്ങള്‍ എല്ലായിടത്തും. വിജയ് ബാബു ആയത് കൊണ്ട് മീഡിയ ഇവിടെ ആഘോഷിക്കുന്നു. ദിലീപിന്റെ വിഷയം വരുന്നതിന് മുമ്പ് തന്നെ ഒരുപാട് പ്രശ്‌നങ്ങള്‍ സിനിമ മേഖലയില്‍ ഉണ്ടായിട്ടുണ്ടെന്നും സാന്ദ്ര പറഞ്ഞു. പല പ്രശ്‌നങ്ങളും പുറത്ത് പറയാന്‍ പേടി കാരണം പുറത്തുവന്നിട്ടില്ല. അതിനായി ആരും മുമ്പോട്ട് വന്നിട്ടില്ലെന്നും സാന്ദ്ര വ്യക്തമാക്കി.

3

ഗ്രൂപ്പായിട്ടുള്ള ആക്രമണമാണ് നടക്കുന്നത്. വിജയ് ബാബുവിനെതിരെ പരാതി നല്‍കിയ കുട്ടിയുടെ കാര്യം നോക്കൂ. അവരെ എല്ലാവരും ചേര്‍ന്നല്ലേ ആക്രമിക്കുന്നത്. എന്തൊരു സൈബര്‍ അറ്റാക്കാണിത്. ആ കുട്ടി സോഷ്യല്‍ മീഡിയ പോലും വേണ്ടാന്ന് വെച്ചു. എന്നോട് ചോദിച്ചാലും ഞാന്‍ പറയും, എനിക്ക് പേടിയാണ്. കാരണം സൈബര്‍ ആക്രണം അത്രത്തോളം ഞാന്‍ നേരിട്ടിട്ടുണ്ട്. അഭിപ്രായം തുറന്ന് പറയാന്‍ ഇപ്പോഴും എനിക്ക് മടിയാണ്. പറയുമ്പോള്‍ ബോള്‍ഡായ ആളാണ് പക്ഷേ അത് അനുഭവിക്കുന്നവര്‍ക്ക് മാത്രമേ മനസ്സിലാവൂ. മാനസികമായ തകര്‍ക്കാന്‍ പറയുന്നതാണ്. അത് സ്ത്രീകള്‍ക്ക് സഹിക്കാനാവില്ല. വിജയ് ബാബുവിന്റെ വിഷയത്തില്‍ ഞാന്‍ ആ കുട്ടിയെ വിളിച്ചിരുന്നു. അവര്‍ക്ക് എന്ത് സഹായവും വാഗ്ദാനവും ചെയ്തിട്ടുണ്ടെന്നും സാന്ദ്ര പറഞ്ഞു.

4

അതേസമയം വിജയ് ബാബുവിനെ പുറത്താക്കാത്ത അമ്മയുടെ നടപടിയെ അംഗീകരിക്കില്ലെന്ന് നടി മാലാ പാര്‍വതി പറഞ്ഞു. താരസംഘടനയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്ന് നേരത്തെ മാലാ പാര്‍വതി രാജിവെച്ചിരുന്നു. പരാതിയില്‍ വിജയ് ബാബുവിനെതിരെ നടപടി എടുക്കേണ്ടതാണെന്ന് അവര്‍ പറഞ്ഞു. വിജയ് ബാബു മാറിനില്‍ക്കുമെന്ന് പറയുന്നത് അച്ചടക്ക നടപടിയല്ല. എക്‌സിക്യൂട്ടീവില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നാണ് ഐസിസി ആവശ്യപ്പെട്ടത്. അമ്മ എക്‌സിക്യൂട്ടീവിന്റേത് തെറ്റായ നടപടിയാണ്. ഇത് അംഗീകരിക്കാനാവില്ല. ശ്വേത മേനോനും കുക്കു പരമേശ്വരനും ആഭ്യന്തര പരാതി സമിതിയില്‍ നിന്ന് രാജി നല്‍കുമെന്നാണ് പറഞ്ഞതെന്നും മാലാ പാര്‍വതി വ്യക്തമാക്കി.

5

വിജയ് ബാബുവിനെ തിടുക്കപ്പെട്ട് പുറത്താക്കാനാവില്ലെന്ന് മണിയന്‍പ്പിള്ള രാജു പറഞ്ഞു. വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് ആലോചനയുണ്ടായിരുന്നു. എന്നാല്‍ സംഘടനയിലെ അംഗത്തെ സംരക്ഷിക്കുകയും വേണം. പെണ്ണുങ്ങള്‍ക്ക് അവരുടേതായ സംഘടനയും മറ്റ് കാര്യങ്ങളുമുണ്ടല്ലോ? നമ്മുടെ സംഘടനയുമായി ബന്ധപ്പെട്ട് ഒരാള്‍ വന്ന് ഇങ്ങനെ ചോദിച്ചു. നമ്മുടെ കൈയ്യില്‍ രണ്ട് ഓപ്ഷനാണ് ഉള്ളത്. സസ്‌പെന്‍ഡ് ചെയ്യുമോ? എന്താണ് പറയാനുള്ളത്. എന്നാല്‍ അമ്മയ്ക്ക് ഒരു ചീത്തപ്പേരും ഉണ്ടാക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി പദവിയില്‍ നിന്നും മാറി നില്‍ക്കാം. ഞാന്‍ കുറ്റകൃത്യങ്ങളിലൊന്നും പങ്കാളിയായില്ലെന്ന് കീന്‍ ചിറ്റ് എഴുതി നല്‍കാമെന്ന് അദ്ദേഹം മറുപടി നല്‍കി.

6

ഇക്കാര്യം എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ അറിയിച്ചപ്പോള്‍ എല്ലാവര്‍ക്കും സമ്മതം. തര്‍ക്കമൊന്നുമില്ല. മാലാ പാര്‍വതി ഇന്റേണല്‍ കമ്മിറ്റിയില്‍ നിന്നും രാജിവെച്ചത് അവരുടെ ഇഷ്ടമാണ്. അവര്‍ക്കൊക്കെ എന്തും ചെയ്യാം. പുറത്ത് പോകാം, അഭിപ്രായം പറയാം, എല്ലാം ചെയ്യാം. സംഘടനയാവുമ്പോള്‍ ഒരാള്‍ ആരോപണ വിധേയനായാല്‍ പുറത്താക്കാന്‍ പറ്റില്ല. നടപടി ക്രമങ്ങളുണ്ട്. ശ്വേതയും, ലെനയും, സുരഭിയുമെല്ലാം ഉണ്ടായിരുന്നു. ഇവരെല്ലാം കത്തിന്റെ അടിസ്ഥാനത്തില്‍ കാത്തിരിക്കാമെന്നാണ് പറഞ്ഞത്. വിജയ് ബാബുവല്ല, ദിലീപായാലും ചുമ്മാ ചവിട്ടിയരച്ച് കളയാന്‍ പറ്റില്ല. തെറ്റുകാരനാണെങ്കില്‍ 150 ശതമാനവും ശിക്ഷിക്കപ്പെടണമെന്നും മണിയന്‍പ്പിള്ള രാജു പറഞ്ഞു.

പ്രശാന്ത് മോഡലില്‍ കോണ്‍ഗ്രസ് മാറും, സോണിയ തീരുമാനിക്കും, മുഖ്യമന്ത്രിമാര്‍ അടങ്ങുന്ന ഗ്രൂപ്പെത്തുംപ്രശാന്ത് മോഡലില്‍ കോണ്‍ഗ്രസ് മാറും, സോണിയ തീരുമാനിക്കും, മുഖ്യമന്ത്രിമാര്‍ അടങ്ങുന്ന ഗ്രൂപ്പെത്തും

Recommended Video

cmsvideo
വിജയ് ബാബുവിനെ ചവിട്ടിപ്പുറത്താക്കില്ലെന്ന് അമ്മ | Oneindia Malayalam

English summary
actor vijay babu's old partner sandra thomas says lot of people like him in cinema, reply goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X